
ചെങ്ങന്നൂർ: ഇലഞ്ഞിമേൽ കെ പി രാമൻനായർ ഭാഷാപഠനകേന്ദ്രം വായനവാരാചരണ പരിപാടികൾക്ക് സമാപനമായി.
വെണ്മണി ലോഹ്യ മെമ്മോറിയൽ ഹൈസ്കൂളിൽ കവി കെ.രാജഗോപാൽ ഉദ്ഘാടനം ചെയ്തു.
വിവിധ സ്കൂളുകളിൽ കുട്ടികൾക്കായി വായനമത്സരം, പ്രസംഗമത്സരം, രചനാമത്സരം, പ്രശ്നോത്തരി എന്നിവ സംഘടിപ്പിച്ചു.
ഭാഷാപഠനകേന്ദ്രം ഉപാധ്യക്ഷൻ എൻ.ജി.മുരളീധരക്കുറുപ്പ് അധ്യക്ഷനായി. തിരുവല്ല ഉപജില്ലാ വിദ്യാഭ്യാസ ആഫീസർ വി.കെ. മിനികുമാരി വായനദിന സന്ദേശം നൽകി. സ്കൂൾ കോഡിനേറ്റർ റവ:ഫാ. ജാൾസൺ ജോർജ് ആമുഖ പ്രഭാഷണം നടത്തി. നോവലിസ്റ്റ് മായാരാജ് കല്ലിശ്ശേരി വായനദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കവിയും ഗാനരചയിതാവുമായ ജി.നിശീകാന്ത്,
സ്കൂൾ പ്രധാനാധ്യാപകൻ സിബി വർഗീസ്, പിടിഎ പ്രസിഡൻ്റ് ജറീനാ ജോജോ ,
ഭാഷാപഠനകേന്ദ്രം പദ്ധതി സംയോജകൻ ബോധിനി കെ.ആർ.പ്രഭാകരൻ നായർ , സെക്രട്ടറി ഗിരീഷ് ഇലഞ്ഞിമേൽ, വർഗീസ് ജോഷ്വ, മറിയം വർഗ്ഗീസ്, അനല്യ പ്രിൻസ്, ആദികേശ്, അനഘ നാരായണൻ, മെരിയ സാറാ വിനു എന്നിവർ പ്രസംഗിച്ചു.
തുടർന്ന് കവയത്രി ബിന്ദു ആർ.തമ്പി പ്രശ്നോത്തരി നയിച്ചു.











