06:20pm 04 May 2026
NEWS
‘ഉറുമാലിൻ ചന്തം’ ആൽബത്തിന്റെ പോസ്റ്റർ ലോഞ്ച് ദോഹയിൽ നടന്നു
04/05/2026  04:19 PM IST
nila
‘ഉറുമാലിൻ ചന്തം’ ആൽബത്തിന്റെ പോസ്റ്റർ ലോഞ്ച് ദോഹയിൽ നടന്നു

 

ദോഹ: എസ്സാർ മീഡിയയുടെ ബാനറിൽ ഹസ്സൻ വട്ടംകുളം സംവിധാനം ചെയ്ത് സംഗീതം ഒരുക്കുന്ന പുതിയ മ്യൂസിക്കൽ ആൽബം ‘ഉറുമാലിൻ ചന്തം’ പോസ്റ്റർ ലോഞ്ച് വെള്ളിയാഴ്ച പ്രമുഖരായ അതിഥികളുടെ സാന്നിധ്യത്തിൽ നടന്നു. പ്രശസ്ത സിനിമ ഗായകൻ അഫ്സൽ, മാർസ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ജാഫർ കണ്ടോത്ത്, ജനറൽ മാനേജർ ഹാരിസ് ഖാദർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഈ ആൽബത്തിൽ ഹസ്സൻ വട്ടംകുളം ഗായകനായും സംഗീതസംവിധായകനായും പ്രവർത്തിക്കുന്നു. എം.എം. ഹംസ മുവാറ്റുപുഴയാണ് ഗാനരചന നിർവഹിച്ചിരിക്കുന്നത്. സഫ്വാൻ എസ്4 ഫിലിംസ് ആണ് ചിത്രീകരണം നിർവഹിച്ചത്.

ഈ ആൽബത്തിൽ പ്രധാന വേഷത്തിൽ ബിൻസിയ ഷനാദ് അഭിനയിക്കുന്നു. പ്രൊഡക്ഷൻ കണ്ട്രോളറായി സ്വാലിഹ് പി.ടി. മഞ്ചേരി പ്രവർത്തിക്കുന്നു. ഔദ്യോഗിക പ്രമോഷൻ എസ്സാർ മീഡിയ മാർക്കറ്റിംഗ് കൈകാര്യം ചെയ്യുന്നു.

ആൽബത്തിന്റെ മുഴുവൻ ചിത്രീകരണവും ഖത്തറിൽ വെച്ചാണ് പൂർത്തിയാക്കിയത്. പുതുമയാർന്ന അവതരണ ശൈലിയോടെ ഒരുങ്ങുന്ന ‘ഉറുമാലിൻ ചന്തം’ സംഗീതാസ്വാദകർക്ക് ശ്രദ്ധേയമായ അനുഭവമാകുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ. ആൽബം ഉടൻ റിലീസ് ചെയ്യുമെന്ന് സംഘടകർ അറിയിച്ചു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img