01:10am 12 November 2026
NEWS
തൃക്കാക്കര അഗ്നി രക്ഷാ നിലയം സിവിൽ ഡിഫൻസ് പരിസ്ഥിതി ദിനം ആചരിച്ചു.
05/06/2026  08:33 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
തൃക്കാക്കര അഗ്നി രക്ഷാ നിലയം സിവിൽ ഡിഫൻസ് പരിസ്ഥിതി ദിനം ആചരിച്ചു.

തൃക്കാക്കര അഗ്നി രക്ഷാ നിലയം സിവിൽ ഡിഫൻസ് അംഗങ്ങളുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനം  ആചരിച്ചു.തൃക്കാക്കര അഗ്നി രക്ഷാ നിലയത്തിൽ സ്റ്റേഷൻ ഓഫീസർ ബി.ബൈജു മാങ്കോസ്റ്റിൻ,റമ്പൂട്ടാൻ തൈകൾ നട്ട് ഉദ്ഘാടനം ചെയ്തു.അസി.സ്റ്റേഷൻ ഓഫീസർമാരായ ലൂക്കോസ് തോമസ്, ടി.വിനുരാജ്, സീനിയർ ഫയർ ഓഫീസർ ഗിരീഷ് കുമാർ,സിവിൽ ഡിഫൻസ് കോർഡിനേറ്റർ എൻ.പി.നിസാം,ഡെപ്യൂട്ടി പോസ്റ്റ് വാർഡൻ പി.എം. മാഹിൻകുട്ടി തുടങ്ങിയവർ സംസാരിച്ചു. 

തുടർന്ന് സിവിൽ ഡിഫൻസ് അംഗങ്ങളുടെ നേതൃത്വത്തിൽ കാക്കനാട് ബോസ്റ്റൽ സ്കൂളിലും ഒബ്സർവേഷൻ ഹോമിലും വെൽവെറ്റ് ആപ്പിൾ, പേരക്ക തൈകൾ വിതരണം ചെയ്തു. കാക്കനാട് ബോസ്റ്റൽ സ്കൂളിൽ സൂപ്രണ്ട് ആർ.വി.അജു, വെൽഫയർ ഓഫീസർ ജോർജ് ചാക്കോ, ഒബ്സർവേഷൻ ഹോമിൽ
പ്രിൻസിപ്പൾ മജിസ്ട്രേറ്റ്  റോഹിത്  നന്ദകുമാർ, സൂപ്രണ്ട് പി.എസ്.സിനി,ജുവനൽ ജസ്റ്റിസ് ബോർഡ് അംഗങ്ങളായ പി.നളിനി,അഡ്വ.കെ.എസ്.ശ്രീജ എന്നിവർ തൈകൾ ഏറ്റുവാങ്ങി.

തൃക്കാക്കര സിവിൽ ഡിഫൻസ് അഗങ്ങളായ നിഷാ ബീവി,ജൻസി അനിൽ,കെ.കെ.ജയൻ, എ.കെ.അനിൽ,നിധിൻ ശാന്തകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img