05:24pm 12 November 2026
NEWS
പുത്തൻ കാവ് സെൻ്റ് മേരീസ് കത്തീഡ്രലിൽ തീർഥാടക സംഗമത്തിന് ആയിരങ്ങൾ
16/04/2026  09:53 PM IST
nila
പുത്തൻ കാവ് സെൻ്റ് മേരീസ് കത്തീഡ്രലിൽ തീർഥാടക സംഗമത്തിന് ആയിരങ്ങൾ

ചെങ്ങന്നൂർ:പുത്തൻ കാവ് സെൻ്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ കബറടങ്ങിയിരിക്കുന്ന     6 -ാം മാർത്തോമ്മ, 8 -ാം മാർത്തോമ്മ കാതോലിക്കേറ്റ് രത്നദീപം പുത്തൻകാവിൽ ഗീവറുഗീസ് മാർ പീലക്‌സിനോസ് എന്നീവരുടെ സംയുക്‌ത ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ച് പുത്തൻ കാവ് കത്തീഡ്രലിൽ നടത്തിയ തീർഥാടക സംഗമത്തിൽ ആയിരങ്ങൾ പങ്കെടുത്തു . വിദ്യാഭ്യാസ രംഗത്തും ആത്മീയ രംഗത്തും പുത്തൻകാവിൽ കൊച്ചു തിരുമേനി ചെയ്ത സേവനങ്ങളെ ഒരു കാലത്തും വിസ്‌മരിക്കാൻ കഴിയുകയില്ലെന്ന് തീർഥാടക സംഗമം ഉദ്ഘാടനം ചെയ്ത ചെങ്ങന്നൂർ ഭദ്രാസനാധിപൻ ഡോ.മാത്യൂസ് മാർ തീമോത്തിയോസ് പറഞ്ഞു. കത്തീഡ്രൽ വികാരി ഫാ .ഡോ. തോമസ് വർഗീസ് അമയിൽ അദ്ധ്യക്ഷത വഹിച്ചു . ജോഷ്വാ മാർ നിക്കോദിമോസ് , ഗീവറുഗീസ് മാർ പീലക്സിനോസ്,  സഹവികാരി ഫാ. ജിജോ കണ്ണാട്ട്, ട്രസ്റ്റിജോസ് കെ ജോർജ്, സെക്രട്ടറി ജോർജ് വർഗീസ്, ജനറൽ കൺവീനർ സുനിൽ പി. ഉമ്മൻ എന്നീ വർ പ്രസംഗിച്ചു. പുത്തൻകാവിൽ കൊച്ചു തിരുമേനി സ്ഥാപിച്ച ചെങ്ങന്നൂർ ബഥേൽ അരമനയിൽ നിന്നുള്ള പ്രധാന റാസയുംവിവിധ പള്ളികളിൽ നിന്നുള്ള പദയാത്രകളും  6മണിയോടുകുടി കത്തീഡ്രലിൽ എത്തിചേർന്നു . പദയാത്രകൾക്ക് കത്തീഡ്രലിൽ സ്വീകരണം നൽകി. ആറാട്ടുപുഴ സെൻ്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ നിന്നുള്ള പദയാത്രയ്ക്ക് മദ്രാസ് ഭദ്രാസനാധിപൻ ഗീവറുഗീസ് മാർ പീലക്‌സിനോസ് നേതൃത്വം നൽകി . വെള്ളിയാഴ്ച
രാവിലെ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതിയൻ കാതോലിക്ക ബാവായുടെ പ്രധാന കാർമ്മികത്വത്തിൽ കുർബാന അർപ്പിക്കും . 10.30 ന് പുത്തൻകാവിൽ കൊച്ചു തിരുമേനിയുടെ ചരമ പ്ലാറ്റിനം ജൂബിലി സമ്മേളനാ പരിശുദ്ധ കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്യും . കൊല്ലകൽ ദേവകി അമ്മക്ക് 6 -ാം മാർത്തോമ്മ അവാർഡ് സമ്മാനിക്കും .

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.