NEWS
ഓണം ബമ്പർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം 30 കോടി രൂപ നേടിയ ഭാഗ്യവാനെ കണ്ടെത്തി
27/09/2026 03:47 PM IST
nila

മട്ടന്നൂർ: ഇത്തവണത്തെ സംസ്ഥാന സർക്കാരിന്റെ ഓണം ബമ്പർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം മൊകേരി സ്വദേശിയായ മനുവിന് ലഭിച്ചു. ടിപ്പർ ലോറി ഡ്രൈവറായ മനു, മട്ടന്നൂർ വഴി ലോഡുമായി വരുന്ന യാത്രയ്ക്കിടെയാണ് സമ്മാനാർഹമായ ടിക്കറ്റ് സ്വന്തമാക്കിയത്.
"ഇന്നാണ് വണ്ടിയിൽ നിന്നും ടിക്കറ്റ് എടുത്ത് പരിശോധിച്ചത്, അതിനാലാണ് വിവരമറിയാൻ വൈകിയത്," എന്ന് മനു പറഞ്ഞു. സമ്മാനവിവരം പുറത്തുവന്നതോടെ മനുവിന്റെ വീട്ടിലേക്ക് ബന്ധുക്കളും നാട്ടുകാരും ഉൾപ്പെടെ വൻ ജനസമൂഹമാണ് ഒഴുകിയെത്തിയത്. വലിയ ആഘോഷാന്തരീക്ഷമാണ് പ്രദേശത്ത് നിലനിൽക്കുന്നത്.
സമ്മാനാർഹമായ ഭാഗ്യക്കുറി ടിക്കറ്റ് കാനറാ ബാങ്കിന്റെ വട്ടോളി ശാഖയിൽ മാനേജർ പ്രവീൺ വട്ടോളിയെ നേരിട്ടേൽപ്പിച്ച് സുരക്ഷിതമാക്കിയിട്ടുണ്ട്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










