02:26am 21 October 2026
NEWS
സംസ്കൃതി ഖത്തർ ബിൻ ഒമ്രാൻ യൂണിറ്റ് ഇഫ്താർ വിരുന്നും, കുടുംബസംഗമവും സംഘടിപ്പിച്ചു.
13/03/2025  05:57 PM IST
സംസ്കൃതി ഖത്തർ ബിൻ ഒമ്രാൻ യൂണിറ്റ് ഇഫ്താർ വിരുന്നും, കുടുംബസംഗമവും സംഘടിപ്പിച്ചു.

ദോഹ : സംസ്കൃതിഖത്തർ ബിൻ ഒമ്രാൻ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കുടുംബസംഗമവും ഇഫ്താർ വിരുന്നും ബർവ്വ അവന്യുവിലെ വൈബ്രന്റ് ഹാളിൽ വെച്ചു നടത്തപെട്ടു. പരിപാടിയുടെ ഉൽഘാടനം സംസ്കൃതി ജനറൽ സെക്രട്ടറി ഷംസീർ അരിക്കുളം നിർവഹിച്ചു. ബിൻഒമ്രാൻ യൂണിറ്റ് പ്രസിഡണ്ട് ജിതിൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്കൃതി ട്രഷറർ അപ്പു കെ.കെ, സംസ്കൃതി സെക്രട്ടറി അർച്ചന ഓമനക്കുട്ടൻ, വൈസ് പ്രസിഡണ്ട് ബിജു പി. മംഗലം, വനിതാ വേദി സെക്രട്ടറി ജെസിത ചിന്ദുരാജ് എന്നിവർ സംബന്ധിച്ചു. ബിൻ ഒമ്രാൻ യൂണിറ്റ് സെക്രട്ടറി രാജു.വി.കെ. സ്വാഗതവും, വൈസ് പ്രസിഡണ്ട് സുനിൽ കുമാർ നന്ദിയും രേഖപ്പെടുത്തി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img