
മേടം: പ്രവർത്തനങ്ങളിൽ തടസ്സവും ആരോഗ്യപ്രശ്നങ്ങളും അലട്ടിയേക്കാം. ആഗ്രഹങ്ങൾ വൈകാനും അടുത്ത ബന്ധങ്ങളിൽ അകൽച്ച അനുഭവപ്പെടാനും സാധ്യത.
ഇടവം: സാമ്പത്തിക നഷ്ടത്തിനും കാര്യപരാജയത്തിനും സാധ്യത. വാഹനമോടിക്കുമ്പോൾ കൂടുതൽ ശ്രദ്ധ പുലർത്തുക.
മിഥുനം: തൊഴിൽ, സാമ്പത്തികം, ആരോഗ്യം എന്നിവയിൽ മികച്ച മുന്നേറ്റം പ്രതീക്ഷിക്കാം. പുതിയ അവസരങ്ങൾ അനുകൂലമാകും.
കർക്കടകം: വിജയവും അംഗീകാരവും കൈവരും. മത്സരങ്ങളിൽ നേട്ടവും സുഹൃത്തുക്കളുമായി സന്തോഷകരമായ സമയം ചെലവിടാനും സാധ്യത.
ചിങ്ങം: ധനകാര്യ ഇടപാടുകളിൽ കരുതൽ വേണം. അഭിപ്രായവ്യത്യാസങ്ങളും മാനസിക സമ്മർദവും വർധിച്ചേക്കാം.
കന്നി: ചെലവുകൾ വർധിക്കാനും യാത്രകളിൽ തടസ്സങ്ങൾ നേരിടാനും സാധ്യത. പ്രധാന തീരുമാനങ്ങൾ ആലോചിച്ച് എടുക്കുക.
തുലാം: എല്ലാ മേഖലകളിലും അനുകൂല ഫലങ്ങൾ പ്രതീക്ഷിക്കാം. മത്സരങ്ങളിലും പുതിയ സംരംഭങ്ങളിലും വിജയം കൈവരും.
വൃശ്ചികം: ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ ആവശ്യമാണ്. ചില പ്രവർത്തനങ്ങൾ വൈകിയെങ്കിലും ഒടുവിൽ അനുകൂലമായി തീർന്നേക്കാം.
ധനു: ലക്ഷ്യങ്ങൾ കൈവരിക്കാൻ മികച്ച സമയം. തൊഴിൽ, പഠനം, മത്സരങ്ങൾ എന്നിവയിൽ നേട്ടം പ്രതീക്ഷിക്കാം.
മകരം: പ്രവർത്തനങ്ങളിൽ മന്ദഗതിയും സാമ്പത്തിക നഷ്ടത്തിനും സാധ്യത. ക്ഷമയോടെ മുന്നോട്ടുപോകുന്നത് ഗുണം ചെയ്യും.
കുംഭം: വിജയവും അംഗീകാരവും നിറഞ്ഞ ദിനം. യാത്രകളും തൊഴിൽകാര്യങ്ങളും പ്രതീക്ഷിച്ചതുപോലെ മുന്നേറും.
മീനം: സാമ്പത്തിക നേട്ടത്തിനും യാത്രാവിജയത്തിനും സാധ്യത. കുടിശ്ശികയായി ലഭിക്കാനുള്ള തുക ലഭിക്കാനും സുഹൃത്തുക്കളുമായുള്ള കൂടിക്കാഴ്ചകൾ സന്തോഷം പകരാനും സാധ്യതയുണ്ട്.











