07:30pm 11 September 2026
NEWS
27 നക്ഷത്രജാതരുടെയും ഇന്നത്തെ നക്ഷത്രഫലം: 2026 സെപ്റ്റംബർ 11 വെള്ളി
11/09/2026  06:01 AM IST
nila
 27 നക്ഷത്രജാതരുടെയും ഇന്നത്തെ നക്ഷത്രഫലം: 2026 സെപ്റ്റംബർ 11 വെള്ളി

മേടം: അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക് ദിവസത്തിന്റെ തുടക്കത്തിൽ കാര്യതടസ്സം, ഇച്ഛാഭംഗം, അപകടഭീതി, അഭിമാനക്ഷതം എന്നിവയ്ക്ക് സാധ്യത. എന്നാൽ രാത്രി 7 മണിക്ക് ശേഷം കാര്യങ്ങൾ അനുകൂലമാകും. കാര്യവിജയം, മത്സരവിജയം, പരീക്ഷാവിജയം, യാത്രാവിജയം, ആരോഗ്യഗുണം എന്നിവ പ്രതീക്ഷിക്കാം.

ഇടവം: കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതി വരെ ജനിച്ചവർക്ക് അലച്ചിലും ചെലവും ധനതടസ്സവും അനുഭവപ്പെടാം. യാത്രകളിൽ തിരിച്ചടിയുണ്ടാകാനും കൂടിക്കാഴ്ചകൾ പ്രതീക്ഷിച്ച ഫലം നൽകാതിരിക്കാനും സാധ്യതയുണ്ട്.

മിഥുനം: മകയിരം രണ്ടാംപകുതി, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക് പകൽ കാര്യവിജയം, അംഗീകാരം, ആരോഗ്യം, യാത്രാവിജയം എന്നിവ ലഭിക്കാം. എന്നാൽ രാത്രി 7 മണിക്ക് ശേഷം സ്ഥിതി മാറാം. കാര്യപരാജയം, ഇച്ഛാഭംഗം, പരീക്ഷാപരാജയം, മനഃപ്രയാസം, അഭിപ്രായവ്യത്യാസം എന്നിവയ്ക്ക് സാധ്യത.

കർക്കടകം: പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം നക്ഷത്രക്കാർക്ക് പകൽ കാര്യപരാജയം, നഷ്ടം, മനഃപ്രയാസം, ഉത്സാഹക്കുറവ് എന്നിവ അനുഭവപ്പെടാം. രാത്രി 7 മണിക്ക് ശേഷം കാര്യങ്ങൾ മെച്ചപ്പെടും. കാര്യവിജയം, പരീക്ഷാവിജയം, സ്ഥാനക്കയറ്റം തുടങ്ങിയ നേട്ടങ്ങൾ പ്രതീക്ഷിക്കാം.

ചിങ്ങം: മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക് കാര്യവിജയത്തിന്റെയും അംഗീകാരത്തിന്റെയും ദിവസമാണ്. മത്സരവിജയം, ആരോഗ്യഗുണം, ഇഷ്ടഭക്ഷണസമൃദ്ധി എന്നിവയും ഉണ്ടാകാം. എന്നാൽ രാത്രി 7 മണിക്ക് ശേഷം കാര്യപരാജയം, പരീക്ഷാപരാജയം, ഇച്ഛാഭംഗം, മനഃപ്രയാസം, ധനനഷ്ടം എന്നിവയ്ക്ക് സാധ്യത.


കന്നി: ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതി വരെ ജനിച്ചവർക്ക് തുടക്കത്തിൽ കാര്യതടസ്സവും കലഹസാധ്യതയും സ്വസ്ഥതക്കുറവും ഇച്ഛാഭംഗവും ഉണ്ടാകാം. രാത്രി 7 മണിക്ക് ശേഷം അനുകൂല മാറ്റമുണ്ടാകും. കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, പരീക്ഷാവിജയം എന്നിവ പ്രതീക്ഷിക്കാം.

തുലാം: ചിത്തിര രണ്ടാംപകുതി, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക് പകൽ കാര്യവിജയം, അംഗീകാരം, ആരോഗ്യഗുണം, മത്സരവിജയം എന്നിവ കാണുന്നു. രാത്രി 7 മണിക്ക് ശേഷം കാര്യങ്ങളിൽ തിരിച്ചടി ഉണ്ടാകാം. ശരീരസുഖക്കുറവ്, പരീക്ഷാപരാജയം, മനഃപ്രയാസം, ധനതടസ്സം, ബിസിനസിൽ നഷ്ടം എന്നിവയ്ക്ക് സാധ്യത.

വൃശ്ചികം: വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല ദിനമാണ്. കാര്യവിജയം, ശത്രുക്ഷയം, ഉത്സാഹം, പ്രവർത്തനവിജയം, മത്സരവിജയം എന്നിവയ്ക്ക് സാധ്യത. പ്രതീക്ഷിക്കാത്ത നല്ല വാർത്തകളും ലഭിക്കാം.

ധനു: മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക് പകൽ കാര്യപരാജയം, ധനതടസ്സം, അലച്ചിൽ എന്നിവ നേരിടേണ്ടി വരാം. എന്നാൽ രാത്രി 7 മണിക്ക് ശേഷം ഭാഗ്യം അനുകൂലമാകും. കാര്യവിജയം, തൊഴിൽലാഭം, മത്സരവിജയം, ശത്രുക്ഷയം എന്നിവയ്ക്ക് സാധ്യത.

മകരം: ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യപകുതി വരെ ജനിച്ചവർക്ക് കാര്യപരാജയം, മനഃപ്രയാസം, ശരീരസുഖക്കുറവ്, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം എന്നിവ അനുഭവപ്പെടാം. രാത്രി 7 മണിക്ക് ശേഷം ഗുണദോഷ സമ്മിശ്രമായ ഫലങ്ങളായിരിക്കും.


കുംഭം: അവിട്ടം രണ്ടാംപകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക് പകൽ മികച്ച സമയമാണ്. കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി എന്നിവ ലഭിക്കാം. രാത്രി 7 മണിക്ക് ശേഷം കാര്യപരാജയം, പരീക്ഷാപരാജയം, ഇച്ഛാഭംഗം, മനഃപ്രയാസം എന്നിവയ്ക്ക് സാധ്യത.

മീനം: പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി നക്ഷത്രക്കാർക്ക് സന്തോഷവും നേട്ടങ്ങളും നിറഞ്ഞ ദിവസമായിരിക്കും. കാര്യവിജയം, അംഗീകാരം, സുഹൃദ്സമാഗമം, സൽക്കാരയോഗം എന്നിവ ഉണ്ടാകാം. ഉല്ലാസയാത്രകൾക്കും സാധ്യതയുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ASTROLOGY
img