
ചെങ്ങന്നൂർ: ഗുരു ചെങ്ങന്നൂർ ട്രോഫിചെങ്ങന്നൂർ ചതയം ജലോത്സവം ആഗസ്റ്റ് 28 ന് വെള്ളിയാഴ്ച ഉച്ചക്ക്
മുണ്ടൻകാവ് ഇറപ്പുഴ നെട്ടായത്തിൽ പങ്കെടുക്കുന്ന പള്ളിയോടങ്ങളുടെ ഹീറ്റ്സും, ട്രാക്കും നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് മുണ്ടൻകാവ് എൻ എസ് എസ് ആഡിറ്റോറിയത്തിൽ നടത്തി
. പള്ളിയോട പ്രതിനിധികൾ ക്യാപ്റ്റന്മാർ, കരനാഥന്മാർ എന്നിവർ
പങ്കടുത്ത യോഗത്തിൽ സമിതി ചെയർമൻ എം വി ഗോപകുമാർ അധ്യക്ഷനായി. ചെങ്ങന്നൂർ ഡിവൈഎസ്പി അലക്സ് ബേബി യോഗം ഉദ്ഘാടനം ചെയ്ത് നറുക്കെടുപ്പ് നടത്തി. ജലോത്സവത്തിൻ്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചകൾ നടത്തി.
എ ബാച്ച് ഒന്നാം ഹീറ്റ്സിൽ ഒന്നാം ട്രാക്കിൽ വെൺപാലയും, രണ്ടാം ട്രാക്കിൽ
മഴുക്കീറും, രണ്ടാം ഹീറ്റ്സിൽ ഒന്നാം ട്രാക്കിൽ
ഉമയാറ്റുകരയും, രണ്ടാം ട്രാക്കിൽ കീഴ്‌വന്മഴിയും
മൂന്നാം ഹീറ്റ്സിൽ ഒന്നാം ട്രാക്കിൽ മുണ്ടൻകാവും രണ്ടാം ട്രാക്കിൽ കീഴ്‌ച്ചേരിമേലും
ബി ബാച്ചിൽ ഒന്നാം ഹീറ്റ്സിൽ
ഒന്നാം ട്രാക്കിൽ വന്മഴിയും, രണ്ടാം ട്രാക്കിൽ പുതുക്കുളങ്ങരയും
രണ്ടാം ഹീറ്റ്സിൽ ഒന്നാം ട്രാക്കിൽ കോടിയാട്ടുകരയും
രണ്ടാം ട്രാക്കിൽ കടപ്ര മത്സരിക്കും.
ജനറൽ സെക്രട്ടറി കെ ആർ പ്രഭാകരൻ നായർ, ജനറൽ കൺവീനർ അജി ആർ നായർ, പള്ളിയോട സേവാ സംഘം മുൻ പ്രസിഡൻ്റ് കൃഷ്ണകുമാർ കൃഷ്ണവേണി, ജോ.കൺവീനർ മുരുകൻ പൂവക്കാട്ട് മൂലയിൽ, കെ കെ വിനോദ് കുമാർ, ബികെ പത്മകുമാർ, എസ് വി പ്രസാദ്, ബിജു കുമാർ, സനൽകുമാർ , പ്രശാന്ത്, എന്നിവർ പ്രസംഗിച്ചു .










