11:45am 14 November 2026
NEWS
ഇത് 'അൽ സറായത്ത്' കാലം: ആശങ്ക വേണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
26/03/2026  08:23 PM IST
nila
ഇത് അൽ സറായത്ത് കാലം: ആശങ്ക വേണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

 


​ദോഹ: ഖത്തറിൽ ഇപ്പോൾ അനുഭവപ്പെടുന്ന കാലാവസ്ഥാ വ്യതിയാനങ്ങൾ സ്വാഭാവികമായ  സീസണൽ പ്രതിഭാസമാണെന്നും ഇതിൽ ആശങ്കപ്പെടേണ്ടതില്ലെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടർ അബ്ദുള്ള മുഹമ്മദ് അൽ മന്നായി അറിയിച്ചു. പ്രാദേശികമായി 'അൽ സറായത്ത്' (Al Sarayat) എന്നറിയപ്പെടുന്ന ഈ പ്രതിഭാസം ശീതകാലത്തിന്റെ അവസാന പാദത്തിലാണ് സാധാരണയായി കണ്ടുവരുന്നത്.
​ഖത്തർ ന്യൂസ് ഏജൻസിക്ക് (QNA) നൽകിയ പ്രത്യേക പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.മാർച്ച് അവസാന പകുതിയിൽ തുടങ്ങി മെയ് പകുതി വരെ ഇത് നീണ്ടുനിൽക്കാം.ചുരുങ്ങിയ സമയത്തിനുള്ളിൽ അതിവേഗം കാർമേഘങ്ങൾ രൂപപ്പെടുകയും ഇടിമിന്നലോടു കൂടിയ മഴ പെയ്യുകയും ചെയ്യുന്നതാണ് ഇതിന്റെ രീതി. ശക്തമായ കാറ്റും ചിലയിടങ്ങളിൽ പൊടിക്കാറ്റും ഇതിനോടൊപ്പമുണ്ടാകാം.വൈകുന്നേരങ്ങളിലും രാത്രി വൈകിയും ഇത്തരം കാലാവസ്ഥാ മാറ്റങ്ങൾ കാണപ്പെടുന്നതിനാലാണ് ഇതിന് 'അൽ സറായത്ത്' എന്ന പേര് ലഭിച്ചത്.വ്യാഴാഴ്ച മുതൽ വെള്ളിയാഴ്ച വരെ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും മിതമായതോ ശക്തമായതോ ആയ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ കാഴ്ചപരിധി കുറയാനും ചിലയിടങ്ങളിൽ ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img