
മേടം: പ്രതീക്ഷിക്കുന്ന കാര്യങ്ങൾ അനുകൂലമായി പൂർത്തിയാക്കാൻ കഴിയും. തൊഴിൽ, പഠനം തുടങ്ങിയ മേഖലകളിൽ അംഗീകാരവും വിജയവും ലഭിക്കും. ആരോഗ്യകാര്യങ്ങളിലും ആശ്വാസമുണ്ടാകും. പരീക്ഷകളിൽ മികച്ച നേട്ടം കൈവരിക്കാനും പുതിയ കോഴ്സുകളിലേക്കുള്ള പ്രവേശനം നേടാനും സാധ്യതയുണ്ട്.
ഇടവം: അനുകൂലമല്ലാത്ത സാഹചര്യങ്ങൾ ചില കാര്യങ്ങളിൽ തിരിച്ചടിയുണ്ടാക്കാം. കുടുംബാംഗങ്ങളുമായും അടുപ്പമുള്ളവരുമായും അഭിപ്രായവ്യത്യാസങ്ങൾക്ക് സാധ്യതയുണ്ട്. മനസ്സിന് അസ്വസ്ഥതയും അപമാനകരമായ അനുഭവങ്ങളും ഉണ്ടായേക്കാം. പ്രിയപ്പെട്ടവരുമായുള്ള ബന്ധത്തിൽ അകൽച്ച വരാതെ ശ്രദ്ധിക്കണം.
മിഥുനം: സാമ്പത്തിക കാര്യങ്ങളിലും ദൈനംദിന പ്രവർത്തനങ്ങളിലും പ്രതീക്ഷിച്ച പുരോഗതി ഉണ്ടാകണമെന്നില്ല. ചില ആവശ്യങ്ങൾക്കായി അനാവശ്യമായി ഓടിനടക്കേണ്ടിവരും. ചെലവുകൾ വർധിക്കാനും ധനകാര്യ ഇടപാടുകളിൽ തടസ്സങ്ങൾ നേരിടാനും സാധ്യതയുണ്ട്.
കർക്കടകം: അനുകൂലമായ സാഹചര്യങ്ങൾ പല മേഖലകളിലും നേട്ടമുണ്ടാക്കും. പ്രവർത്തനങ്ങളിൽ വിജയം, സമൂഹത്തിൽ അംഗീകാരം, ആരോഗ്യപരമായ പുരോഗതി എന്നിവ പ്രതീക്ഷിക്കാം. സാമ്പത്തിക നേട്ടത്തിനും സുഹൃത്തുക്കളുമായി സന്തോഷകരമായ സമയം ചെലവഴിക്കാനും അവസരമുണ്ടാകും. യാത്രകൾക്കും സാധ്യതയുണ്ട്.
ചിങ്ങം: ജോലിയിൽ മികച്ച അവസരങ്ങൾ ലഭിക്കുന്നതിനൊപ്പം സ്ഥാനക്കയറ്റത്തിനും സാധ്യത തെളിയും. തൊഴിൽപരമായ ശ്രമങ്ങൾ വിജയകരമാകും. ആവശ്യമായ ഉപകരണങ്ങളും മറ്റു ഉപയോഗസാധനങ്ങളും സ്വന്തമാക്കാൻ കഴിയും. ജോലി തേടുന്നവർക്ക് പ്രതീക്ഷ നൽകുന്ന വാർത്തകൾ ലഭിച്ചേക്കാം.
കന്നി: അപ്രതീക്ഷിത തടസ്സങ്ങളും നഷ്ടങ്ങളും മനസ്സിനെ അസ്വസ്ഥമാക്കാം. ആഗ്രഹിച്ച കാര്യങ്ങൾ നടക്കാതെ വരുന്നത് നിരാശയ്ക്ക് ഇടയാക്കും. സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം. യാത്രകളിലും പ്രത്യേകിച്ച് ഇരുചക്രവാഹനം ഉപയോഗിക്കുമ്പോഴും സുരക്ഷയ്ക്ക് മുൻഗണന നൽകുക.
തുലാം: പ്രവർത്തനങ്ങളിൽ പ്രതീക്ഷിച്ച ഫലം ലഭിക്കാതെ വരാം. ബിസിനസ് രംഗത്ത് സാമ്പത്തിക തിരിച്ചടികൾക്ക് സാധ്യതയുള്ളതിനാൽ പുതിയ ഇടപാടുകൾ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. മാനസിക സമ്മർദവും ഇച്ഛാഭംഗവും ഉണ്ടാകാനിടയുണ്ട്. വൈകാരികമായി വിഷമിപ്പിക്കുന്ന സാഹചര്യങ്ങൾ ഉണ്ടായേക്കാം.
വൃശ്ചികം: പല കാര്യങ്ങളിലും കാലതാമസവും തടസ്സങ്ങളും നേരിടേണ്ടിവരാം. എതിരാളികളുടെ ഇടപെടലുകൾ ബുദ്ധിമുട്ടുണ്ടാക്കാൻ സാധ്യതയുണ്ട്. സാമ്പത്തിക നഷ്ടം, ശരീരത്തിന് പരുക്കേൽക്കാനുള്ള സാഹചര്യം, മനഃസ്വസ്ഥതക്കുറവ് എന്നിവയ്ക്കും സാധ്യത കാണുന്നു. തീരുമാനങ്ങൾ എടുക്കുമ്പോൾ ജാഗ്രത പാലിക്കുക.
ധനു: തൊഴിൽപരമായ കാര്യങ്ങളിൽ പ്രതിസന്ധികൾ ഉണ്ടായേക്കാം. ആഗ്രഹിച്ച ഫലങ്ങൾ ലഭിക്കാത്തത് നിരാശയ്ക്കും മനഃപ്രയാസത്തിനും കാരണമാകും. ചില കാര്യങ്ങളിൽ പരാജയം നേരിടേണ്ടിവന്നേക്കാം. സുഹൃത്തുക്കളുമായുള്ള ബന്ധങ്ങളിൽ അകൽച്ച ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുക.
മകരം: നേട്ടങ്ങൾ സ്വന്തമാക്കാൻ അനുകൂലമായ സമയമാണ്. പ്രവർത്തനങ്ങളിൽ വിജയം കൈവരിക്കുന്നതിനൊപ്പം അംഗീകാരവും ലഭിക്കും. ആരോഗ്യനില തൃപ്തികരമായിരിക്കും. പരീക്ഷകളിൽ വിജയിക്കാനും പുതിയ പഠനമേഖലകളിലേക്ക് പ്രവേശനം നേടാനുമുള്ള ശ്രമങ്ങൾ ഫലപ്രദമാകാം.
കുംഭം: സാമ്പത്തിക കാര്യങ്ങളിൽ പ്രതീക്ഷിച്ച പുരോഗതി ലഭിക്കണമെന്നില്ല. യാത്രകളിൽ തടസ്സങ്ങളും പ്രവർത്തനങ്ങളിൽ പരാജയസാധ്യതയും നിലനിൽക്കുന്നു. അനാവശ്യ നഷ്ടങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കണം. വായ്പയ്ക്കായി നടത്തുന്ന ശ്രമങ്ങൾ വൈകാനോ നിരസിക്കപ്പെടാനോ സാധ്യതയുണ്ട്.
മീനം: സന്തോഷവും നേട്ടവും ഒരുപോലെ പ്രതീക്ഷിക്കാവുന്ന ദിവസമാണ്. ഏറ്റെടുക്കുന്ന കാര്യങ്ങളിൽ വിജയം നേടാനും മറ്റുള്ളവരിൽ നിന്ന് അംഗീകാരം ലഭിക്കാനും സാധ്യതയുണ്ട്. സുഹൃത്തുക്കളുമായുള്ള കൂടിക്കാഴ്ചകൾക്കും കുടുംബപരമായ സൽക്കാരങ്ങൾക്കും അവസരമുണ്ടാകും. ആരോഗ്യകാര്യങ്ങളിലും അനുകൂലമായ ഫലങ്ങൾ പ്രതീക്ഷിക്കാം. വിനോദയാത്രകൾ മനസ്സിന് സന്തോഷം നൽകും.










