NEWS
ചൂട് തുടരും; ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും
02/05/2026 12:36 PM IST
nila

ദോഹ: ഖത്തറിൽ ഇന്ന് തീരപ്രദേശങ്ങളിൽ താരതമ്യേന ചൂടുള്ള കാലാവസ്ഥയായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വൈകുന്നേരം 6 മണി വരെ ചൂട് തുടരാനാണ് സാധ്യത. ഇടയ്ക്കിടെ ആകാശം ഭാഗികമായി മേഘാവൃതമാകാനും സാധ്യതയുണ്ട്.വടക്കുപടിഞ്ഞാറൻ ദിശയിൽ 4 മുതൽ 14 നോട്ട് വരെ വേഗതയിലാകും കാറ്റ് വീശുക.
വടക്കുപടിഞ്ഞാറൻ ദിശയിൽ നിന്ന് വടക്കുകിഴക്കൻ ദിശയിലേക്ക് മണിക്കൂറിൽ 6 മുതൽ 16 നോട്ട് വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്.തീരത്തോടടുത്ത പ്രദേശങ്ങളിൽ 1 മുതൽ 2 അടി വരെയും, ഉൾക്കടലിൽ 2 മുതൽ 4 അടി വരെയും ഉയരത്തിൽ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. കടൽ പൊതുവെ ശാന്തമായിരിക്കും.തലസ്ഥാനമായ ദോഹയിൽ ഇന്ന്(മെയ് 2)രേഖപ്പെടുത്താവുന്ന ഏറ്റവും ഉയർന്ന താപനില 36°C ആയിരിക്കും. ദൂരക്കാഴ്ച 5 മുതൽ 10 കിലോമീറ്റർ വരെ സുതാര്യമായിരിക്കുമെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










