11:33pm 06 November 2026
NEWS
ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മൂന്നാം ക്ലാസ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം
05/11/2026  09:45 AM IST
nila
ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മൂന്നാം ക്ലാസ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം

 

ഡൽഹിയിൽ സ്കൂൾ ക്ലാസ് മുറിയിൽ ഒൻപതുവയസുകാരി കുഴഞ്ഞുവീണ് മരിച്ചു. മയൂർ വിഹാർ ഫേസ് രണ്ടിലെ ലവ്‌ലി ഹെറിറ്റേജ് സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിനിയാണ് ബുധനാഴ്ച രാവിലെയുണ്ടായ സംഭവത്തിൽ മരിച്ചത്.

ഗെയിംസ് പിരീഡ് കഴിഞ്ഞ് ക്ലാസിലേക്ക് മടങ്ങുന്നതിനിടെയാണ് കുട്ടി പെട്ടെന്ന് കുഴഞ്ഞുവീണത്. അരയിൽ കൈകൾ ചേർത്തുപിടിച്ച് മുഖമടിച്ച് നിലത്തേക്ക് വീഴുന്ന കുട്ടിയുടെ ദൃശ്യങ്ങൾ സ്കൂളിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. സംഭവം കണ്ട് സഹപാഠികൾ പരിഭ്രാന്തരായി എഴുന്നേൽക്കുന്നതും അധ്യാപിക ഉടൻ കുട്ടിയുടെ അടുത്തേക്ക് ഓടിയെത്തുന്നതും ദൃശ്യങ്ങളിലുണ്ട്.

കുട്ടിയുടെ മുഖത്ത് വെള്ളം തളിച്ച് ബോധം വീണ്ടെടുക്കാൻ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടർന്ന് സ്കൂൾ അധികൃതർ നിർമൻ വിഹാറിലെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ പോസ്റ്റ്‌മോർട്ടം പരിശോധനയ്ക്കുശേഷമേ മരണകാരണം സ്ഥിരീകരിക്കാനാകൂ. സംഭവവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ടെന്നും സ്കൂൾ അധികൃതരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

അതേസമയം, കുട്ടിക്ക് ഹൃദയാഘാതമുണ്ടായ ഉടൻ ആശുപത്രിയിലെത്തിച്ചെന്നാണ് സ്കൂൾ അധികൃതരുടെ വിശദീകരണം. എന്നാൽ സ്കൂളിൽ കൃത്യസമയത്ത് പ്രഥമശുശ്രൂഷയും സിപിആറും നൽകിയില്ലെന്ന് കുട്ടിയുടെ കുടുംബം ആരോപിച്ചു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img