12:43pm 14 November 2026
NEWS
ഒരു പരാജയത്തിൽ ഇല്ലാതാകുന്നതല്ല ഇടതുപക്ഷം: ഖത്തർസംസ്കൃതി ജനറൽ സെക്രട്ടറി ഷംസീർ അരിക്കുളം
15/12/2025  11:06 AM IST
nila
ഒരു പരാജയത്തിൽ ഇല്ലാതാകുന്നതല്ല ഇടതുപക്ഷം: ഖത്തർസംസ്കൃതി ജനറൽ സെക്രട്ടറി ഷംസീർ അരിക്കുളം

ജനവിധിയെ മാനിക്കുന്നു. ജയപരാജയങ്ങളെ അംഗീകരിക്കുകയെന്നത് 
ജനാധിപത്യത്തിന്റെ ഭാഗമാണ്. തിരഞ്ഞെടുപ്പ് ഫലത്തിൽ ഇടതുപക്ഷ പ്രസ്ഥാനത്തിനുണ്ടാക്കിയ പിന്നോട്ടടി ആശങ്കയുണ്ടാക്കുന്നുണ്ട്.
മതനിരപേക്ഷതഉയർത്തി പിടിക്കുന്ന ഇടതുപക്ഷത്തിന്റെ പരാജയം ഏതു തിരഞ്ഞെടുപ്പിലും ആശങ്കതന്നെയാണ്.  പ്രവാസികൾക്കുൾപ്പെടെ വിവിധ ക്ഷേമപദ്ധതികൾ നടപ്പിലാക്കിയും ക്ഷേമപെൻഷൻ തുകവർദ്ധിപ്പിച്ചും ജനപക്ഷത്തോടൊപ്പം
തന്നെയാണ് ഇടതുപക്ഷം 
പ്രവർത്തിച്ചത്. പ്രവാസികൾക്കും കുടുംബങ്ങൾക്കുമായുള്ള നോർക്ക ആരോഗ്യ ഇൻഷുറൻസ് പദ്ധതിനടപ്പിലാക്കി.
സമാനതകളില്ലാത്ത വികസനപ്രവർത്തനങ്ങൾ നടപ്പിലാക്കിയിട്ടും എന്തുകൊണ്ട് ജനവിധിയിൽ പ്രതിഫലിച്ചില്ലഎന്നത് ആഴത്തിൽ പരിശോധിക്കും. ഈ തിരഞ്ഞെടുപ്പിൽ ജനങ്ങളെ സ്വാധീനിച്ച ഘടകം എന്തായിരുന്നെന്ന് 
വിശകലനം ചെയ്യും.
ഒരു പരാജയത്തിൽ ഇല്ലാതാകുന്നതല്ല ഇടതുപക്ഷം തിരിച്ചടികളുടെ നെടുമ്പാതകൾ താണ്ടിവളർന്ന പ്രസ്ഥാനമാണ്. മതേതരകേരളത്തിന് 
ഇടതുപക്ഷം അനിവാര്യമാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img