08:39am 13 November 2026
NEWS
പശ്ചിമകൊച്ചിയിൽ പോലീസ് പിടികൂടിയ MDMA കേസ്സിലെ പ്രധാന പ്രതി മട്ടാഞ്ചേരി പോലീസിന്റെ പിടിയിലായി.

07/03/2025  05:19 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
പശ്ചിമകൊച്ചിയിൽ പോലീസ് പിടികൂടിയ MDMA കേസ്സിലെ പ്രധാന പ്രതി മട്ടാഞ്ചേരി പോലീസിന്റെ പിടിയിലായി.

കൊച്ചി : പശ്ചിമകൊച്ചിയിൽ ജനുവരി മാസം പോലീസ് നടത്തിയ റെയ്ഡുകളിൽ പിടിച്ചെടുത്ത MDMA ഉൾപ്പെടെയുള്ള മയക്കുമരുന്ന് കേസ്സിലെ പ്രതികൾക്ക് മയ്കക്കുമരുന്ന്  സപ്ലൈ ചെയ്ത മലപ്പുറം നെടിയിരുപ്പ് സ്വദേശിയായ ആഷിക്ക് (27 വയസ്സ്) നെയാണ്  മട്ടാഞ്ചേരി പോലീസ് പിടികൂടിയത്.  ജനുവരി മാസത്തിൽ പശ്ചിമകൊച്ചിയിൽ വിവിധ സ്ഥലങ്ങളിൽ പോലീസ് നടത്തിയ പരിശോധനയിൽ ലക്ഷക്കണക്കിന് രൂപയുടെ MDMA, കഞ്ചാവ്, ഹാഷിഷ് ഓയിൽ, ഹൈബ്രിഡ് കഞ്ചാവ് എന്നിവയുമായി ഒരു യുവതി ഉൾപ്പെടെ 6 പേരെ പിടികൂടിയിരുന്നു. കഴിഞ്ഞ ജനുവരി 30 ന് മട്ടാഞ്ചേരി സ്വദേശി റിഫാസ് റഫീക്ക്, മഹാരാഷ്ട്ര പൂനെ സ്വദേശിനി അയേഷ ഗഫർ സയെദ്  എന്നിവരെ മട്ടാഞ്ചേരിയിലുള്ള ഒരു ഹോട്ടലിൽ നിന്ന് 300 ഗ്രാമിനടുത്ത് MDMA യും, 6.8 ഗ്രാം കഞ്ചാവും, 3 ലക്ഷത്തിനടുത്ത് രൂപയും ഒമാൻ കറൻസിയുമായി മട്ടാഞ്ചേരി പോലീസ് പിടികൂടുകയും, തുടർന്ന് ലോക്കൽ പോലീസും DANSAF ഉം ചേർന്ന്  പശ്ചിമകൊച്ചിയിൽ നടത്തിയ അന്വേഷണത്തിൽ മറ്റ് 4 പേരെ കൂടി മയക്കുമരുന്നുമായി പിടികൂടുകയും ചെയ്തിരുന്നു. തുടർന്ന് മട്ടാഞ്ചേരി പോലീസ് നടത്തിയ അന്വേഷണത്തിൽ മയക്കുമരുന്ന് എത്തിച്ച് നല്കിയിരുന്ന വൈപ്പിൻ സ്വദേശിനിയായ മാഗി ആഷ്ന എന്ന യുവതിയെ ഫെബ്രുുവരി 1 ന് വൈപ്പിനിൽ നിന്നും, ഇവരുടെ സംഘത്തിൽപ്പെട്ട മട്ടാഞ്ചേരി സ്വദേശിയായ ഇസ്മയിൽ സേഠ് എന്ന യുവാവിനെ ഫെബ്രുവരി 5 ന് മട്ടാഞ്ചേരിയിൽ നിന്നും പിടികൂടിയിരുന്നു. തുടർന്ന് മയക്കുമരുന്നിന്റെ ഉറവിടം സംബന്ധിച്ച് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ആഷിക്കിനെക്കുറിച്ച് വിവരം ലഭിച്ചത്. വിദേശത്തായിരുന്ന ഇയാൾ കേരളത്തിലെത്തിയതായി മനസ്സിലാക്കിയതിനെ തുടർന്ന് മട്ടാഞ്ചേരി പോലീസ് മലപ്പുറത്തെത്തി ഇയാളെ വിദഗ്ദമായി ഇന്നലെ പിടികൂടുകയായിരുന്നു. കൊച്ചി സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണർ അശ്വതി ജിജി IPS, മട്ടാഞ്ചേരി അസ്സിസ്റ്റന്റ് കമ്മീഷണർ ഉമേഷ് ഗോയൽ IPS,  നാർകോട്ടിക് സെൽ അസ്സിസ്റ്റന്റ് കമ്മീഷണർ അബ്ദുൾ സലാം കെ.എ, മട്ടാഞ്ചേരി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷിബിൻ കെ.എ  എന്നിവരുടെ നിർദ്ദേശാനുസരണം സബ്ബ് ഇൻസ്പെകടർ ജിമ്മി ജോസ്,  സബ്ബ് ഇൻസ്പെകർ മിഥുൻ അശോക്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ എഡ്വിൻ റോസ്, ധനീഷ്, അനീഷ്, സിവിൽ പോലീസ് ഓഫീസർമാരായ ബേബിലാൽ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img