
കഴിഞ്ഞ ഇരുപത്തഞ്ച് വർഷത്തോളമായി ഖത്തറിൽ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ മേഖലകളിൽ സജീവമായി പ്രവർത്തിച്ചുവരുന്ന, ജാതി-മത-വർണ്ണ-വർഗ വ്യത്യാസമില്ലാതെ ഖത്തറിലെ തൃശൂർ ജില്ലക്കാരുടെ കൂട്ടായ്മയായ *തൃശൂർ ജില്ലാ സൗഹൃദവേദി*, തങ്ങളുടെ *സിൽവർ ജൂബിലി ആഘോഷങ്ങളുടെ* ഭാഗമായി ഒരുമയുടെ രജതരേഖ തീർത്ത് ദോഹയിലെ *നസീം സർജിക്കൽ & മെഡിക്കൽ സെന്ററുമായി* സഹകരിച്ച് വിപുലമായ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
*2026 ജൂലൈ 3 വെള്ളിയാഴ്ച*, സി-റിങ് റോഡിലുള്ള നസീം മെഡിക്കൽ സെന്ററിൽ രാവിലെ *7.00 മുതൽ ഉച്ചയ്ക്ക് 1.00 വരെ* നടന്ന ക്യാമ്പിൽ പങ്കെടുത്ത അഞ്ഞൂറിലധികം വേദി അംഗങ്ങൾക്ക് വിവിധ ആരോഗ്യ പരിശോധനകളും വിദഗ്ധ ഡോക്ടർമാരുടെ സേവനവും ലഭ്യമായി.
ക്യാമ്പിനോട് അനുബന്ധിച്ഛ് നടന്ന ഔദ്യോഗീക ചടങ്ങിൽ വേദി ജനറൽ സെക്രട്ടറി *ഷറഫ് മുഹമ്മദ്* സ്വാഗതം ആശംസിച്ചു. വേദി പ്രസിഡന്റ് *വിഷ്ണു ജയറാം ദേവ്* അധ്യക്ഷത വഹിച്ചു. *ICBF പ്രസിഡന്റ് ഷാനവാസ് ബാവ* മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഉപദേശക സമിതി ചെയർമാൻ *വി. എസ്. നാരായണൻ*, *ICC ജനറൽ സെക്രട്ടറി എബ്രഹാം ജോസഫ്*, *വേദി ജനറൽ കോർഡിനേറ്റർ മുഹമ്മദ് മുസ്തഫ* എന്നിവർ ആശംസകൾ നേർന്നു.
നസീം മെഡിക്കൽ സെൻ്റർ ജനറൽ മാനേജർ *ശ്രീ.ബാബു ഷാനവാസ്,* മാർക്കറ്റിങ് ഹെഡ് *ശ്രീ. സന്ദീപ്* എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഖത്തറിലെ ഒരു പ്രാദേശിക സംഘടനയ്ക്കായി ഇത്രയും വലിയ ജനപങ്കാളിത്തത്തോടെ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് അവർ പറഞ്ഞു. കൂടാതെ, തൃശൂർ ജില്ലാ സൗഹൃദവേദി അംഗങ്ങൾക്കായി പ്രത്യേക ഇളവോടെയുള്ള വിവിധ ചികിത്സാ പാക്കേജുകളും അവർ പ്രഖ്യാപിച്ചു.
മെഡിക്കൽ ക്യാമ്പിന് നൽകിയ മികച്ച സഹകരണത്തിന് നന്ദി രേഖപ്പെടുത്തുന്നതിന്റെ ഭാഗമായി, നസീം മെഡിക്കൽ സെൻ്റർ ജനറൽ മാനേജർക്ക് വേദിയുടെ ഉപഹാരം പ്രസിഡന്റ് *ശ്രീ. വിഷ്ണു ജയറാം ദേവ്* സമ്മാനിച്ചു.
ചടങ്ങിൽ ട്രഷറർ *ശ്രീ. തോമസ്*, നസീം മെഡിക്കൽ സെൻ്റർ ബ്രാഞ്ച് മാനേജർ *ശ്രീ.സാക്കിർ റിസൽദാർ*, സിൽവർ ജൂബിലി കോർഡിനേറ്റർമാരായ *ശ്രീ.അബ്ദുൾ ജബ്ബാർ, ശ്രീ.ശ്രീനിവാസൻ, വനിതാ കോർഡിനേറ്റർ ശ്രീമതി.റജീന സലിം, വനിതാ കൂട്ടായ്മ ചെയർപേഴ്സൺ ശ്രീമതി .രേഖ പ്രമോദ്* എന്നിവർ സംബന്ധിച്ചു. കൂടാതെ, സെൻട്രൽ കമ്മിറ്റി അംഗങ്ങൾ, വിവിധ സെക്ടർ ചെയർമാൻമാർ, സെക്ടർ കമ്മിറ്റി അംഗങ്ങൾ, ക്യാമ്പ് സെക്ടർ കോർഡിനേറ്റർമാരായ *ശ്രീ. ബദറുദ്ദീൻ*, *ശ്രീ. ഷക്കീർ ഹുസൈൻ* ക്യാമ്പ് നിയന്ത്രിച്ച വേദി ഒഫീഷ്യൽസ്, അംഗങ്ങൾ കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു. ക്യാമ്പ് കോർഡിനേറ്റർ *സുധൻ പ്രിൻസ്* സദസ്സിന് നന്ദി രേഖപ്പെടുത്തിയപ്പോൾ വേദി സെക്രട്ടറി *ശ്രീ.R.K റാഫി* ചടങ്ങുകൾ നിയന്ത്രിച്ചു.
അംഗങ്ങളുടെ മികച്ച പങ്കാളിത്തത്തോടെ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് ഏറെ പ്രയോജനപ്രദവും വൻ വിജയവുമായതായി സംഘാടകർ അറിയിച്ചു. ക്യാമ്പ് വിജയകരമാക്കാൻ സഹകരിച്ച നസീം സർജിക്കൽ & മെഡിക്കൽ സെൻ്റർ അധികൃതർക്കും സന്നദ്ധ പ്രവർത്തകർക്കും പങ്കെടുത്ത എല്ലാ അംഗങ്ങൾക്കും തൃശൂർ ജില്ലാ സൗഹൃദവേദി നന്ദി രേഖപ്പെടുത്തി.











