11:53am 28 October 2026
NEWS
ഒറ്റ രാത്രി കൊണ്ട് ഇറാനെ പൂർണമായി നശിപ്പിക്കുമെന്ന് ട്രംപ്
07/04/2026  07:50 AM IST
nila
ഒറ്റ രാത്രി കൊണ്ട് ഇറാനെ പൂർണമായി നശിപ്പിക്കുമെന്ന് ട്രംപ്

വാഷിങ്ടൺ: ഇറാനെ ഒറ്റ രാത്രികൊണ്ട് ഇല്ലാതാക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കൻ സമയം ബുധനാഴ്ച്ച പുലർച്ചയോടെ  ഇറാനിലെ എല്ലാ പാലങ്ങളും വൈദ്യുത നിലയങ്ങളും തകർക്കുമെന്നും ട്രംപ് വ്യക്തമാക്കി. താൽക്കാലികമായി വെടിനിർത്താനുള്ള അമേരിക്കയുടെ നിർദ്ദേശം ഇറാൻ തള്ളിയതിന് പിന്നാലെയാണ് ട്രംപ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്. 

ഹോർമുസ് കടലിടുക്ക് തുറന്ന് സമാധാനക്കരാറിൽ ഒപ്പിടാൻ ഇറാന് നൽകിയ 10 ദിവസത്തെ സമയം ഇന്നാണ് അവസാനിക്കുന്നത്. എന്നാൽ, അതിനുമുമ്പ് താൽക്കാലികമായി വെടിനിർത്താൻ തയ്യാറാണെന്ന് അമേരിക്ക വ്യക്തമാക്കിയിരുന്നു. എന്നാൽ, തങ്ങളുടെ താൽപര്യങ്ങൾ കൂടി പരിഗണിച്ച് യുദ്ധം സ്ഥിരമായി അവസാനിപ്പിക്കണമെന്ന നിലപാടാണ് ഇറാൻ മുന്നോട്ടുവെച്ചത്. ഇതോടെയാണ് യുദ്ധം കൂടുതൽ ശക്തമാക്കുമെന്ന് ട്രംപ് വ്യക്തമാക്കിയത്. 

ഇറാന് നൽകിയ അന്ത്യശാസനത്തിന്റെ സമയം കഴിഞ്ഞ് നാലു മണിക്കൂറിനുള്ളിൽ ഇറാനെ നശിപ്പിക്കുമെന്ന് ട്രംപ് പറഞ്ഞു. ‘ഞങ്ങൾക്ക് ഒരു പദ്ധതിയുണ്ട്, നാളെ രാത്രി 12 മണിയോടെ ഇറാനിലെ എല്ലാ പാലങ്ങളും ഞങ്ങളുടെ സൈന്യം നശിപ്പിക്കും. എല്ലാ ഊർജ നിലയങ്ങളും പ്രവർത്തന രഹിതമാകും. ഒരിക്കലും പ്രവർത്തിക്കാനാകാത്ത വിധം അവ തകർക്കും. പൂർണമായി തകർക്കും 12 മണിയോടെ’–ട്രംപ് പറഞ്ഞു. ഒറ്റ രാത്രി കൊണ്ട് ഇറാനെ പൂർണമായി നശിപ്പിക്കുമെന്നും ട്രംപ് ഭീഷണിപ്പെടുത്തി. അത് നാളത്തെ രാത്രിയായേക്കാമെന്നും ട്രംപ് മുന്നറിയിപ്പു നൽകി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img