
മേടം: കാര്യപരാജയവും ഇച്ഛാഭംഗവും നേരിടേണ്ടി വരാൻ സാധ്യതയുണ്ട്. കലഹങ്ങൾ, മാനസിക അസ്വസ്ഥത, കൂടിക്കാഴ്ചകളിലെ നിരാശ എന്നിവ അനുഭവപ്പെടാം.
ഇടവം: അനുകൂല ദിനമാണ്. തൊഴിൽരംഗത്ത് നേട്ടവും അംഗീകാരവും ലഭിക്കാം. ആരോഗ്യനില മെച്ചപ്പെടുകയും തൊഴിലന്വേഷണങ്ങളിൽ വിജയം കൈവരിക്കാനുമുള്ള സാധ്യതയുണ്ട്.
മിഥുനം: കാര്യവിജയവും സാമ്പത്തിക നേട്ടവും പ്രതീക്ഷിക്കാം. ശത്രുക്കളുടെ ശല്യം കുറയുകയും മത്സരങ്ങളിൽ വിജയിക്കാനുമുള്ള സാധ്യത കാണുന്നു. കുടിശ്ശികയായിരുന്ന പണം തിരികെ ലഭിക്കാം.
കർക്കടകം: ചില കാര്യങ്ങളിൽ തടസ്സങ്ങളും മാനസിക സമ്മർദവും അനുഭവപ്പെടാം. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ ആവശ്യമാണ്. ചില ശ്രമങ്ങൾ ഭാഗിക വിജയത്തിൽ കലാശിക്കാം.
ചിങ്ങം: ദിനം അത്ര അനുകൂലമല്ല. കാര്യങ്ങളിൽ തടസ്സങ്ങളും സുഹൃത്തുക്കളിൽ നിന്ന് നിരാശയും ഉണ്ടാകാം. ചെറിയ പരിക്കുകൾക്കും ശാരീരിക അസ്വസ്ഥതകൾക്കും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കുക.
കന്നി: സ്ഥാനക്കയറ്റത്തിനും അംഗീകാരത്തിനും സാധ്യതയുണ്ട്. തൊഴിൽരംഗത്ത് നേട്ടങ്ങളും ആരോഗ്യപരമായ പുരോഗതിയും പ്രതീക്ഷിക്കാം.
തുലാം: മത്സരങ്ങളിലും പ്രവർത്തനരംഗത്തും വിജയം ലഭിക്കാം. സുഹൃത്തുക്കളുമായുള്ള കൂടിക്കാഴ്ചകളും ഉല്ലാസയാത്രകളും സന്തോഷം പകരും.
വൃശ്ചികം: കാര്യങ്ങളിൽ പ്രതിസന്ധികളും മാനസിക വിഷമതകളും അനുഭവപ്പെടാം. അപകടസാധ്യതകൾ കണക്കിലെടുത്ത് പ്രത്യേകിച്ച് ഇരുചക്ര വാഹന യാത്രകളിൽ ശ്രദ്ധ വേണം.
ധനു: കാര്യതടസ്സങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളും ഉണ്ടാകാൻ സാധ്യതയുണ്ട്. അഭിപ്രായവ്യത്യാസങ്ങളും വായ്പാ ശ്രമങ്ങളിലെ പരാജയവും നിരാശ സൃഷ്ടിച്ചേക്കാം.
മകരം: അനുകൂല ദിനമാണ്. സ്ഥാനലാഭം, അംഗീകാരം, ആരോഗ്യ പുരോഗതി എന്നിവ പ്രതീക്ഷിക്കാം. ദീർഘകാല ആഗ്രഹങ്ങൾ സഫലമാകാനും സാധ്യതയുണ്ട്.
കുംഭം: യാത്രകളിലും സാമ്പത്തിക കാര്യങ്ങളിലും തടസ്സങ്ങൾ നേരിടേണ്ടി വരാം. കലഹങ്ങളും ഇച്ഛാഭംഗവും അസ്വസ്ഥത സൃഷ്ടിച്ചേക്കാം.
മീനം: ധനലാഭത്തിനും അംഗീകാരത്തിനും സാധ്യതയുള്ള ദിനമാണ്. കാര്യവിജയവും സാമ്പത്തിക നേട്ടവും ലഭിക്കാം. കുടിശ്ശികയായിരുന്ന പണം തിരിച്ചുകിട്ടാനും സാധ്യതയുണ്ട്.










