12:39am 08 November 2026
NEWS
വേനൽ മഴ മഞ്ഞപ്രയിൽ മരങ്ങൾ കടപുഴകി വീണു
20/03/2025  06:34 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
വേനൽ മഴ മഞ്ഞപ്രയിൽ മരങ്ങൾ കടപുഴകി വീണു

മഞ്ഞപ്ര : കഴിഞ്ഞ ദിവസം മഞ്ഞപ്രയിൽ ഉണ്ടായ വേനൽ മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം.മഞ്ഞപ്ര പഞ്ചായത്ത് ഒമ്പതാം വാർഡിൽ ഗവ. ഹൈസ്കൂളിന് സമീപം താമസിക്കുന്ന വെളിയത്ത് വീട്ടിൽ ലീല ഗോപാല കൃഷ്ണൻ്റെ വീട്ട് മുറ്റത്തെ മാവ് വട്ടം ഒടിഞ്ഞ് മെയിൻ റോഡിലേക്ക് പതിച്ചു. ഇത് മൂലം മണിക്കുറുകളോളം ഗതാഗതം പൂർണ്ണമായും തടസപ്പെട്ടു. ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ വഴി തിരിച്ച് വിടുകയാണ് ഉണ്ടായത്. ഇവിടെ വൈദ്യുതി കമ്പികൾ പൊട്ടിവീണത് ജനങ്ങളെ ഏറെ ആശങ്കയിലാക്കി. ബസ് സ്റ്റോപ്പ്,  സ്വകാര്യ ക്ലിനിക്ക്,  ട്യൂഷൻ സെൻ്റർ, വ്യാപാര സ്ഥാപനങ്ങൾ എന്നിവ സ്ഥിതി ചെയ്യുന്ന പ്രദേശമായതിനാൽ നിരവധി ആളുകൾ ഇവിടെ വന്ന് പോകുന്നത് ജനങ്ങളെ അതിലേറെ മുൾമുനയിലാക്കി.ബുധനാഴ്ച രാത്രി 9.30 യോടെയാണ് മഴയും കാറ്റും വീശിയത്.ഒമ്പതാം വാർഡിൽ തന്നെ ഫൊറോന പള്ളിക്ക് പിറക് വശം കനാൽ തീരത്ത് നിന്നിരുന്ന പാഴ്മരം കടപുഴകി റോഡിലേക്ക് പതിച്ചു. വൈദ്യുത കാൽ ഉൾപ്പെടെഒടിഞ്ഞു. നാട്ടുകാരാണ് രാവിലെ മരങ്ങളുടെ ശിഖരങ്ങൾ വെട്ടിമാറ്റി ഗതാഗതം ഇവിടെ പുനസ്ഥാപിച്ചത്. വ്യാഴാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് വൈദ്യുതിബന്ധം പുനസ്ഥാപിച്ചത്.കനാൽ തീരങ്ങളിൽ അപകടകരമായി നിൽക്കുന്ന വൃക്ഷങ്ങൾ വെട്ടി മാറ്റുകയോ ശിഖരങ്ങൾമുറിച്ച് മാറ്റണമെന്ന് നിരവധി തവണ അധികാരികളെ രേഖ മൂലം അറിയിച്ചിട്ടും ഇക്കാര്യത്തിൽ അനങ്ങാപ്പാറ നയമാണ് അധികൃതർ സ്വീകരിച്ച് വരുന്നത്. കനാൽ വശങ്ങളിൽ സ്ഥിതി ചെയ്യുന്ന ഒട്ടുമിക്ക മരങ്ങളുടെ വേര്കൾ പുറമെ കാണത്തക്കവിധത്തിലും, റോഡിലേക്ക് ചാഞ്ഞ്മാണ് സ്ഥിതി ചെയ്യുന്നത്. കനാൽ അധികാരികൾ ഇക്കാര്യത്തിൽ കാണിക്കുന്ന നിസംഗ മനോഭാവം വെടിയണമെന്ന് കോൺഗ്രസ് ഐ മഞ്ഞപ്ര മണ്ഡലം ഒൻപതാം വാർഡ് കമ്മറ്റി ആരോപിച്ചു.

ചിത്രം ഉണ്ട് : മഞ്ഞപ്ര ഫൊറോന പള്ളിക്ക് പിറക് വശത്തെ കനാൽ തീരത്ത് മരം റോഡിലേക്ക് പതിച്ചതിനെ തുടർന്ന് ശിഖിരങ്ങൾ വെട്ടിമാറ്റി ഗതാഗതം പുനസ്ഥാപിച്ചപോൾ .

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img