06:58pm 05 September 2026
NEWS
പുതുക്കിപണിത ആറാട്ടുപുഴ പള്ളിയോടം ബുധനാഴ്ച നീരണിയുന്നു
18/08/2025  07:25 PM IST
nila
പുതുക്കിപണിത ആറാട്ടുപുഴ പള്ളിയോടം ബുധനാഴ്ച നീരണിയുന്നു

ആറാട്ടുപുഴ:പുതുക്കിപണിത ആറാട്ടുപുഴ പള്ളിയോടം ബുധനാഴ്ച നീരണിയുന്നു
നൂറ്റാണ്ടുകൾക്ക് മുൻപ് മാലക്കരയുടെ ഭാഗമായിരുന്ന ആറാട്ടുപുഴ ചെങ്ങന്നൂർ മഹാ ദേവന്റെയും പരിവാരങ്ങളുടെയും ആറാട്ട് നടന്നിരുന്ന സ്ഥലമായതിനാൽ ആറാട്ടുപുഴ എന്ന കരയായിമാറുകയായിരുന്നു .മാലക്കരയും ആറാട്ടുപുഴയും ചേർന്ന് ഉണ്ടാക്കിയ പള്ളിയോടം ജീർണിച്ച് പോവുകയും 1945-ൽ കീഴുകരയിൽ നിന്നും പള്ളിയോടം വിലയ്ക്ക് വാങ്ങി ആറാട്ടുപുഴ പള്ളിയോട സേവാസമിതിയായി തിരുവാറന്മുളയിലെ എല്ലാ ചടങ്ങുകളിലും പങ്കെടുക്കുകയും അനവധി തവണ ചമയത്തിനും നല്ലതുഴച്ചിലിന്നുമുള്ള ആർ ശങ്കർ മെമ്മോറിയൽ ട്രോഫിയും ദേവസ്യാ ബോർഡ് ട്രോഫിയും നേടിയിട്ടുണ്ട്.
 2000-ൽ മന്നം ട്രോഫിയും നിരവധി തവണ 2,3, 4 സ്ഥാന ങ്ങളും നേടിയിട്ടുണ്ട്. ജീർണ്ണാവസ്ഥയിൽ ആയ പള്ളിയോടം 2015-ൽ 
അയിരൂർ സന്തോഷ് ആചാരിയുടെ മേൽനോട്ടത്തിൽ ഏരാവ് മാതാവും, അമരവും പുതിക്കിപണിതു. 2025-ൽ ബാക്കിഭാഗങ്ങളായ കൂനി, വങ്ക്, ചില്ല് തുടങ്ങിയവയും പുതുക്കി പണിതു. മുഹമ്മ 
വിജയൻ നടിയറപ്പ് ജോലിയും ഹരിപ്പാട്  രാധാകൃഷ്‌ണൻ ആചാരി ഇരുമ്പിന്റെയും, പിത്തളയുടെയും പണികളും നടത്തി. മുഖ്യശിൽപ്പി  അയിരൂർ സന്തോഷ് ആചാരിയുടെ കരവിരുതിൽ ഇപ്പോൾ പുതിയ പള്ളിയോടമായി മാറികഴി ഞ്ഞിരിക്കുകയാണ്. 2025 ആഗസ്റ്റ് മാസം 20
ബുധനാഴ്‌ച പകൽ 11.05 നും 1153നും മദ്ധ്യേ പന്തളം രാജ പ്രതിനിധി പുണർതം തിരുനാൾ  നാരായണ വർമ്മ നീരണിയിക്കൽ കർമ്മം നിർവ്വഹിക്കും പള്ളിയോട സേവാസംഘം പ്രസിഡൻ്റ് ശില്പികളെ ആദരിക്കുകയും സെക്രട്ടറി കരയിലെ മുതിർന്ന അമരക്കാരെയും വഞ്ചിപ്പാട്ടുകാരെയും ആദരിക്കുന്നു. ആറന്മുള പഞ്ചായത്ത് അംഗവും, ആറാട്ടുപുഴ ഓർത്ത ഡോക്സ് ഇടവക വികാരിയും, ആറാട്ടുപുഴ ബേത്‌ലഹേം 
മാർത്തോമ്മ ഇടവക വികാരിയും ആശംസകൾ അർപ്പിച്ചും, ആറാട്ടുപുഴ ദേവിക്ഷേത്രം മേൽശാന്തിയും, ഇടനാ ട്ടിടം ദേവീക്ഷേത്ര മേൽശാന്തിയും ഭദ്രദീപം തെളിയിച്ചും ഈ ചടങ്ങുകൾ ധന്യമാക്കും നാൽപ്പത്തിയൊന്നേ
കാൽ കോൽ നീളവും 60 അംഗുലം ഉടമയും 16 അടി അമര പൊക്കവും ഉള്ള ഈ പള്ളിയോടത്തിൽ 70 പേർക്ക് കയറാം.
പ്രസിഡന്റ് എൻ ബാബുരാജ്, സെക്രട്ടറി റ്റി.കെ. ശ്രീനിവാസൻ നമ്പൂതിരി, വൈസ് പ്രസിഡൻറ് സജികുമാർ, ജോയിൻ്റ് സെക്രട്ടറി ഹരികുമാർ, ട്രഷറാർ ജയചന്ദ്രൻ നായർ, പ്രതിനിധി പാർത്ഥസാരഥി ആർ പിള്ള ക്യാപറ്റൻ സന്തോഷ് കുമാർ, വൈസ് ക്യാപ്റ്റൻ രമേശ് കുമാർ തുടങ്ങിയ 21 അംഗ കമ്മറ്റി പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം
നൽകി

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.