
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): നേട്ടങ്ങൾ കൈവരിക്കാനാകുന്ന ദിവസമാണ്. തൊഴിൽ-വ്യാപാര രംഗങ്ങളിൽ അനുകൂല സാഹചര്യം, സാമ്പത്തിക പുരോഗതി, മത്സരവിജയം, അംഗീകാരം എന്നിവ പ്രതീക്ഷിക്കാം. യാത്രകളും വായ്പാസംബന്ധമായ കാര്യങ്ങളും അനുകൂലമായി തീരാൻ സാധ്യത.
ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതി): കാര്യങ്ങളിൽ അപ്രതീക്ഷിത തടസ്സങ്ങൾ നേരിടാം. യാത്രകൾ മുടങ്ങാനോ വൈകാനോ സാധ്യതയുണ്ട്. ചെലവ് വർധിക്കാനും പ്രധാന കൂടിക്കാഴ്ചകൾ ഫലം കാണാതിരിക്കാനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കുക.
മിഥുനം (മകയിരം രണ്ടാംപകുതി, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം): പ്രതീക്ഷിച്ച നേട്ടങ്ങൾ വൈകിയെത്താം. മനസ്സിന് വിഷമം ഉണ്ടാക്കുന്ന സാഹചര്യങ്ങളും സാമ്പത്തിക നഷ്ടസാധ്യതയും കാണുന്നു. പ്രധാന തീരുമാനങ്ങൾ ആലോചിച്ച് എടുക്കുക.
കർക്കടകം (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): അനുകൂല ദിനമാണ്. ജോലിയിലും പഠനത്തിലും മികച്ച മുന്നേറ്റം ഉണ്ടാകും. സാമ്പത്തിക നേട്ടം, അംഗീകാരം, പരീക്ഷകളിൽ വിജയം എന്നിവയ്ക്ക് സാധ്യത. പുതിയ പഠനാവസരങ്ങൾ തേടുന്നവർക്ക് നല്ല വാർത്ത ലഭിച്ചേക്കാം.
ചിങ്ങം (മകം, പൂരം, ഉത്രം ആദ്യകാൽഭാഗം): ആരംഭിക്കുന്ന കാര്യങ്ങൾ വിജയത്തിലെത്താൻ സാധ്യതയുണ്ട്. മത്സരങ്ങളിൽ മേൽക്കൈ നേടാനും ആരോഗ്യനില മെച്ചപ്പെടാനും സാധ്യത. ദീർഘകാല ആഗ്രഹങ്ങൾ സഫലമാകുന്ന സൂചനകളുണ്ട്.
കന്നി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതി): സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം. ചില പദ്ധതികൾ പ്രതീക്ഷിച്ച പോലെ മുന്നോട്ട് പോകാതിരിക്കാം. കുടുംബത്തിലും സൗഹൃദങ്ങളിലും ചെറിയ അഭിപ്രായഭിന്നതകൾ ഉണ്ടാകാം.
തുലാം (ചിത്തിര രണ്ടാംപകുതി, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം): ചെലവുകളും അലച്ചിലും വർധിക്കാൻ സാധ്യതയുണ്ട്. കാര്യങ്ങൾ വൈകാനും മാനസിക സമ്മർദം അനുഭവപ്പെടാനും സാധ്യത. വാക്കുകളിലും തീരുമാനങ്ങളിലും സൂക്ഷ്മത പുലർത്തുക.
വൃശ്ചികം (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട): നിയമപരമായും തൊഴിൽപരമായും അനുകൂല ദിനം. ആരോഗ്യം മെച്ചപ്പെടുകയും അംഗീകാരം ലഭിക്കുകയും ചെയ്യും. കോടതിസംബന്ധമായ വിഷയങ്ങളിൽ അനുകൂലമായ മുന്നേറ്റം ഉണ്ടാകാം.
ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം): പഠന-പരീക്ഷാ കാര്യങ്ങളിൽ പ്രതീക്ഷിച്ച ഫലം വൈകാൻ സാധ്യതയുണ്ട്. പുതിയ അവസരങ്ങൾ കൈവരിക്കാൻ കൂടുതൽ പരിശ്രമം ആവശ്യമായി വരും. നിരാശപ്പെടാതെ മുന്നോട്ട് പോകുക.
മകരം (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യപകുതി): തൊഴിൽ, ആരോഗ്യം, സാമ്പത്തികം എന്നീ മേഖലകളിൽ മികച്ച ദിനം. ജോലി അന്വേഷിക്കുന്നവർക്ക് നല്ല അവസരങ്ങൾ ലഭിക്കാം. ഇഷ്ടഭക്ഷണവും കുടുംബസന്തോഷവും വർധിക്കും.
കുംഭം (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം): പ്രതീക്ഷിച്ച കാര്യങ്ങളിൽ കാലതാമസവും നിരാശയും ഉണ്ടാകാം. അനാവശ്യ ചെലവുകൾ ഒഴിവാക്കുക. ക്ഷമയോടെ പ്രവർത്തിച്ചാൽ പ്രതികൂല സാഹചര്യങ്ങളെ മറികടക്കാം.
മീനം (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി): ആത്മവിശ്വാസം വർധിക്കുന്ന ദിനം. ജോലിയിലും ബിസിനസിലും മികച്ച നേട്ടങ്ങൾ പ്രതീക്ഷിക്കാം. പുതിയ അവസരങ്ങളും അംഗീകാരവും ജീവിതത്തിൽ ഗുണകരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കും.










