12:00pm 13 June 2026
NEWS
മാനവികതയുടെ മഹാ മാതൃക യായിരുന്നു മർഹൂം കെ കെ മുഹമ്മദ്‌ സാഹിബ്‌
12/06/2026  10:21 AM IST
പോക്കർ കക്കാട്ട്
മാനവികതയുടെ മഹാ മാതൃക യായിരുന്നു മർഹൂം കെ കെ മുഹമ്മദ്‌ സാഹിബ്‌

ഓർമ്മ നിലക്കുന്നത് വരെ എല്ലാവരെയും നിങ്ങൾ  എന്ന് മാത്രം   വിളിച്ച് സംബോധനം ചെയ്ത  കെ കെ മുഹമ്മദ് മനുഷ്യ സ്നേഹത്തിന്റെയും മാനവികതയുടെയും മരിക്കാത്ത ഓർമ്മകൾ ബാക്കിയാക്കി നമ്മളിൽനിന്നും വിട പറഞ്ഞിരിക്കുന്നു 
  

സെയ്യിദ് അബ്ദുറഹ്മാൻ ബാഫക്കിതങ്ങളുടെ സന്തത സഹചാരിയായി പ്രവർത്തിക്കുകയും
ബാഫക്കി തങ്ങളുടെ പ്രവർത്തന ശൈലിയും ജീവിത രീതിയും മരിക്കുന്നത്‌വരെ മാതൃകയാക്കുകയും
ചെയ്ത  നേതാവിനെയാണ് നഷ്ടമായത് 


സൗകര്യങ്ങളൊന്നുമില്ലാത്ത കാലത്തും
സൗകര്യങ്ങളല്ലാമുള്ള കാലഘട്ടത്തിലും സാധാരണക്കാരനായ് മാത്രം ജീവിച്ചു മാതൃകയായി 


പ്രദേശത്തെ ഏതാണ്ടല്ലാ മത പൊതു ദീനീ സ്ഥാപനങ്ങളുടെയും സ്ഥാപകരിലൊരാളായും നേതൃസ്ഥാനം അലങ്കരിക്കുമ്പോഴും 
അധികാര സ്വാധീനമോ
പദവിയുടെ മതിപ്പോ കാണിക്കാതെ 
പൊതുജനങ്ങളിലൊരാളായ് മാത്രം ഇടപഴകുന്ന നേതാവ് ആയിരുന്നു അദ്ദേഹം 

എൻ്റെ ചെറുപ്പകാലം തൊട്ട് കരിയാട് പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന
കാരണവർ മൊയ്തുമാസ്റ്ററുടെ പല ആവശ്യങ്ങൾക്കും 
റോഡ് പാലം 
വൈദ്യുതി മുതൽ പോസ്റ്റാഫീസ് വരെ കരിയാട്ട് കൊണ്ടുവരാനുള്ള നിവേധനങ്ങളും ശുപാർഷ കത്തുകളും കെ കെ യുടെ മുഖേനെ അധികാരികളിലെത്തിക്കാനുള്ള എഴുത്തുകുത്തുകൾ
അദ്ദേഹത്തിൻ്റെ കൈയ്യിൽ എത്തിക്കുമ്പോഴാണ് എൻ്റെ പരിചയം
അന്ന് പോലും എന്നെ നിങ്ങൾ എന്ന ബഹു വചനത്തോടെ വിളിച്ചാണ് കെ കെ ഇടപഴകാറ് ...

പണ്ട് മുതലെ എൻ്റെ വീട്ടിലെ എല്ലാ ആവശ്യങ്ങൾക്കും 
മുസ്ലിം ലീഗിൻ്റെ നേതാവെന്ന നിലയിലോ സംയുക്‌ത മഹല്ല് പ്രസിഡണ്ട് എന്നനിലയിലോ അല്ലാതെ ഒരു സഹോദരതുല്യനായാണ് അദ്ദേഹം ഇടപെടാറുള്ളത് 

പിന്നീട് ഭാര്യാസഹോദരൻ സൈനുൽ ആബിദീൻ (സഫാരി) യുടെ മകളുമായുള്ള എൻ്റെ മകൻ്റെ ബന്ധം നടക്കുമ്പോൾ ഏറ്റവും സന്തോഷിച്ചതും അദ്ദേഹമാണന്ന് തുടക്കത്തിൽ തന്നെ കെകെ എന്നെ കണ്ടപ്പോൾ നേരിട്ട് പറഞ്ഞിരുന്നു...

വിട്ട് വീഴ്ച്ച യില്ലാതെ സ്വാർത്ഥ താല്പര്യമില്ലതെ പ്രദർശനവും പ്രകടനവുമില്ലാതെ ദീനുംലീഗും ജീവിതത്തിൻ്റെ ഭാഗമാക്കി സ്ഥാനമാനങ്ങളുടെ പിന്നാലെ പോവുകയോ 
ആദർശത്തിൽ വിട്ടുവീഴ്ചയോ ചെയ്യാതെ പ്രവർത്തിച്ച നേതാവ് ആയിരുന്നു കെകെ മുഹമ്മദ്

കോൺഗ്രസ്സിൻ്റെ മുതിർന്നനേതാക്കളായ 
എകെ ആൻ്റണി വിഎം സുധീരൻ വയലാർ രവി ചാക്കോ ഷൺമുഖം തുടങ്ങിയവരല്ലാം 
കെ കെ യുടെ ഉറ്റസുഹൃത്തുക്കളും പരസ്പര ബഹുമാനമുള്ളവരുമായിരുന്നു..
NAM സ്കൂളിൽവെച്ച് ഖത്തറിലെ ഞങ്ങളുടെ കളരിക്കണ്ടി മൂസ്സ മെമ്മോറിയൽ ട്രസ്റ്റ്
നിസ്വാർത്ത സേവക നേതാവെന്ന നിലയിൽ കെകെ യെ ആദരിക്കാൻ തീരുമാനിച്ചപ്പോൾ അന്നത്തെ മുഖ്യമന്ത്രി എകെ ആൻ്റണിയോട് ഡൈറ്റ്ചോദിച്ചപ്പോൾ കെകെ മുഹമ്മദിൻ്റെ പരിപാടിക്ക് ഏത് ഡൈറ്റായാലും ഞാൻ വരാമെന്ന് പറഞ്ഞതും
മത്തിപ്പറമ്പിൽ വെച്ച് കെകെ യെ ആദരിക്കുന്ന 
മറ്റൊരു
പരിപാടിക്ക് വേണ്ടി
ഞാനും NA കരീം ഇസ്മായിൽമാഷ്
സുലൈമാൻമാസ്റ്റർ കുഞ്ഞമ്മദ്ഹാജി പാലയാട്ട് മമ്മു വിവി അഷ്‌റഫ് മഹമൂദ് എന്നിവരല്ലാം സംഘാടകസമിതിയായ് തീരുമാനിച്ചപ്പോൾ 
ജിഫ്രി മുത്തുക്കോയതങ്ങളും പ്രമുഖരാഷ്ട്രീയനേതാക്കളല്ലാം പങ്കടുത്ത പരിപാടിയിൽ ഫോൺകോളിൽ പറഞ്ഞതനുസരിച്ച് വിഎം സുധീരൻ വന്ന് മണിക്കൂറുകളോളം കെകെയുമായ് സംസാരിച്ചതും അനുഭവങ്ങൾ പ്രസംഗത്തിൽ പങ്ക് വെച്ചതും
അവരുടെ ബന്ധത്തിൻ്റെ ആഴം മനസ്സിലാക്കുന്നു ....
അല്ലാഹു 
ആ അധികാരമോഹമില്ലാത്ത പരസ്യമാവശ്യമില്ലാത്ത  കറപുരളാത്ത 
എല്ലാവരോടും നിങ്ങൾ എന്ന ബഹുവചനത്തിൽ മാത്രം സംസാരിക്കുന്ന മനുഷ്യമര്യാദകളും ദീനീചട്ടക്കൂടും ഒരിക്കലും തെറ്റിക്കാത്ത കെകെയുള്ള സ്സ്വർഗ്ഗത്തിൽ നാളെ നമ്മളെയും നാഥൻ എത്തിക്കട്ടെ...

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img