12:30am 01 September 2026
NEWS
27 നക്ഷത്രജാതരുടെയും നാളത്തെ നക്ഷത്രഫലം: 2026 സെപ്റ്റംബർ 1 ചൊവ്വ
31/08/2026  08:30 PM IST
nila
27 നക്ഷത്രജാതരുടെയും നാളത്തെ നക്ഷത്രഫലം: 2026 സെപ്റ്റംബർ 1 ചൊവ്വ

മേടം: ആഡംബര ജീവിതത്തോടുള്ള താൽപര്യം വർധിക്കും. പ്രമുഖരുമായി സൗഹൃദവും പരിചയവും സ്ഥാപിക്കാൻ അവസരമുണ്ടാകും. തീർഥാടന യാത്രകൾക്ക് സാധ്യത. ചില നിയമപരമായ വിഷയങ്ങൾ ഒത്തുതീർപ്പാകാം. വീടിന്റെ അറ്റകുറ്റപ്പണികൾക്കായി ചെലവുണ്ടാകും. വരുമാനത്തേക്കാൾ ചെലവ് ഉയരാൻ സാധ്യതയുള്ളതിനാൽ സാമ്പത്തിക കാര്യങ്ങളിൽ നിയന്ത്രണം വേണം. ആരോഗ്യകാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്.

ഇടവം: ദാമ്പത്യ ജീവിതത്തിൽ സന്തോഷം നിലനിൽക്കും. ഔദ്യോഗിക രംഗത്ത് അനുകൂല സാഹചര്യങ്ങൾ ഉണ്ടാകും. ഏറെക്കാലമായി കാത്തിരുന്ന സ്ഥലംമാറ്റ ഉത്തരവ് ലഭിക്കാം. പോലീസ് ഉദ്യോഗസ്ഥർ വിമർശനങ്ങൾക്ക് വിധേയരാകാൻ സാധ്യത. കരാർ ജീവനക്കാർക്ക് ജോലി സ്ഥിരപ്പെടാനുള്ള അവസരമുണ്ടാകും. മക്കളുടെ വിദ്യാഭ്യാസത്തിനായി അധിക ചെലവ് വരാം. കുടുംബത്തോടൊപ്പം യാത്രകൾ ആസൂത്രണം ചെയ്യും.

മിഥുനം: കാര്യങ്ങൾ പ്രതീക്ഷിച്ച രീതിയിൽ മുന്നോട്ടുപോകണമെന്നില്ല. അനാവശ്യ വാക്കുതർക്കങ്ങളിൽ നിന്ന് വിട്ടുനിൽക്കുക. മുതിർന്നവരുടെ നിർദേശങ്ങൾ പരിഗണിക്കുന്നത് ഗുണകരമാകും. എല്ലാ മേഖലകളിലും കൂടുതൽ ശ്രദ്ധ ആവശ്യമാണ്. നല്ല പ്രവർത്തനങ്ങൾ ജീവിതത്തിൽ ഗുണഫലങ്ങൾ കൊണ്ടുവരും. ബന്ധുക്കളുടെ ഒത്തുചേരലിന് സാധ്യത. വിദ്യാർഥികൾ പഠനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണം.

കർക്കടകം: നേതൃഗുണം പ്രകടിപ്പിക്കാനുള്ള അവസരങ്ങൾ ലഭിക്കും. തൊഴിൽ മേഖല കൂടുതൽ വിപുലപ്പെടുത്താനാകും. സുഹൃത്തുക്കളുടെ പിന്തുണ ലഭിക്കും. ക്രയവിക്രയങ്ങളിൽ ഏർപ്പെടും. ജോലിസ്ഥലത്തെ പ്രതിസന്ധികൾക്ക് പരിഹാരം കാണാനാകും. ആരോഗ്യത്തിൽ ചെറിയ അസ്വസ്ഥതകൾക്ക് സാധ്യതയുള്ളതിനാൽ ശ്രദ്ധ വേണം.

ചിങ്ങം: സാമ്പത്തികമായി ചെലവുകൾ വർധിക്കാം. തൊഴിൽ അന്വേഷിക്കുന്നവർക്ക് തടസങ്ങൾ നേരിടേണ്ടിവരും. വിദേശത്തുനിന്ന് നാട്ടിലെത്താനുള്ള ശ്രമങ്ങൾ നടത്തുന്നവർക്ക് മുന്നേറ്റമുണ്ടാകും. ആരോഗ്യനില തൃപ്തികരമായിരിക്കും. വാഹനവുമായി ബന്ധപ്പെട്ട ചെലവുകൾ കൂടാം. അസമയ യാത്രകൾ ഒഴിവാക്കുന്നത് നല്ലത്. പുതിയ സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർ അനുകൂല സമയത്തിനായി കാത്തിരിക്കണം.

കന്നി: മംഗളകർമങ്ങളിലും ആഘോഷങ്ങളിലും പങ്കെടുക്കാൻ അവസരമുണ്ടാകും. ബന്ധുക്കളുടെ സഹകരണത്തോടെ ഏറ്റെടുക്കുന്ന കാര്യങ്ങളിൽ വിജയം നേടാം. സാഹിത്യരംഗത്തുള്ളവർക്ക് പുതിയ കൃതികൾ പ്രസിദ്ധീകരിക്കാൻ അവസരം ലഭിക്കും. ജോലിയിൽ പൂർണ സംതൃപ്തി ലഭിക്കണമെന്നില്ല. സംസാരിക്കുമ്പോൾ വാക്കുകൾ ശ്രദ്ധിച്ച് ഉപയോഗിക്കണം.

തുലാം: ദൂരയാത്രകൾ ആവശ്യമായി വരാം. വ്യാപാര രംഗത്തുള്ളവർക്ക് അധിക ലാഭം നേടാനാകും. തീരുമാനങ്ങളിൽ ഉറച്ചുനിൽക്കും. എന്നാൽ സംസാരത്തിൽ ജാഗ്രത പാലിക്കണം. മാതാപിതാക്കളുടെ ആരോഗ്യനിലയിൽ ശ്രദ്ധ വേണം. വിദ്യാർഥികൾക്ക് പഠനത്തിൽ മികച്ച പുരോഗതി കൈവരിക്കാനാകും.

വൃശ്ചികം: ജീവിതപങ്കാളിയുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കണം. തൊഴിൽ രംഗത്ത് അഭിവൃദ്ധിയുണ്ടാകും. ഗൃഹനിർമാണ പ്രവർത്തനങ്ങൾ വൈകാനിടയുണ്ട്. ജോലിയിലെ ഉയർച്ച സന്തോഷം നൽകും. ബുദ്ധിമുട്ടെന്ന് കരുതിയ പല കാര്യങ്ങളും എളുപ്പത്തിൽ പൂർത്തിയാക്കാൻ സാധിക്കും. സുഹൃത്തുക്കളോടൊപ്പം വിനോദയാത്രകൾക്ക് സാധ്യത.

ധനു: ദാനധർമങ്ങളിൽ ഏർപ്പെടും. കഴിവും സാമർത്ഥ്യവും ഉപയോഗിച്ച് കാര്യങ്ങൾ നേടിയെടുക്കാനാകും. പ്രധാന തീരുമാനങ്ങൾ എടുക്കുന്നതിന് മുമ്പ് നന്നായി ആലോചിക്കണം. രേഖകളിൽ ഒപ്പിടുമ്പോൾ ഉള്ളടക്കം കൃത്യമായി പരിശോധിക്കുക. ചെറിയ ആരോഗ്യപ്രശ്നങ്ങൾക്ക് സാധ്യതയുണ്ട്.

മകരം: ഗൃഹനിർമാണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ തടസങ്ങൾ നേരിടാം. ഭൂമിയുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ ഇടപെടേണ്ട സാഹചര്യമുണ്ടാകാം. പിതാവിന്റെ ആരോഗ്യത്തിനായി സാമ്പത്തിക ചെലവുണ്ടാകും. യാത്രയ്ക്കിടെ വിലപ്പെട്ട രേഖകൾ നഷ്ടപ്പെടാതിരിക്കാൻ ശ്രദ്ധിക്കണം. അതേസമയം ദാമ്പത്യ ജീവിതത്തിൽ കൂടുതൽ സന്തോഷം അനുഭവപ്പെടും.

കുംഭം: പഠനരംഗത്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകും. കാർഷിക മേഖലയിലുള്ളവർക്ക് ദിവസം അനുകൂലമാണ്. പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ അവസരമുണ്ടാകും. സന്തോഷം നൽകുന്ന വാർത്തകൾ കേൾക്കാം. സാമ്പത്തിക നേട്ടത്തിനും സാധ്യതയുണ്ട്. കുടുംബത്തോടൊപ്പം സന്തോഷകരമായ സമയം ചെലവഴിക്കും.

മീനം: വ്യാപാര രംഗത്തുള്ളവർക്ക് കടുത്ത മത്സരത്തെ നേരിടേണ്ടിവരും. എതിരാളികളെ മറികടക്കാൻ സാധിക്കും. ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ജാഗ്രത വേണം. സർക്കാരിൽനിന്ന് ലഭിക്കേണ്ട ആനുകൂല്യങ്ങൾക്ക് തടസങ്ങൾ നേരിടാം. കുടുംബാന്തരീക്ഷത്തിൽ അസംതൃപ്തി ഉണ്ടാകാൻ സാധ്യത. സംസാരത്തിൽ സംയമനം പാലിക്കണം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ASTROLOGY
img