06:11pm 28 August 2026
NEWS
ലെഖ് വി യയുടെ ‘അഷ്ബാൽ’ പരിശീലന പരിപാടിയുടെ ആറാം പതിപ്പിന് പ്രൗഢോജ്ജ്വല സമാപനം
27/08/2026  03:46 PM IST
ലെഖ് വി യയുടെ ‘അഷ്ബാൽ’ പരിശീലന പരിപാടിയുടെ ആറാം പതിപ്പിന് പ്രൗഢോജ്ജ്വല സമാപനം

 


​ദോഹ: ഖത്തർ ആഭ്യന്തര സുരക്ഷാ സേനയുടെ (ലെഖ് വി യ) ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'അഷ്ബാൽ ലെഖ് വി യ 2026' പരിശീലന പരിപാടിയുടെ ആറാം പതിപ്പ് വിജയകരമായി പൂർത്തിയായി. ഓഗസ്റ്റ് 9 മുതൽ 26 വരെ നടന്ന ക്യാമ്പിന്റെ സമാപന ചടങ്ങിൽ ലേഖ്വിയ ഡെപ്യൂട്ടി കമാൻഡർ മേജർ ജനറൽ സ്റ്റാഫ് മുഹമ്മദ് മിസ്ഫർ അൽ ഷഹ്വാനി പങ്കെടുത്തു.
​യുവതലമുറയിൽ ദേശസ്‌നേഹം, ദേശീയ മൂല്യങ്ങൾ, സേവനസന്നദ്ധത എന്നിവ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി സംഘടിപ്പിച്ചത്. പ്രതികൂല സാഹചര്യങ്ങളെ ആത്മവിശ്വാസത്തോടെ നേരിടാനും, വെല്ലുവിളികളെ അതിജീവിക്കാനുള്ള കഴിവുകൾ വളർത്താനും സഹായിക്കുന്ന വിവിധ പരിശീലനങ്ങളാണ് കുട്ടികൾക്കായി ആസൂത്രണം ചെയ്തിരുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img