05:34pm 12 November 2026
NEWS
സംസ്ഥാനത്ത് ട്രെയിൻ ​ഗതാ​ഗതം താളംതെറ്റി
18/01/2026  04:56 PM IST
nila
 സംസ്ഥാനത്ത് ട്രെയിൻ ​ഗതാ​ഗതം താളംതെറ്റി

സംസ്ഥാനത്ത് ട്രെയിൻ ​ഗതാ​ഗതം താളംതെറ്റി.  പട്ടാമ്പി പള്ളിപ്പുറത്ത് ഗുഡ്സ് ട്രെയിൻ പാളംതെറ്റിയുണ്ടായ അപകടത്തെ തുടർന്ന് ഒട്ടേറെ ട്രെയിനുകൾ വൈകിയോടുകയാണ്. രണ്ടു ട്രെയിനുകൾ ഭാ​ഗികമായി റദ്ദാക്കുകയും ചെയ്തു. ഇന്ന് രാവിലെ 11.30നാണ്  മംഗലാപുരത്തുനിന്നു പാലക്കാട്ടേക്കുവന്ന ഗുഡ്സ് ട്രെയിൻ പാളം തെറ്റിയത്. തുടർന്ന് ഷൊർണൂരിൽനിന്നുള്ള എൻജിനീയറിങ് സംഘമെത്തി പാളംതെറ്റിയ ഗുഡ്സ് ട്രെയിൻ മാറ്റി രണ്ടു മണിയോടെ ഗതാഗതം പുനഃസ്ഥാപിച്ചു.

അപകടത്തെ തുടർന്ന് ആറ് ട്രെയിനുകളാണ് വൈകിയോടുന്നത്. ഏറനാട് എക്സ്പ്രസ്, പരശുറാം എക്സ്പ്രസ്, ലോകമാന്യ തിലക് കൊച്ചുവേളി എക്സ്പ്രസ്, നിസാമുദ്ദീൻ കൊച്ചുവേളി എക്സ്പ്രസ്, കോഴിക്കോട്നിന്നും പുറപ്പെടുന്ന ജനശതാബ്ദി എക്സ്പ്രസ്, കോഴിക്കോട് പാലക്കാട് പാസഞ്ചർ ട്രെയിൻ തുടങ്ങിയവയാണ് വൈകി സർവീസ് നടത്തുന്നത്. 

അതേസമയം രണ്ട് ട്രെയിനുകൾ ഭാഗികമായി റദ്ദാക്കുകയും ചെയ്തു. കോഴിക്കോട്നിന്നും പാലക്കാട്ടേക്ക് വരുന്ന പാസഞ്ചർ ഷൊർണൂരിൽ യാത്ര അവസാനിപ്പിക്കും. അതേസമയം പാലക്കാട് നിന്നും കണ്ണൂരിലേക്കുള്ള പാസഞ്ചർ ട്രെയിൻ ഷൊർണൂരിൽനിന്നും യാത്ര 3 മണിക്കു യാത്ര ആരംഭിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img