10:38pm 21 May 2026
NEWS
27 നക്ഷത്രജാതരുടെയും നാളത്തെ നക്ഷത്രഫലം: 2026 മെയ് 22 വെള്ളി
21/05/2026  06:58 PM IST
NILA
27 നക്ഷത്രജാതരുടെയും നാളത്തെ നക്ഷത്രഫലം: 2026 മെയ് 22 വെള്ളി

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): പ്രതീക്ഷിച്ച കാര്യങ്ങളിൽ തടസ്സങ്ങളും നിരാശകളും ഉണ്ടാകാൻ സാധ്യത. അഭിപ്രായവ്യത്യാസങ്ങളും മാനസിക അസ്വസ്ഥതയും അനുഭവപ്പെടാം. അടുത്ത ബന്ധങ്ങളിലുള്ളവരുമായി അകൽച്ച വരാതിരിക്കാൻ ശ്രദ്ധിക്കുക.

ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതി): പ്രവർത്തനങ്ങളിൽ വിജയം കൈവരിക്കാനാകും. മത്സരങ്ങളിലും ചർച്ചകളിലും അനുകൂല ഫലങ്ങൾ ലഭിക്കും. സാമ്പത്തിക നേട്ടവും ആരോഗ്യ പുരോഗതിയും പ്രതീക്ഷിക്കാം.

മിഥുനം (മകയിരം രണ്ടാംപകുതി, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം): കാര്യങ്ങളിൽ കാലതാമസവും മാനസിക സമ്മർദവും നേരിടേണ്ടി വരാം. യാത്രകളിലും പദ്ധതികളിലും പ്രതീക്ഷിച്ച ഫലം ലഭിക്കാതെ പോകാൻ സാധ്യതയുണ്ട്.

കർക്കടകം (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): വിജയവും അംഗീകാരവും കൈവരിക്കുന്ന ദിനം. കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും സന്തോഷകരമായ സമയം ചെലവഴിക്കാനാകും. സാമ്പത്തികമായും അനുകൂല സാഹചര്യം ഉണ്ടാകും.

ചിങ്ങം (മകം, പൂരം, ഉത്രം ആദ്യകാൽഭാഗം): ചെലവുകൾ വർധിക്കാനും യാത്രകളിൽ തടസ്സങ്ങൾ നേരിടാനും സാധ്യത. പദ്ധതികൾ ആസൂത്രണം ചെയ്തതുപോലെ മുന്നോട്ടുപോകാതിരിക്കാം.

കന്നി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതി): കാര്യവിജയവും അംഗീകാരവും ലഭിക്കും. ആരോഗ്യം മെച്ചപ്പെടുകയും സാമ്പത്തിക നേട്ടങ്ങൾ കൈവരിക്കുകയും ചെയ്യാം. പ്രധാന കൂടിക്കാഴ്ചകൾ ഫലപ്രദമാകും.

തുലാം (ചിത്തിര രണ്ടാംപകുതി, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം): തൊഴിൽരംഗത്ത് നേട്ടങ്ങളും അംഗീകാരവും ലഭിക്കാം. സ്ഥാനക്കയറ്റത്തിനും പുതിയ അവസരങ്ങൾക്കും സാധ്യതയുണ്ട്. തൊഴിലന്വേഷകർക്കും അനുകൂല ദിനം.

വൃശ്ചികം (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട): കാര്യങ്ങളിൽ തടസ്സങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളും നേരിടേണ്ടി വരാം. ആരോഗ്യകാര്യങ്ങളിൽ, പ്രത്യേകിച്ച് ദഹനസംബന്ധമായ പ്രശ്നങ്ങളിൽ, ശ്രദ്ധ വേണം.

ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം): ആഗ്രഹിച്ച കാര്യങ്ങൾ വൈകാനോ മുടങ്ങാനോ സാധ്യതയുണ്ട്. തർക്കങ്ങളും ശത്രുശല്യവും ഒഴിവാക്കാൻ ശ്രദ്ധിക്കുക. പ്രധാന ചർച്ചകളിൽ സൂക്ഷ്മത ആവശ്യമാണ്.

മകരം (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യപകുതി): മത്സരങ്ങളിലും പരീക്ഷകളിലും മികച്ച ഫലം ലഭിക്കാം. പഠന-പരിശീലന രംഗങ്ങളിലെ പുതിയ അവസരങ്ങൾ അനുകൂലമായി മാറും.

കുംഭം (അവിട്ടം രണ്ടാംപകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം): ഉത്സാഹത്തോടെയും ആത്മവിശ്വാസത്തോടെയും പ്രവർത്തിക്കാൻ കഴിയുന്ന ദിനം. പുതിയ അവസരങ്ങളും നേട്ടങ്ങളും മുന്നിലെത്തും. ശ്രമങ്ങൾക്ക് നല്ല ഫലം ലഭിക്കും.

മീനം (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി): സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ ജാഗ്രത വേണം. തർക്കങ്ങൾക്കും അപകടസാധ്യതകൾക്കും സാധ്യതയുള്ളതിനാൽ യാത്രകളിൽ, പ്രത്യേകിച്ച് ഇരുചക്രവാഹന യാത്രകളിൽ, ശ്രദ്ധ പുലർത്തുക.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ASTROLOGY
img