05:57am 11 November 2026
NEWS
ഇന്ന് ചിങ്ങമാസത്തിലെ തിരുവോണം; ലോകമെമ്പാടുമുള്ള മലയാളികൾക്ക് കേരളശബ്ദത്തിന്റെ ഓണാശംസകൾ!
05/09/2025  06:03 AM IST
nila
ഇന്ന് ചിങ്ങമാസത്തിലെ തിരുവോണം; ലോകമെമ്പാടുമുള്ള മലയാളികൾക്ക് കേരളശബ്ദത്തിന്റെ ഓണാശംസകൾ!

ഇന്ന് പൊന്നിൻ ചിങ്ങത്തിലെ തിരുവോണം. ലോകമെങ്ങുമുള്ള മലയാളികൾ തങ്ങളുടെ പ്രിയപ്പെട്ട ഭരണാധികാരിയായ മഹാബലിയെ വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞു. ലോകമെമ്പാടുമുള്ള മലയാളികൾക്ക് കേരളശബ്ദത്തിന്റെ ഓണാശംസകൾ!

മലയാളികളുടെ പുതുവർഷ മാസമായ ചിങ്ങമാസത്തിലെ തിരുവോണം നാളിലാണ് തങ്ങളുടെ പഴയ ഭരണാധികാരിയായ മഹാബലി പാതാളത്തിൽ നിന്നും നാടുകാണാൻ എത്തുന്നത് എന്നാണ് സങ്കൽപ്പം. അത്തം നാളിൽ തുടങ്ങുന്ന മലയാളികളുടെ കാത്തിരിപ്പ് പത്താം നാൾ തിരുവോണത്തോടെയാണ് അവസാനിക്കുന്നത്.   

പണ്ട് മഹാബലിയെന്നൊരു അസുര ചക്രവർത്തി നാടു ഭരിച്ചിരുന്നു എന്നും അദ്ദേഹം ത്രിലോകങ്ങളും ജയിച്ചവനായിരുന്നു എന്നുമാണ് വിശ്വാസം. മനുഷ്യരുടെ ക്ഷേമത്തിന് വില മതിച്ചിരുന്ന ചക്രവർത്തിയുടെ സൽഭരണം സ്വർഗ്ഗത്തിലെ ദേവന്മാരുടെ പ്രഭ മങ്ങുവാനിടയാക്കിയപ്പോൾ അതു വീണ്ടെടുത്തു നൽകാമെന്നു മഹാവിഷ്ണു വാക്കുകൊടുക്കുകയും. അതിന്റെ അടിസ്ഥാനത്തിൽ വാമനനെന്ന ബ്രാഹ്മണ ബാലനായി അവതരിച്ച് തപസ്സു ചെയ്യാൻ മൂന്നടി മണ്ണ് മഹാബലിയോട് ചോദിച്ചു. ഇത് ചതിയാണെന്ന് മനസിലാക്കാതെ അതു നൽകാമെന്നു മഹാബലി സമ്മതിച്ചു. ഉടൻതന്നെ പ്രപഞ്ചത്തോളം വലിയ ആകാരം കൈക്കൊണ്ടു വാമനൻ രണ്ടടി കൊണ്ട് മഹാബലിയുടെ സാമ്രാജ്യം അളന്നു. മൂന്നാമത്തെ അടി എവിടെ വയ്ക്കുമെന്ന് വാമനൻ ചോദിച്ചപ്പോൾ കാര്യം മനസിലായ മഹാബലി തമ്പുരാൻ സ്വന്തം ശിരസ്സു കുനിച്ചു കൊടുക്കുകയും വാമനൻ ആ ശിരസ്സിൽ ചവിട്ടി മഹാബലിയെ പാതാളത്തിലേക്കയക്കുകയും ചെയ്തുവെന്നാണ് സങ്കൽപം. അന്ന് തന്റെ പ്രിയപ്പെട്ട ജനങ്ങളെ ആണ്ടിലൊരിക്കൽ വന്നു കാണാൻ  മഹാബലിക്ക് ലഭിച്ച ദിനമാണത്രെ കേരളീയർ തിരുവോണമായി കൊണ്ടാടുന്നത്.  

ഓണം കേരളത്തിന്റെ കാർഷികോത്സവം കൂടിയാണ്. കേരളത്തിൽ അന്യംനിന്നു കൊണ്ടിരിക്കുന്ന സാംസ്‌കാരിക വിനോദങ്ങളിൽ ഒന്നുകൂടിയാണ് ഓണക്കളികൾ. തിരുവാതിരയും ഓണത്തല്ലും പുലിക്കളിയുമെല്ലാം ഓണാഘോഷത്തിന്റെ ഭാ​ഗങ്ങളാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img