
ജനവിധിയെ മാനിക്കുന്നു. ജയപരാജയങ്ങളെ അംഗീകരിക്കുകയെന്നത്
ജനാധിപത്യത്തിന്റെ ഭാഗമാണ്. തിരഞ്ഞെടുപ്പ് ഫലത്തിൽ ഇടതുപക്ഷ പ്രസ്ഥാനത്തിനുണ്ടാക്കിയ പിന്നോട്ടടി ആശങ്കയുണ്ടാക്കുന്നുണ്ട്.
മതനിരപേക്ഷതഉയർത്തി പിടിക്കുന്ന ഇടതുപക്ഷത്തിന്റെ പരാജയം ഏതു തിരഞ്ഞെടുപ്പിലും ആശങ്കതന്നെയാണ്. പ്രവാസികൾക്കുൾപ്പെടെ വിവിധ ക്ഷേമപദ്ധതികൾ നടപ്പിലാക്കിയും ക്ഷേമപെൻഷൻ തുകവർദ്ധിപ്പിച്ചും ജനപക്ഷത്തോടൊപ്പം
തന്നെയാണ് ഇടതുപക്ഷം
പ്രവർത്തിച്ചത്. പ്രവാസികൾക്കും കുടുംബങ്ങൾക്കുമായുള്ള നോർക്ക ആരോഗ്യ ഇൻഷുറൻസ് പദ്ധതിനടപ്പിലാക്കി.
സമാനതകളില്ലാത്ത വികസനപ്രവർത്തനങ്ങൾ നടപ്പിലാക്കിയിട്ടും എന്തുകൊണ്ട് ജനവിധിയിൽ പ്രതിഫലിച്ചില്ലഎന്നത് ആഴത്തിൽ പരിശോധിക്കും. ഈ തിരഞ്ഞെടുപ്പിൽ ജനങ്ങളെ സ്വാധീനിച്ച ഘടകം എന്തായിരുന്നെന്ന്
വിശകലനം ചെയ്യും.
ഒരു പരാജയത്തിൽ ഇല്ലാതാകുന്നതല്ല ഇടതുപക്ഷം തിരിച്ചടികളുടെ നെടുമ്പാതകൾ താണ്ടിവളർന്ന പ്രസ്ഥാനമാണ്. മതേതരകേരളത്തിന്
ഇടതുപക്ഷം അനിവാര്യമാണ്.











