09:19pm 05 August 2026
NEWS
കേരള ഹിന്ദി പ്രചാര സഭ സുഗമ ഹിന്ദി വിദ്യാഭ്യാസ പരീക്ഷ പുരസ്കാരങ്ങൾ പ്രൗഢ സദസ്സിനെ സാക്ഷിയാക്കി സമ്മാനിച്ചു.
05/08/2026  08:07 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കേരള ഹിന്ദി പ്രചാര സഭ സുഗമ ഹിന്ദി വിദ്യാഭ്യാസ പരീക്ഷ പുരസ്കാരങ്ങൾ  പ്രൗഢ സദസ്സിനെ സാക്ഷിയാക്കി സമ്മാനിച്ചു.
HIGHLIGHTS

കേരള ഹിന്ദി പ്രചാര സഭയുടെ സുഗമ ഹിന്ദി പരീക്ഷ അവാർഡ് ദാന സമ്മേളനം ജസ്റ്റിസ് കെ നാരായണക്കുറുപ്പ് ഉദ്ഘാടനം ചെയ്യുന്നു. ടി അജീഷ് ,ആർ ഗോപകുമാർ, ഭാനുമതി രാജു, കെ എം നാസർ, അഡ്വക്കേറ്റ് ബി മധു, കെ മിനി ലിജി ജോർജ് ,എസ് ജാനകി, ആർ സലിം ,കെ എം ഷാജഹാൻ, രജനീ രാജേഷ് ,ലിമി മാത്യു സമീപം

കൊച്ചി; കേന്ദ്രസർക്കാരിൻറെ കീഴിൽ പ്രവർത്തിക്കുന്ന രാജ്യത്തെ ഉന്നത ഭാഷ പഠന കേന്ദ്രമായ കേരള ഹിന്ദി പ്രചാര സഭയുടെ സിബിഎസ്ഇ,ഐസി എസ് സി ,കേരള സിലബസുകളിൽ സംസ്ഥാനതലത്തിൽ നടത്തിവരുന്ന സുഗമ ഹിന്ദി  പരീക്ഷയിൽ ഉന്നതമായ വിജയം നേടിയവർക്കും  സ്ഥാപനങ്ങൾക്കുമുള്ള വിദ്യാഭ്യാസ അവാർഡ് വിതരണ സമ്മേളനം എളമക്കര ഭവൻസ് വിദ്യാമന്ദിർ ഓഡിറ്റോറിയത്തിൽ നടന്നുകേന്ദ്ര കുടുംബക്ഷേമ ആരോഗ്യമന്ത്രാലയത്തിന്റെ ഉപദേശക സമിതി അംഗവും കേരള ഹിന്ദി പ്രചാരസഭാ സെക്രട്ടറിയുമായ അഡ്വക്കേറ്റ് ബി മധു അധ്യക്ഷത വഹിച്ചു.

മുതിർന്ന ന്യായാധിപനും ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറിയുമായ ജസ്റ്റിസ് കെ നാരായണക്കുറുപ്പ്  വിവിധ വിദ്യാലയങ്ങളിൽ നിന്ന് സുഗമ ഹിന്ദി പരീക്ഷകളിൽ ഉന്നത വിജയം നേടിയ ആയിരത്തിലധികം വിദ്യാർഥികൾക്കും സ്കൂളുകൾക്കുമുള്ള പ്രത്യേക പുരസ്കാരങ്ങളും വിതരണം ചെയ്തു ചെയ്തുകൊണ്ട് ഉദ്ഘാടനം നിർവഹിച്ചു.

ആദ്യകാല കേരള ഹിന്ദി പ്രചാര സഭയുടെ ഹിന്ദി പ്രചാരികയും സാമൂഹ്യപ്രവർത്തകയുമായ കോതമംഗലം നഗരസഭ ചെയർപേഴ്സൺ  ഭാനുമതി രാജു, കേരള ഹിന്ദി ഖാദി പ്രചാരക് സമിതി -ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി കെ എം നാസർ, എറണാകുളം പ്രസ് ക്ലബ് പ്രസിഡണ്ട് ആർ ഗോപകുമാർ, ഭവൻസ് വിദ്യാമന്ദിർ പ്രിൻസിപ്പാൾ കെ മിനി, കേരള ഹിന്ദി പ്രചാര സഭ പബ്ലിക് റിലേഷൻസ് ഓഫീസർ ടി ഗോപകുമാർ , സൂപ്രണ്ട് ആർ അനിൽകുമാർ , എ ബിനു കുമാർ , ടി അജീഷ് കണ്ണൂർ പ്രസംഗിച്ചപത്രപ്രവർത്തകർക്കുള്ള പുരസ്കാരങ്ങൾ മലയാള മനോരമ കണ്ണൂർ , കെ എം ഷാജഹാൻ എസ് ജാനകി തണൽപരിവാർ ഇൻക്ലൂസീവ് കേന്ദ്രീയ ഹിന്ദി മഹാവിദ്യാലയം ട്രഷറർ രജനി രാജേഷ് , ലിജി ജോർജ്, തണൽ പരിവാർ  ജോയിൻറ്  സെക്രട്ടറി ലിമി മാത്യു എന്നിവർ സംബന്ധിച്ചു


 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img