02:20pm 28 October 2026
NEWS
ഹോർമുസ് കടലിടുക്ക് പിടിച്ചെടുക്കാൻ യുഎസ് നാവികസേനയ്ക്ക് നിർദേശം നൽകിയെന്ന് ട്രംപ്
12/04/2026  09:14 PM IST
NILA
ഹോർമുസ് കടലിടുക്ക് പിടിച്ചെടുക്കാൻ യുഎസ് നാവികസേനയ്ക്ക് നിർദേശം നൽകിയെന്ന് ട്രംപ്

വാഷിങ്ടൺ: ഹോർമുസ് കടലിടുക്ക് പിടിച്ചെടുക്കാൻ യുഎസ് നാവികസേനയ്ക്ക് നിർദേശം നൽകിയതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇസ്‍ലാമാബാദിൽ നടന്ന അമേരിക്ക–ഇറാൻ ചർച്ചകൾ ഫലപ്രദമാകാതെ അവസാനിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ പുതിയ പ്രഖ്യാപനം. ഉചിതമായ സമയത്ത് ഇറാനെ ഇല്ലാതാക്കുമെന്നും ട്രംപ് തന്റെ സമൂഹ മാധ്യമ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച കുറിപ്പിൽ മുന്നറിയിപ്പ് നൽകുന്നു. 

കടലിടുക്കിലൂടെ പ്രവേശിക്കാനോ പുറത്തേക്കുപോകാനോ ശ്രമിക്കുന്ന എല്ലാ കപ്പലുകളെയും നിയന്ത്രണ വിധേയമാക്കുമെന്നും, സമാധാനപരമായി സഞ്ചരിക്കുന്ന കപ്പലുകൾക്ക് നേരെ ആക്രമണം ഉണ്ടാകുകയാണെങ്കിൽ ശക്തമായ തിരിച്ചടി നൽകുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ചർച്ചകളിൽ ചില വിഷയങ്ങളിൽ പുരോഗതി ഉണ്ടായെങ്കിലും, സ്വന്തം ആണവ പദ്ധതികളിൽ നിന്ന് പിന്മാറാൻ ഇറാൻ തയ്യാറായില്ലെന്ന് ട്രംപ് ആരോപിച്ചു.

ഇതിനിടെ, ഇറാന്റെ പ്രതിരോധ ശേഷി ശക്തിപ്പെടുത്താൻ ചൈന പുതിയ വ്യോമപ്രതിരോധ സംവിധാനങ്ങൾ നൽകാൻ ശ്രമിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.  ‘മാൻപാഡ്സ്’ എന്നറിയപ്പെടുന്ന പോർട്ടബിൾ മിസൈൽ പ്രതിരോധ സംവിധാനങ്ങളാണ് കൈമാറാൻ സാധ്യതയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇതുസംബന്ധിച്ച് ചൈനയുടെയോ ഇറാന്റെയോ ഔദ്യോഗിക പ്രതികരണം ഇതുവരെ വന്നിട്ടില്ല.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img