04:13am 12 November 2026
NEWS
​ലോകകപ്പ് പോരാട്ടത്തിന് 'അൽ അന്നബി'ക്ക് കരുത്തേകാൻ ആയിരം ഖത്തരി ആരാധകർ അമേരിക്കയിലേക്ക്; മൂന്ന് പ്രത്യേക വിമാനങ്ങൾ സർവീസ് നടത്തും


22/05/2026  11:00 AM IST
nila
​ലോകകപ്പ് പോരാട്ടത്തിന് അൽ അന്നബിക്ക് കരുത്തേകാൻ ആയിരം ഖത്തരി ആരാധകർ അമേരിക്കയിലേക്ക്; മൂന്ന് പ്രത്യേക വിമാനങ്ങൾ സർവീസ് നടത്തും

​ദോഹ: 2026 ലോകകപ്പ് ഫൈനൽസ് പോരാട്ടങ്ങളിൽ ഖത്തർ ദേശീയ ഫുട്ബോൾ ടീമിന് (അൽ അന്നബി) ആവേശകരമായ പിന്തുണയുമായി ആയിരത്തോളം സ്വദേശി ആരാധകർ അമേരിക്കയിലേക്കും കാനഡയിലേക്കും തിരിക്കുന്നു. ആരാധകരെ നേരിട്ട് എത്തിക്കുന്നതിനായി മൂന്ന് പ്രത്യേക വിമാനങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. ടൂർണമെന്റിനായി പുറപ്പെടുന്ന ആരാധകർക്കായുള്ള പ്രാരംഭ വിശദീകരണ യോഗം കഴിഞ്ഞദിവസം അൽ ഗറാഫ സ്പോർട്സ് ഹാളിൽ നടന്നു.
​ക്യൂഎഫ്‌എ (QFA) മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ഖാലിദ് അൽ കുവാരിയുടെ നേതൃത്വത്തിലാണ് യോഗം നടന്നത്. ദോഹയിൽ നിന്നുള്ള യാത്രാ ഷെഡ്യൂളുകൾ, താമസസൗകര്യങ്ങൾ എന്നിവ ഉൾപ്പെടെയുള്ള വിശദാംശങ്ങൾ യോഗത്തിൽ ആരാധകർക്കായി വിശദീകരിച്ചു. 'സുരക്ഷിതമായ യാത്രയും ഹൃദയംഗമമായ പിന്തുണയും' എന്ന മുദ്രാവാക്യവുമായി പുറപ്പെടുന്ന ആരാധകർ രാജ്യത്തിന്റെ മികച്ച അംബാസഡർമാരായിരിക്കണമെന്ന് യോഗം ഓർമ്മിപ്പിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img