NEWS
ലോക വനദിനം 2026 ൻ്റെ ഭാഗമായി തിരുവൻവണ്ടൂർ ഗവ. മൃഗാശുപത്രി പരിസരത്ത് വൃക്ഷ തൈകൾ നട്ടു
21/03/2026 09:29 PM IST
nila

ചെങ്ങന്നൂർ: സോഷ്യൽ ഫോറസ്റ്റ് ട്രി ഡിവിഷൻ, ചെങ്ങന്നൂർ റെയിഞ്ചിൻ്റെ ആഭിമുഖ്യത്തിൽ അഖില ഭാരതീയ പൂർവ്വ സൈനിക് സേവാ പരിഷത്ത് തിരുവൻവണ്ടൂർ യൂണിറ്റുമായി ചേർന്ന് ലോക വനദിനം 2026 ൻ്റെ ഭാഗമായി തിരുവൻവണ്ടൂർ ഗവ. മൃഗാശുപത്രി പരിസരത്ത് വൃക്ഷ തൈകൾ നട്ടു.
ചടങ്ങിൽ ചെങ്ങന്നൂർ റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ പി.കെ.രാജേഷ് പ്രകൃതി സംരക്ഷണ, ലോകവനദിന സന്ദേശം നൽകി. തിരുവൻവണ്ടൂർ വെറ്റിനറി ഡോക്ടർ അൻസാർ മുഹമ്മദ്, സംഘടനയുടെ യൂണിറ്റ് വൈസ് പ്രസിഡണ്ട് നന്ദകുമാർ ജി എസ്, യൂണിറ്റ് സെക്രട്ടറി സുനോജ് കുമാർ, യൂണിറ്റ് ട്രഷറർ രാജേഷ് കുമാർ, ജില്ലാ വൈസ് പ്രസിഡൻറ് മുരളീധരൻ നായർ, ജില്ലാ കമ്മിറ്റി അംഗം രാജേന്ദ്രൻ പിള്ള, ബിജു ഇടക്കല്ലിൽ തുടങ്ങി വിവിധ ഭാരവാഹികൾ, പങ്കെടുത്തു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











