05:55am 13 November 2026
NEWS
യൂണിവേഴ്സൽ എഡ്യൂക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ വിദ്യാർത്ഥികൾക്കുള്ള സാഹിത്യ ക്ലബ്ബിൻറെ ഉദ്ഘാടനം ശ്രദ്ധേയമായി
27/07/2025  05:23 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
യൂണിവേഴ്സൽ എഡ്യൂക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ വിദ്യാർത്ഥികൾക്കുള്ള സാഹിത്യ ക്ലബ്ബിൻറെ ഉദ്ഘാടനം ശ്രദ്ധേയമായി
HIGHLIGHTS

കുന്നുവഴി യൂണിവേഴ്സൽ  എഡ്യൂക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തനമാരംഭിച്ച സാഹിത്യ ക്ലബ്ബിൻറെ ഉദ്ഘാടനം പ്രമുഖ കവിയും ഗാന രചയിതാവുമായ  ഗോപാൽമയൂരം വിദ്യാർത്ഥികൾ ഒരുക്കിയ സൗഹാർദ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്യുന്നു. പി എ അഭിഷേക് എൻ പി സുലൈമാൻ ,കെ എ ലൈല ബീവി ,റിദ മോൾ കെ എൻ ,കെ എം നാസർ ,പി എസ് ഷാനവാസ് , പി എച്ച് റാഷിദ് സമീപം

പെരുമ്പാവൂർ: ഗ്രാമീണ മേഖലയിൽ വിദ്യാഭ്യാസ നവോത്ഥാന രംഗത്ത് വേറിട്ട പ്രവർത്തനങ്ങൾ കൊണ്ട് ശ്രദ്ധേയമായ കുന്നുവഴി യൂണിവേഴ്സൽ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ പഠനം നടത്തുന്ന വിദ്യാർഥികൾക്കായി ആരംഭിച്ച സാഹിത്യ ക്ലബ്ബിൻറെ ഉദ്ഘാടനം വിവിധ പരിപാടികൾ കൊണ്ട് ശ്രദ്ധേയമായി.കുന്നവഴി യൂണിവേഴ്സൽ എഡ്യൂക്കേഷൻ ട്രസ്റ്റ് പിടിഎ പ്രസിഡണ്ട് ഷാനവാസ് പി എസ് അധ്യക്ഷത വഹിച്ചു.സാഹിത്യം സംഗീതം കല രംഗത്ത് ഗ്രാമീണ മേഖലയിൽ ശ്രദ്ധേയമായ രചനകൾ നിർവഹിക്കുന്ന പ്രമുഖ കവിയും ഗാനരചയിതാവുമായ ഗോപാൽമയൂരം സാഹിത്യ ക്ലബ്ബിൻറെ ഉദ്ഘാടനം നിർവഹിച്ചു.ദേശീയതലത്തിൽ തന്നെ ആദ്യമായി പരിമിതികൾ മറികടന്ന് സംഗീതത്തിൽ ബിരുദം നേടിയ കാലടി സംസ്കൃത സർവകലാശാലയിലെ സംഗീത വിഭാഗം വിദ്യാർഥിനി കെ എൻ റിദമോൾ കെ എൻ സാഹിത്യ ക്ലബ്ബ് ലോഗോ പ്രകാശനം നിർവഹിച്ചു.കുന്നവഴി യൂണിവേഴ്സൽ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ എൻ പി സുലൈമാൻ, ട്രസ്റ്റിബോർഡ് മെമ്പർ റാഷിദ് പി എച്ച്, എറണാകുളം പ്രസ് ക്ലബ് എക്സിക്യൂട്ടീവ് മെമ്പർ കെ എം നാസർ, അഭിഷേക് കെ എ, പി ആർ അരവിന്ദ്, കാലടി സംസ്കൃത സർവകലാശാല അധ്യാപക രക്ഷാകർതൃ സമിതി അംഗം ലൈലാ ബീവി കെ എ എന്നിവർ പ്രസംഗിച്ചു. തുടർന്ന് വിദ്യാർത്ഥി വിദ്യാർത്ഥിനികൾ ഗോപാൽമയൂരം,, സംഗീത പ്രതിഭ റി ദമോൾ കെ എൻ എന്നിവരോടൊപ്പം പാടിയും പറഞ്ഞും എന്ന പേരിൽ വ്യത്യസ്ത ഗാനങ്ങളും കവിതകളും നാടൻ പാട്ടുകളും ഉൾപ്പെടുത്തിയ പ്രോഗ്രാം അവതരിപ്പിച്ചു.വായനയുടെ പ്രാധാന്യവും ദേശീയോദ്ഗ്രഥന ചിന്താഗതിയും ആധുനിക കാലഘട്ടത്തിൽ വിദ്യാർഥി സമൂഹത്തിൽ പകർന്നു നൽകുന്നതിനാണ്  യൂണിവേഴ്സൽ എഡ്യൂക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റിന് കീഴിൽ പഠനം നടത്തുന്ന വിദ്യാർത്ഥികൾക്ക് സാഹിത്യ ക്ലബ്ബ് രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചതെന്ന് ഭാരവാഹികൾ അറിയിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img