
വാഷിങ്ടൺ: വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോ അധികാരമൊഴിഞ്ഞ് രാജ്യം വിടണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അന്ത്യശാസനം. ഇക്കാര്യം നിക്കോളായ് മഡുറോയോട് ടെലിഫോൺ സംഭാഷണത്തിൽ ട്രംപ് നേരിട്ട് പറഞ്ഞതായാണ് റിപ്പോർട്ട്. മഡുറോയും അടുത്ത ബന്ധുക്കളും സുരക്ഷിതമായി രാജ്യം വിട്ടുപോകാനുള്ള അവസരം ഒരുക്കാമെന്ന് ട്രംപ് വാഗ്ദാനം ചെയ്തെന്നും മയാമി ഹെറാൾഡിന്റെ റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ മഡുറോ ഇത് നിഷേധിച്ചു; നിയമനടപടികളിൽ നിന്ന് ഒഴിവാക്കണമെന്ന് മഡുറോ ആവശ്യപ്പെട്ടു. സൈനിക നിയന്ത്രണം നിലനിർത്താനുമുള്ള നിബന്ധനകൾ അദ്ദേഹം മുന്നോട്ടുവച്ചതായാണ് വിവരം. സംഭാഷണം നടന്നതായി ട്രംപ് സ്ഥിരീകരിച്ചുവെങ്കിലും വിശദാംശങ്ങൾ വെളിപ്പെടുത്തിയില്ല.
നവംബർ 21-നുണ്ടായ ഫോൺ സംഭാഷണത്തിന് ശേഷം ഇരു രാജ്യങ്ങളും കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. വെനസ്വേലയുടെ വ്യോമാതിർത്തി അടച്ചെന്ന പ്രഖ്യാപനത്തിനു പിന്നാലെ മഡുറോ നടത്തിയ അനുനയ ശ്രമങ്ങളോടും ട്രംപ് പ്രതികരിച്ചില്ലെന്നാണ് റിപ്പോർട്ട്.










