12:47am 01 July 2026
NEWS
27 നക്ഷത്രജാതരുടെയും നാളത്തെ നക്ഷത്രഫലം: 2026 ജൂലൈ 1 ബുധൻ
30/06/2026  07:08 PM IST
nila
27 നക്ഷത്രജാതരുടെയും നാളത്തെ നക്ഷത്രഫലം: 2026 ജൂലൈ 1 ബുധൻ

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): ദിവസത്തിന്റെ ആദ്യപകുതിയിൽ കാര്യങ്ങളിൽ തടസ്സം, മാനസിക സമ്മർദം, ആരോഗ്യപ്രശ്നങ്ങൾ, ഉദരസംബന്ധമായ അസ്വസ്ഥതകൾ എന്നിവ അനുഭവപ്പെടാം. എന്നാൽ ഉച്ചയ്ക്ക് 1 മണിക്ക് ശേഷം സാഹചര്യങ്ങൾ അനുകൂലമാകും. ജോലികളിൽ വിജയം, അംഗീകാരം, മത്സരങ്ങളിൽ നേട്ടം, സ്ഥാനക്കയറ്റം, അനുകൂല സ്ഥലംമാറ്റം എന്നിവയ്ക്ക് സാധ്യതയുണ്ട്.

ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതി): രാവിലെ കാര്യങ്ങളിൽ പരാജയം, സാമ്പത്തിക നഷ്ടം, യാത്രാതടസ്സം, ആരോഗ്യപ്രശ്നങ്ങൾ എന്നിവ ശ്രദ്ധിക്കണം. ഉച്ചയ്ക്ക് ശേഷം ഗുണദോഷ സമ്മിശ്രമായ ഫലങ്ങളായിരിക്കും.

മിഥുനം (മകയിരം രണ്ടാംപകുതി, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം): ദിവസത്തിന്റെ തുടക്കത്തിൽ തൊഴിൽലാഭം, ധനയോഗം, മത്സരവിജയം, ഇഷ്ടഭക്ഷണലാഭം എന്നിവ പ്രതീക്ഷിക്കാം. എന്നാൽ ഉച്ചയ്ക്ക് ശേഷം കാര്യങ്ങളിൽ തടസ്സം, നഷ്ടസാധ്യത, അപകടഭീതി, ആരോഗ്യപ്രശ്നങ്ങൾ, മാനസിക അസ്വസ്ഥത എന്നിവ ഉണ്ടാകാം.

കർക്കടകം (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): കാര്യവിജയം, അംഗീകാരം, മികച്ച ആരോഗ്യം, ബിസിനസിൽ നേട്ടം എന്നിവയ്ക്ക് സാധ്യതയുണ്ട്. പുതിയ അവസരങ്ങൾ ജീവിതത്തിൽ തുറന്നുകിട്ടാനും സാധ്യതയുണ്ട്.

ചിങ്ങം (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം): രാവിലെ സാമ്പത്തിക തടസ്സം, ഉദരസംബന്ധമായ അസ്വസ്ഥത, പ്രവർത്തനതടസ്സം എന്നിവ അനുഭവപ്പെടാം. എന്നാൽ ഉച്ചയ്ക്ക് ശേഷം കാര്യവിജയം, മത്സരവിജയം, ശത്രുക്കളെ അതിജീവിക്കൽ, സുഹൃത്തുക്കളുമായി കൂടിക്കാഴ്ച എന്നിവ അനുകൂലമാകും.

കന്നി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതി): കാര്യങ്ങളിൽ തടസ്സം, അനാവശ്യ ചെലവ്, നഷ്ടം, അലച്ചിൽ, മാനസിക വിഷമം എന്നിവ നേരിടേണ്ടിവരും. പദ്ധതികൾ വൈകാൻ സാധ്യതയുണ്ട്.

തുലാം (ചിത്തിര രണ്ടാംപകുതി, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം): രാവിലെ കാര്യവിജയം, ആരോഗ്യം, അംഗീകാരം, നേട്ടങ്ങൾ എന്നിവ ലഭിക്കും. എന്നാൽ ഉച്ചയ്ക്ക് ശേഷം യാത്രാതടസ്സം, ഉദരസംബന്ധമായ അസ്വസ്ഥത, പ്രവർത്തനമാന്ദ്യം, മാനസിക സമ്മർദം എന്നിവ ശ്രദ്ധിക്കണം.

വൃശ്ചികം (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട): ദിവസത്തിന്റെ ആദ്യപകുതിയിൽ കലഹസാധ്യത, കാര്യപരാജയം, ആരോഗ്യപ്രശ്നങ്ങൾ, മാനസിക സമ്മർദം എന്നിവ ഉണ്ടാകാം. ഉച്ചയ്ക്ക് ശേഷം ധനലാഭം, അംഗീകാരം, ആരോഗ്യം, കാര്യവിജയം എന്നിവയ്ക്ക് സാധ്യതയുണ്ട്.

ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം): രാവിലെ നേട്ടങ്ങളും അംഗീകാരവും ആരോഗ്യവും അനുകൂലമാകും. എന്നാൽ ഉച്ചയ്ക്ക് ശേഷം യാത്രാതടസ്സം, പ്രവർത്തനമാന്ദ്യം, ഉദരസംബന്ധമായ അസ്വസ്ഥത, ജോലികളിൽ തടസ്സം എന്നിവ ശ്രദ്ധിക്കണം.

മകരം (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യപകുതി): ദിവസത്തിന്റെ ആദ്യപകുതിയിൽ കാര്യങ്ങളിൽ തടസ്സം, സാമ്പത്തിക നഷ്ടം, മാനസിക വിഷമം എന്നിവ ഉണ്ടാകാം. ഉച്ചയ്ക്ക് ശേഷം കാര്യവിജയം, ആരോഗ്യം, നിയമകാര്യങ്ങളിൽ അനുകൂലഫലം, ഇഷ്ടഭക്ഷണസമൃദ്ധി എന്നിവ പ്രതീക്ഷിക്കാം.

കുംഭം (അവിട്ടം രണ്ടാംപകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം): രാവിലെ യാത്രകളിൽ വിജയം, ആരോഗ്യം, പൊതുവെ അനുകൂലഫലങ്ങൾ എന്നിവ ലഭിക്കും. ഉച്ചയ്ക്ക് ശേഷം ചെലവ് വർധിക്കൽ, ആരോഗ്യപ്രശ്നങ്ങൾ, ബിസിനസിൽ തടസ്സം, സാമ്പത്തിക ബുദ്ധിമുട്ടുകൾ എന്നിവ ശ്രദ്ധിക്കേണ്ടതുണ്ട്.

മീനം (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി): കാര്യവിജയം, അംഗീകാരം, ആരോഗ്യം, ശത്രുക്ഷയം, പരീക്ഷാവിജയം എന്നിവയ്ക്ക് അനുകൂല ദിനമാണ്. പുതിയ കോഴ്സുകളിലേക്കുള്ള പ്രവേശനശ്രമങ്ങൾക്കും മികച്ച സാധ്യത കാണുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.