04:33am 12 November 2026
NEWS
രണ്ടാം വേൾഡ് സമ്മിറ്റ് AI-ഖത്തർ 2025 ആരംഭിച്ചു
10/12/2025  10:22 AM IST
nila
രണ്ടാം വേൾഡ് സമ്മിറ്റ് AI-ഖത്തർ 2025 ആരംഭിച്ചു

ദോഹ: രണ്ടാം വേൾഡ് സമ്മിറ്റ് AI–ഖത്തർ 2025 ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ (DECC) ഔദ്യോഗികമായി ആരംഭിച്ചു. Inspired Mindsയും ഖത്തർ കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയവും (MCIT) ചേർന്നാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.
വൈവിധ്യമാർന്ന ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ ലക്ഷ്യമിട്ട് AI ന്റെ പ്രാധാന്യം വളരെയധികം ഉയർന്നതായി MCIT മന്ത്രി HE മുഹമ്മദ് ബിൻ അലി അൽ മന്നായി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
സമ്മേളനത്തോടനുബന്ധിച്ച് ഫനാർ 2.0, ഖത്തർ കംപ്യൂട്ടിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (QCRI) വികസിപ്പിച്ച അറബിക് AI ലാർജ് ലാംഗ്വേജ് മോഡൽ, ഔദ്യോഗികമായി ലോഞ്ച് ചെയ്തു.
“Building the Future of AI Together” എന്ന തീമിൽ നടക്കുന്ന ഈ രണ്ട് ദിവസത്തെ സമ്മേളനത്തിൽ അന്താരാഷ്ട്ര AI വിദഗ്ദ്ധർ, ടെക്ക് നേതാക്കൾ, നയരൂപകർ, സംരംഭകർ എന്നിവർ പങ്കെടുക്കും.GovAI പ്രോഗ്രാമിന്റെ ഭാഗമായും, നിരവധി അന്താരാഷ്ട്ര-ദേശീയ ടെക്ക് കമ്പനികളുമായി കരാറുകളും എം‌ഒ‌യൂകളും ഒപ്പുവച്ചു.

രണ്ടാം ദിവസവും AI സാങ്കേതിക വിദ്യയുടെ പ്രായോഗിക പ്രയോഗങ്ങൾ, വർക്ക്‌ഷോപ്പുകൾ, നെറ്റ്‌വർക്കിംഗ് സെഷനുകൾ എന്നിവ ഉൾപ്പെടെയുള്ള പ്രത്യേക പരിപാടികൾ നടക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img