
ഓർമ്മ നിലക്കുന്നത് വരെ എല്ലാവരെയും നിങ്ങൾ എന്ന് മാത്രം വിളിച്ച് സംബോധനം ചെയ്ത കെ കെ മുഹമ്മദ് മനുഷ്യ സ്നേഹത്തിന്റെയും മാനവികതയുടെയും മരിക്കാത്ത ഓർമ്മകൾ ബാക്കിയാക്കി നമ്മളിൽനിന്നും വിട പറഞ്ഞിരിക്കുന്നു
സെയ്യിദ് അബ്ദുറഹ്മാൻ ബാഫക്കിതങ്ങളുടെ സന്തത സഹചാരിയായി പ്രവർത്തിക്കുകയും
ബാഫക്കി തങ്ങളുടെ പ്രവർത്തന ശൈലിയും ജീവിത രീതിയും മരിക്കുന്നത്‌വരെ മാതൃകയാക്കുകയും
ചെയ്ത നേതാവിനെയാണ് നഷ്ടമായത്
സൗകര്യങ്ങളൊന്നുമില്ലാത്ത കാലത്തും
സൗകര്യങ്ങളല്ലാമുള്ള കാലഘട്ടത്തിലും സാധാരണക്കാരനായ് മാത്രം ജീവിച്ചു മാതൃകയായി
പ്രദേശത്തെ ഏതാണ്ടല്ലാ മത പൊതു ദീനീ സ്ഥാപനങ്ങളുടെയും സ്ഥാപകരിലൊരാളായും നേതൃസ്ഥാനം അലങ്കരിക്കുമ്പോഴും
അധികാര സ്വാധീനമോ
പദവിയുടെ മതിപ്പോ കാണിക്കാതെ
പൊതുജനങ്ങളിലൊരാളായ് മാത്രം ഇടപഴകുന്ന നേതാവ് ആയിരുന്നു അദ്ദേഹം
എൻ്റെ ചെറുപ്പകാലം തൊട്ട് കരിയാട് പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന
കാരണവർ മൊയ്തുമാസ്റ്ററുടെ പല ആവശ്യങ്ങൾക്കും
റോഡ് പാലം
വൈദ്യുതി മുതൽ പോസ്റ്റാഫീസ് വരെ കരിയാട്ട് കൊണ്ടുവരാനുള്ള നിവേധനങ്ങളും ശുപാർഷ കത്തുകളും കെ കെ യുടെ മുഖേനെ അധികാരികളിലെത്തിക്കാനുള്ള എഴുത്തുകുത്തുകൾ
അദ്ദേഹത്തിൻ്റെ കൈയ്യിൽ എത്തിക്കുമ്പോഴാണ് എൻ്റെ പരിചയം
അന്ന് പോലും എന്നെ നിങ്ങൾ എന്ന ബഹു വചനത്തോടെ വിളിച്ചാണ് കെ കെ ഇടപഴകാറ് ...
പണ്ട് മുതലെ എൻ്റെ വീട്ടിലെ എല്ലാ ആവശ്യങ്ങൾക്കും
മുസ്ലിം ലീഗിൻ്റെ നേതാവെന്ന നിലയിലോ സംയുക്‌ത മഹല്ല് പ്രസിഡണ്ട് എന്നനിലയിലോ അല്ലാതെ ഒരു സഹോദരതുല്യനായാണ് അദ്ദേഹം ഇടപെടാറുള്ളത്
പിന്നീട് ഭാര്യാസഹോദരൻ സൈനുൽ ആബിദീൻ (സഫാരി) യുടെ മകളുമായുള്ള എൻ്റെ മകൻ്റെ ബന്ധം നടക്കുമ്പോൾ ഏറ്റവും സന്തോഷിച്ചതും അദ്ദേഹമാണന്ന് തുടക്കത്തിൽ തന്നെ കെകെ എന്നെ കണ്ടപ്പോൾ നേരിട്ട് പറഞ്ഞിരുന്നു...
വിട്ട് വീഴ്ച്ച യില്ലാതെ സ്വാർത്ഥ താല്പര്യമില്ലതെ പ്രദർശനവും പ്രകടനവുമില്ലാതെ ദീനുംലീഗും ജീവിതത്തിൻ്റെ ഭാഗമാക്കി സ്ഥാനമാനങ്ങളുടെ പിന്നാലെ പോവുകയോ
ആദർശത്തിൽ വിട്ടുവീഴ്ചയോ ചെയ്യാതെ പ്രവർത്തിച്ച നേതാവ് ആയിരുന്നു കെകെ മുഹമ്മദ്
കോൺഗ്രസ്സിൻ്റെ മുതിർന്നനേതാക്കളായ
എകെ ആൻ്റണി വിഎം സുധീരൻ വയലാർ രവി ചാക്കോ ഷൺമുഖം തുടങ്ങിയവരല്ലാം
കെ കെ യുടെ ഉറ്റസുഹൃത്തുക്കളും പരസ്പര ബഹുമാനമുള്ളവരുമായിരുന്നു..
NAM സ്കൂളിൽവെച്ച് ഖത്തറിലെ ഞങ്ങളുടെ കളരിക്കണ്ടി മൂസ്സ മെമ്മോറിയൽ ട്രസ്റ്റ്
നിസ്വാർത്ത സേവക നേതാവെന്ന നിലയിൽ കെകെ യെ ആദരിക്കാൻ തീരുമാനിച്ചപ്പോൾ അന്നത്തെ മുഖ്യമന്ത്രി എകെ ആൻ്റണിയോട് ഡൈറ്റ്ചോദിച്ചപ്പോൾ കെകെ മുഹമ്മദിൻ്റെ പരിപാടിക്ക് ഏത് ഡൈറ്റായാലും ഞാൻ വരാമെന്ന് പറഞ്ഞതും
മത്തിപ്പറമ്പിൽ വെച്ച് കെകെ യെ ആദരിക്കുന്ന
മറ്റൊരു
പരിപാടിക്ക് വേണ്ടി
ഞാനും NA കരീം ഇസ്മായിൽമാഷ്
സുലൈമാൻമാസ്റ്റർ കുഞ്ഞമ്മദ്ഹാജി പാലയാട്ട് മമ്മു വിവി അഷ്‌റഫ് മഹമൂദ് എന്നിവരല്ലാം സംഘാടകസമിതിയായ് തീരുമാനിച്ചപ്പോൾ
ജിഫ്രി മുത്തുക്കോയതങ്ങളും പ്രമുഖരാഷ്ട്രീയനേതാക്കളല്ലാം പങ്കടുത്ത പരിപാടിയിൽ ഫോൺകോളിൽ പറഞ്ഞതനുസരിച്ച് വിഎം സുധീരൻ വന്ന് മണിക്കൂറുകളോളം കെകെയുമായ് സംസാരിച്ചതും അനുഭവങ്ങൾ പ്രസംഗത്തിൽ പങ്ക് വെച്ചതും
അവരുടെ ബന്ധത്തിൻ്റെ ആഴം മനസ്സിലാക്കുന്നു ....
അല്ലാഹു
ആ അധികാരമോഹമില്ലാത്ത പരസ്യമാവശ്യമില്ലാത്ത കറപുരളാത്ത
എല്ലാവരോടും നിങ്ങൾ എന്ന ബഹുവചനത്തിൽ മാത്രം സംസാരിക്കുന്ന മനുഷ്യമര്യാദകളും ദീനീചട്ടക്കൂടും ഒരിക്കലും തെറ്റിക്കാത്ത കെകെയുള്ള സ്സ്വർഗ്ഗത്തിൽ നാളെ നമ്മളെയും നാഥൻ എത്തിക്കട്ടെ...










