08:17am 29 August 2026
NEWS
27 നക്ഷത്രജാതരുടെയും ഇന്നത്തെ നക്ഷത്രഫലം: 2026 ഓ​ഗസ്റ്റ് 29 ശനി
29/08/2026  06:20 AM IST
nila
 27 നക്ഷത്രജാതരുടെയും ഇന്നത്തെ നക്ഷത്രഫലം: 2026 ഓ​ഗസ്റ്റ് 29 ശനി

മേടം: കാര്യങ്ങളിൽ വിജയം നേടാനും സാമ്പത്തിക നേട്ടമുണ്ടാകാനും സാധ്യത. ബന്ധുക്കളുമായുള്ള കൂടിക്കാഴ്ചയും അംഗീകാരവും ലഭിക്കും. ആരോഗ്യവും അനുകൂലമാണ്. എന്നാൽ രാവിലെ 9 മണിക്ക് ശേഷം ശരീരസുഖക്കുറവ്, യാത്രാതടസ്സം, അധികചെലവ് എന്നിവയ്ക്ക് സാധ്യത.

ഇടവം: കാര്യവിജയത്തിനൊപ്പം അംഗീകാരവും ആരോഗ്യഗുണവും ലഭിക്കും. നിയമപരമായ കാര്യങ്ങളിൽ അനുകൂല സാഹചര്യമുണ്ടാകാം. കോടതി വ്യവഹാരങ്ങളിലും വിജയം പ്രതീക്ഷിക്കാം.

മിഥുനം: ദിവസത്തിന്റെ ആദ്യഘട്ടത്തിൽ കാര്യതടസ്സം, കലഹം, മനഃപ്രയാസം, ഇച്ഛാഭംഗം എന്നിവ ഉണ്ടായേക്കാം. രാവിലെ 9 മണിക്ക് ശേഷം സ്ഥിതിഗതികൾ മാറും. തൊഴിൽലാഭം, സ്ഥാനക്കയറ്റം, പരീക്ഷാവിജയം, ആരോഗ്യഗുണം എന്നിവയ്ക്ക് സാധ്യത.

കർക്കടകം: കാര്യതടസ്സങ്ങളും അഭിപ്രായവ്യത്യാസങ്ങളും ഉണ്ടാകാം. ഉദരസംബന്ധമായ അസ്വസ്ഥത, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം എന്നിവയും നേരിടേണ്ടിവരാം. രാവിലെ 9 മണിക്ക് ശേഷം ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണ് സൂചിപ്പിക്കുന്നത്.

ചിങ്ങം: കാര്യങ്ങളിൽ വിജയം, അംഗീകാരം, നേട്ടം എന്നിവ ലഭിക്കും. ഉത്സാഹത്തോടെ പ്രവർത്തിക്കാനും കഴിയും. എന്നാൽ രാവിലെ 9 മണിക്ക് ശേഷം കാര്യപരാജയം, അപകടഭീതി, നഷ്ടം, ദ്രവ്യനാശം, യാത്രാപരാജയം എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത വേണം.

കന്നി: കാര്യവിജയത്തിനും മത്സരവിജയത്തിനും സാധ്യത. അംഗീകാരവും ആരോഗ്യഗുണവും ലഭിക്കും. ഇഷ്ടഭക്ഷണം ലഭിക്കാനും സാധ്യതയുണ്ട്. നിലവിലുള്ള തടസ്സങ്ങൾ മാറിക്കിട്ടാം.

തുലാം: ദിവസത്തിന്റെ ആദ്യഘട്ടത്തിൽ കാര്യപരാജയം, സ്വസ്ഥതക്കുറവ്, ശത്രുശല്യം, ശരീരക്ഷതം എന്നിവയ്ക്ക് സാധ്യത. രാവിലെ 9 മണിക്ക് ശേഷം കാര്യവിജയവും മത്സരവിജയവും ലഭിക്കും. ശത്രുക്കളുടെ ശല്യം കുറയാനും ആരോഗ്യം മെച്ചപ്പെടാനും സാധ്യത.

വൃശ്ചികം: കാര്യങ്ങളിൽ തടസ്സങ്ങളും മനഃപ്രയാസവും അനുഭവപ്പെടാം. ഇച്ഛാഭംഗത്തിനും യാത്രാതടസ്സത്തിനും സാധ്യത. വേണ്ടപ്പെട്ട ചിലർ അകലാനുള്ള സാഹചര്യവും ഉണ്ടായേക്കാം.

ധനു: കാര്യവിജയം, അംഗീകാരം, തൊഴിൽലാഭം, സ്ഥാനക്കയറ്റം എന്നിവയ്ക്ക് സാധ്യത. എന്നാൽ രാവിലെ 9 മണിക്ക് ശേഷം കാര്യതടസ്സം, അഭിപ്രായവ്യത്യാസം, മനഃപ്രയാസം, സ്വസ്ഥതക്കുറവ് എന്നിവ ഉണ്ടാകാം.

മകരം: ദിവസത്തിന്റെ ആദ്യഭാഗത്ത് കാര്യപരാജയം, കലഹം, ഇച്ഛാഭംഗം, മനഃപ്രയാസം എന്നിവയ്ക്ക് സാധ്യത. രാവിലെ 9 മണിക്ക് ശേഷം കാര്യങ്ങൾ അനുകൂലമാകും. സ്ഥാനലാഭവും അംഗീകാരവും ലഭിക്കാം.

കുംഭം: കാര്യവിജയം, അംഗീകാരം, മത്സരവിജയം എന്നിവയ്ക്ക് അനുകൂല ദിവസം. നിയമപരമായ കാര്യങ്ങളിലും വിജയം പ്രതീക്ഷിക്കാം. ഇഷ്ടഭക്ഷണസമൃദ്ധിയും ഉണ്ടാകും. എന്നാൽ രാവിലെ 9 മണിക്ക് ശേഷം കാര്യതടസ്സം, കലഹം, മനഃപ്രയാസം, ഇച്ഛാഭംഗം എന്നിവയ്ക്ക് സാധ്യത.

മീനം: ദിവസത്തിന്റെ ആദ്യഘട്ടത്തിൽ കാര്യപരാജയം, അലച്ചിൽ, അധികചെലവ്, ധനതടസ്സം എന്നിവ നേരിടേണ്ടിവരാം. രാവിലെ 9 മണിക്ക് ശേഷം സ്ഥിതിഗതികൾ മെച്ചപ്പെടും. കാര്യവിജയം, അംഗീകാരം, ഇഷ്ടഭക്ഷണം, ആരോഗ്യഗുണം എന്നിവ ലഭിക്കാം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ASTROLOGY
img