
ചെങ്ങന്നൂർ: കർക്കിടക വാവുബലി സ്നാനഘട്ടങ്ങൾ ഭക്തി സാന്ദ്രമായി. പിതൃ പുണ്യം തേടി ആയിരങ്ങൾതർപ്പണം ചെയ്തു.
തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ ആഭിമുഖ്യത്തിൽ ചെങ്ങന്നൂർ മഹാദേവ ക്ഷേത്രആറാട്ട്
കടവിൽ കർക്കിടക വാവ് ദിനമായ ബുധനാഴ്ച പുലർച്ചെ 3.30 മണി മുതൽ ബ്രഹ്മശ്രീ ടീ ഡീ പി നമ്പൂതിരിയുടെ കാർമികത്വത്തിൽ വാവു ബലി പിതൃതർപ്പണ കർമങ്ങൾ നടന്നു . പിതൃ സ്മരണയോടെ ആയിരങ്ങൾ പങ്കെടുക്കുന്ന ചടങ്ങിൽ അഭൂത പൂർവമായ തിരക്കാണ് അനുഭവപ്പെടുന്നത്. തിരക്ക് നിയന്ത്രിക്കാൻ പോലീസ് സേവനവും അടിയന്തിര ഘട്ടത്തിൽ രക്ഷാപ്രവർത്തനത്തിനും ഫയർഫോഴ്സ്, ഡോക്ടേഴ്സ് സേവാഭാരതി എന്നിവരുടെ സേവനവും ലഭ്യമാക്കിയിരുന്നു.
കരിങ്ങാട്ട്കാവ്
പ്രയാർ കരിങ്ങാട്ടുകാവ്
ദേവിക്ഷേത്രക്കടവിൽ വ്യാഴാഴ്ച പുലർച്ചെ 4.30- മുതൽ പിതൃബലി, തിലഹവനം എന്നീ ചടങ്ങുകൾ ആരംഭിച്ചു.
ചെങ്ങന്നൂർ മന്ത്രവിദ്യാപീഠത്തിലെ ആചാര്യന്മാർ മുഖ്യകാർമികത്വം വഹിച്ചു.
പാണ്ടനാട്
മിത്രമഠം കടവിൽ പുലർച്ചെ 4 മണി മുതൽ ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. പടുവൻമഠം തന്ത്രവിദ്യാപീപീഠം കല്ലടിക്കോട് ശ്രീമൂലസ്ഥാനത്തിന്റെ നേതൃത്വത്തിലാണ് ബലിതർപ്പണം ചടങ്ങുകൾ നടന്നത്.
കാരയ്ക്കാട് പാറയ്ക്കൽ കോണത്ത് ശ്രീമഹാദേവീ നവഗ്രഹ ക്ഷേത്രത്തിൽ കർക്കിടക വാവുബലിയും പിതൃപൂജയും രാവിലെ 6 മണി മുതൽ നടന്നു. പമ്പാനദിയുടെ കൈവഴിയിൽ തർപ്പണം ചെയ്യുന്നതിന് കടവ് പ്രത്യേകം തയ്യാറാക്കിയിരുന്നു.
കരിനീലി ചാത്തൻ കാവിൽ വാവുബലി
ചെങ്ങന്നൂർ : പാണ്ടനാട് കടമ്പച്ചനേകാട്ടിൽ കരിനീലി ചാത്തൻകാവിൽ കൗളാചാര സമ്പ്രദായത്തിൽ കർക്കിടകവാവ് ബലിതർപ്പണം നടന്നു.
വടശ്ശേരിക്കാവ് ദേവീക്ഷേത്രം
ചെങ്ങന്നൂർ: പുലർച്ചെ 4.30 മുതൽ 9 വരെ മുണ്ടൻകാവ് ശ്രീ വടശ്ശേരിക്കാവ് ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ മുണ്ടൻകാവ് ആറാട്ടുകടവിൽ പിതൃ ബലിതർപ്പണം നടന്നു.
കീഴ്ച്ചേരി വാൽക്കടവ്
ചെങ്ങന്നൂർ: - പമ്പാ - മണിമല ഹിന്ദുധർമ്മപരിഷത്തിൻ്റെ ആഭിമുഖ്യത്തിൽ പമ്പാ -മണിമല പുണ്യതീർത്ഥ സംഗമസ്ഥാനമായ ഇര മല്ലിക്കര കീഴ്ച്ചേരി വാൽക്കടവിൽ വാവുബലി മഹാമഹം നടന്നു. പുലർച്ചെ 3.ന്
മേൽശാന്തി അഡ്വ ഹരിനന്ദനൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ പെരുമ്പള്ളം മഹാദേവ ക്ഷേത്രത്തിൽ നിന്നും ഭദ്രദീപം (ദീപ പ്രോജ്വലനം)
ബലിതർപ്പണ മണ്ഡപത്തിലേക്ക് പകരുന്നു. 3.30 മുതൽ വാവുബലിതർപ്പണം ആരംഭിച്ചു.
നിരണം മനപ്പുറത്ത് മഠം
സുകുമാരൻ പോറ്റിബലിതർപ്പണത്തിന് കാർമ്മികത്വം വഹിച്ചു.
ഗണപതി ഹോമം , വിഷ്ണുപൂജ ,തിലഹവനം എന്നിവയോടാണ് ചടങ്ങുകൾ ആരംഭിച്ചത്. ബലിതർപ്പണത്തിന് സ്ത്രീകൾക്കും പുരുഷന്മാർക്കും ,പ്രത്യേകം സൗകര്യമൊരുക്കിയിരുന്നു. ബലികർമ്മങ്ങൾക്ക് പ്രത്യേകം പന്തലും തയ്യാറാക്കിയിരുന്നു. വിവിധ സ്ഥലങ്ങളിൽ നിന്നും ധാരാളം ആളുകൾ വെളുപ്പിനെ തന്നെ ക്യൂവിൽ സ്ഥാനം പിടിച്ചിരുന്നു.
അതോടൊപ്പം പോലീസ് ,ഫയർഫോഴ്സ്, ആംബുലൻസ്, ഡോക്ടർമാരുടെ സേവനം എന്നിവ സംഘാടകർ
സജ്ജമാക്കിയിരുന്നു. സേവാഭാരതിയുടെ നേതൃത്വത്തിൽ പുലർച്ചെ മുതൽ ചുക്കുകാപ്പി വിതരണവും നടന്നു.










