06:37am 10 November 2026
NEWS
പറവൂർ ഡോൺ ബോസ്കോ പള്ളിയിൽ തിരുഹൃദയ തിരുനാൾ; ഊട്ടുസദ്യ 29ന്
25/06/2025  11:39 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
പറവൂർ ഡോൺ ബോസ്കോ പള്ളിയിൽ തിരുഹൃദയ തിരുനാൾ; ഊട്ടുസദ്യ 29ന്

പറവൂർ: തിരുരക്ത അഭിഷേകം ലഭിച്ച വടക്കൻ പറവൂർ വി. ഡോൺ ബോസ്കോ ദൈവാലയത്തിൽ
തിരുഹൃദയ തിരുനാൾ ജൂൺ 27, 28, 29 തീയതികളിലായി നടക്കും. 

ജൂൺ 17 മുതൽ 25 വരെ നവനാൾ ദിനങ്ങൾ. രാവിലെ 6.30, വൈകിട്ട് 6 മണിക്ക് ദിവ്യബലി, നൊവേന, ആരാധന. ദിവസവും 10.30ന് തിരുകർമ്മങ്ങൾക്ക് ശേഷം നേർച്ച ഭക്ഷണം.

ജൂൺ 26 വ്യാഴാഴ്ച്ച 13 മണിക്കൂർ ആരാധനക്ക് ഫാ. ആൻ്റസ് പുത്തൻ വീട്ടിൽ നയിക്കും.

തിരുനാൾ 27ന് തുടങ്ങും. രാവിലെ 6.30ന് കുർബാന, നൊവേന, ആരാധന. 10ന് വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ഡോ. ആൻ്റണി വാലുങ്കലിനു സ്വീകരണം തുടർന്ന് കൊടിയേറ്റം. 10.30 നും, 5നും, 6.30നും ദിവ്യബലി.

 28ന് രാവിലെ 6.30ന് കുർബാന നിത്യസഹായ മാതാവിൻ്റെ നൊവേന. 
5.30ന് വി. കുർബാനയ്ക്ക് കോട്ടപ്പുറം രൂപത വികാരി ജനറൽ മോൺ. റോക്കി റോബി കളത്തിൽ മുഖ്യ കാർമ്മികനാകും. കോട്ടക്കാവ് സെൻ്റ് തോമസ് സീറോ മലബാർ പള്ളി സഹ വികാരി ഫാ. സുജിത്ത് കൂവേലി വചന പ്രഘോഷണം നടത്തും. 
ഊട്ട് തിരുനാൾ ദിനമായ 29 ഞായറാഴ്ച്ച രാവിലെ 6.30ന് കുർബാന, നൊവേന, ആരാധന. 9 ന് പ്രസുദേന്തി വാഴ്ച, 10 ന് കോട്ടപ്പുറം രൂപത മെത്രാൻ റൈറ്റ് റവ. ഡോ. അംബ്രോസ് പുത്തൻവീട്ടിൽ ന് സ്വീകരണം നൽകും. തുടർന്ന് ഊട്ട് സദ്യ ആശീർവദിക്കും. 10.30 ന് പിതാവിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ പൊന്തിഫിക്കൽ ദിവ്യബലി. ജീവകാരുണ്യ ഫണ്ട്, സ്കോളർഷിപ്പ് വിതരണം എന്നിവയും ഉണ്ടാവും. 
തിരുനാൾ ദിനത്തിൽ രാവിലെ തുടങ്ങുന്ന നേർച്ചസദ്യ രാത്രി 8:30 വരെ നീളും. മുൻ വർഷങ്ങളിലേതു പോലെ ഇത്തവണയും
25,000 പേർക്ക് നേർച്ച സദ്യ ഒരുകിയിട്ടുള്ളതായി വികാരി ഫാ. പ്രിൻസ് പടമാട്ടുമ്മൽ, സഹ വികാരി ഫാ. ബിയോൺ കോണത്ത്, ജനറൽ കൺവീനർ നെൽസൺ തട്ടാരശ്ശേരി, ജോ. കൺവീനർമാരായ ബേസിൽ പുതുശ്ശേരി, ജിൻസി ജെയിംസ് കുരിശുവീട്ടിൽ, ജോയൽ ജോൺസൺ, കൈക്കാരന്മാരായ ജോയ് കളത്തിൽ, ചാർളി പുളിക്കൽ, പബ്ലിസിറ്റി കൺവീനർ എൻ എം മാർട്ടിൻ നെടുംപറമ്പിൽ തുടങ്ങിയവർ പറവൂർ താലൂക്ക് പ്രസ്സ് ക്ലബ്ബിന് വേണ്ടി നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img