09:53am 04 October 2026
NEWS
27 നക്ഷത്രജാതരുടെയും ഇന്നത്തെ നക്ഷത്രഫലം: 2026 ഒക്ടോബർ 4 ഞായർ
04/10/2026  06:40 AM IST
nila
27 നക്ഷത്രജാതരുടെയും ഇന്നത്തെ നക്ഷത്രഫലം: 2026 ഒക്ടോബർ 4 ഞായർ

മേടം: അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക് കാര്യവിജയവും അംഗീകാരവും ആരോഗ്യപരമായ നേട്ടങ്ങളും പ്രതീക്ഷിക്കാം. എന്നാൽ വൈകിട്ട് 6ന് ശേഷം കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, യാത്രാതടസ്സം, അഭിപ്രായവ്യത്യാസം എന്നിവയ്ക്ക് സാധ്യത.

ഇടവം: കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യ പകുതി വരെ ജനിച്ചവർക്ക് പകൽസമയം അത്ര അനുകൂലമല്ല. കാര്യപരാജയം, അഭിമാനക്ഷതം, കലഹം, നിയമപരമായ തിരിച്ചടി എന്നിവ ഉണ്ടാകാം. വൈകിട്ട് 6ന് ശേഷം കാര്യവിജയം, അംഗീകാരം, സ്ഥാനലാഭം, ആരോഗ്യം എന്നിവ ലഭിക്കും.

മിഥുനം: മകയിരം രണ്ടാം പകുതി, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക് കാര്യവിജയത്തിനും പരീക്ഷാവിജയത്തിനും സാധ്യത. എന്നാൽ വൈകിട്ട് 6ന് ശേഷം കാര്യപരാജയം, അഭിമാനക്ഷതം, കലഹം, ഇച്ഛാഭംഗം, മനഃപ്രയാസം, ശത്രുശല്യം എന്നിവ ഉണ്ടായേക്കാം.

കർക്കടകം: പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം നക്ഷത്രക്കാർക്ക് കാര്യതടസ്സവും സ്വസ്ഥതക്കുറവും അനുഭവപ്പെടാം. പരീക്ഷാപരാജയം, പാഴ്ചെലവ്, യാത്രാതടസ്സം എന്നിവയ്ക്കും സാധ്യതയുണ്ട്. വൈകിട്ട് 6ന് ശേഷം കാര്യവിജയവും അംഗീകാരവും ആരോഗ്യപരമായ നേട്ടങ്ങളും പ്രതീക്ഷിക്കാം.

ചിങ്ങം: മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക് കാര്യവിജയത്തിനും ബന്ധുസമാഗമത്തിനും പരീക്ഷാവിജയത്തിനും സാധ്യത. എന്നാൽ വൈകിട്ട് 6ന് ശേഷം ചെലവ് കൂടാനും യാത്രാതടസ്സം, ശരീരസുഖക്കുറവ്, മനഃപ്രയാസം എന്നിവ ഉണ്ടാകാനും സാധ്യതയുണ്ട്.

കന്നി: ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതി വരെ ജനിച്ചവർക്ക് ദിവസം പൊതുവേ അനുകൂലമാണ്. കാര്യവിജയം, അംഗീകാരം, യാത്രാവിജയം, തൊഴിൽ ലാഭം എന്നിവ പ്രതീക്ഷിക്കാം. തൊഴിലന്വേഷണത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് അനുകൂല വാർത്തകൾ ലഭിച്ചേക്കും.

തുലാം: ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക് തുടക്കത്തിൽ കാര്യതടസ്സവും സ്വസ്ഥതക്കുറവും അനുഭവപ്പെടാം. ഉദരവൈഷമ്യവും പ്രവർത്തനമാന്ദ്യവും ഉണ്ടായേക്കാം. വൈകിട്ട് 6ന് ശേഷം കാര്യവിജയം, ബന്ധുസമാഗമം, അനുകൂല സ്ഥലമാറ്റം, സ്ഥാനക്കയറ്റം എന്നിവയ്ക്ക് സാധ്യത.

വൃശ്ചികം: വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട നക്ഷത്രക്കാർക്ക് കാര്യപരാജയം, ഇച്ഛാഭംഗം, ശരീരക്ഷതം, അപകടഭീതി എന്നിവ കാണുന്നു. വൈകിട്ട് 6ന് ശേഷം ഗുണദോഷസമ്മിശ്രമായ ഫലങ്ങളായിരിക്കും.

ധനു: മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക് കാര്യവിജയവും സുഹൃദ് സമാഗമവും പരീക്ഷാവിജയവും പ്രതീക്ഷിക്കാം. എന്നാൽ വൈകിട്ട് 6ന് ശേഷം കാര്യപരാജയം, ഇച്ഛാഭംഗം, അപകടഭീതി, ശരീരക്ഷതം, ശത്രുശല്യം എന്നിവയ്ക്ക് സാധ്യത.

മകരം: ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി വരെ ജനിച്ചവർക്ക് മികച്ച നേട്ടങ്ങളുടെ ദിവസമാണ്. കാര്യവിജയം, അംഗീകാരം, ശത്രുക്ഷയം, മത്സരവിജയം, പരീക്ഷാവിജയം എന്നിവയ്ക്ക് സാധ്യത. പുതിയ കോഴ്സുകളിലേക്കുള്ള പ്രവേശനശ്രമങ്ങൾ വിജയിക്കാനും സാധ്യതയുണ്ട്.

കുംഭം: അവിട്ടം രണ്ടാം പകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക് തുടക്കത്തിൽ കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ശരീരസുഖക്കുറവ്, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം എന്നിവ ഉണ്ടായേക്കാം. വൈകിട്ട് 6ന് ശേഷം കാര്യവിജയം, അംഗീകാരം, സുഹൃദ്സമാഗമം, സ്ഥാനക്കയറ്റം എന്നിവയ്ക്ക് സാധ്യത.

മീനം: പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി നക്ഷത്രക്കാർക്ക് കാര്യപരാജയം, പ്രവർത്തനമാന്ദ്യം, ശരീരസുഖക്കുറവ്, ഇച്ഛാഭംഗം, യാത്രാതടസ്സം എന്നിവ കാണുന്നു. പ്രധാനപ്പെട്ട കൂടിക്കാഴ്ചകൾ പരാജയപ്പെടാനുള്ള സാധ്യതയുള്ളതിനാൽ ശ്രദ്ധയോടെ മുന്നോട്ട് പോകുക.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ASTROLOGY
img