04:09am 07 November 2026
NEWS
ഇന്ന് ജൂൺ 21 അന്തരാഷ്ട്ര യോഗ ദിനം
21/06/2025  11:49 AM IST
ജോൺഗിൽബർട്ട്
ഇന്ന് ജൂൺ 21 അന്തരാഷ്ട്ര യോഗ ദിനം

"ഏക ലോകത്തിനും ആരോഗ്യത്തിനും യോഗ"
എന്ന മുദ്രാവാക്യവുമായി ഇന്ന് പതിനൊന്നാമത് യോഗ ദിനം ആചരിക്കുന്നു.

"ലോകത്തിനും, ആരോഗ്യത്തിനും യോഗ " എന്ന 2025 ലെ സന്ദേശവുമായി ഇന്ത്യയിലെങ്ങും 
 ഈ വർഷത്തെ യോഗദിനമാചരിക്കുന്നു.

യോഗയുടെ ലോക വ്യാപകമായ ആകർഷണവും പ്രചരണവും തിരിച്ചറിഞ്ഞുകൊണ്ട്, 2014 ഡിസംബർ 11-ന് ഐക്യരാഷ്ട്രസഭ പ്രമേയത്തിലൂടെ ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനമായി പ്രഖ്യാപിച്ചു.


രാജ്യ വ്യാപകമായി സർക്കാരുകളും , സംഘടനകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും വിവിധ പരിപാടികളോടെ ജൂൺ 21 യോഗ ദിനം ആഘോഷിക്കുന്നു.

യോഗ ചെയ്യുന്നത് ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഒരുപോലെ ഗുണം ചെയ്യും. ഇത് ശരീരത്തിന്റെ വഴക്കം, ബാലൻസ്, ശക്തി എന്നിവ മെച്ചപ്പെടുത്തുന്നു, അതുപോലെ സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കാൻ സഹായിക്കുന്നു. കൂടാതെ, യോഗ ഏകാഗ്രതയും മാനസികാരോഗ്യവും മെച്ചപ്പെടുത്തുന്നു.
യോഗാസനങ്ങൾ പതിവായി പരിശീലിക്കുന്നതിലൂടെ ജീവിതശൈലി രോഗങ്ങളെ നല്ലരീതിയിൽ നിയന്ത്രിക്കുവാനും, പ്രതിരോധിക്കുവാനും കഴിയുമെന്ന് തെളിയിക്കപ്പെട്ടീട്ടുണ്ട്.
എല്ലാ വായനക്കാർക്കും യോഗ ദിന ആശംസകൾ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img