
കന്നഡ എഴുത്തുകാരിയും സാമൂഹ്യ പ്രവർത്തകയുമായ ബാനു മുഷ്താഖ് (77) തന്റെ ജനങ്ങളുടെ ജീവിതം, സന്തോഷം, ദുഃഖം, ആശങ്ക എന്നിവയെ കുറിച്ച് എഴുതി തുടങ്ങിയത് അൻപത് വർഷങ്ങൾക്ക് മുമ്പാണ്. 1990 മുതൽ 2023 വരെ എഴുതിയ കഥകളിൽ നിന്നു തിരഞ്ഞെടുത്ത 12 കഥകളുടെ സമാഹാരമായ "ഹാർട്ട് ലാംപ്", ദീപ ഭസ്തി ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തപ്പോൾ, 2025ലെ ഇന്റർനാഷണൽ ബുക്കർ പുരസ്‌കാരം നേടി.
ഫ്രഞ്ച്, ഇറ്റാലിയൻ, ഡാനിഷ്, ജാപ്പനീസ് ഭാഷകളിലെ പുസ്തകങ്ങളുമായി മത്സരിച്ചാണ് ഈ വിജയമെന്നത് ശ്രദ്ധേയമാണ്. ഇതാദ്യമായാണ് ഒരു കന്നഡ പുസ്തകവും, കഥാസമാഹാരവും ഈ പുരസ്‌കാരം നേടുന്നത്.
ബാനു മുഷ്താഖ് ഹസ്സൻ, കര്‍ണാടക സ്വദേശിയാണ്. മുസ്ലിം സ്ത്രീകളുടെ ദൈനംദിന ജീവിതം, അവരുടെ വേദനകളും പ്രതിരോധവും, പാരമ്പര്യ സമൂഹത്തിലെ അവസ്ഥകൾ എന്നിവ ലളിതമായും ഹൃദയസ്പർശിയായും ബാനു എഴുതുന്നു. ദീപ ഭസ്തിയുടെ വിവർത്തനവും അത്ര തന്നെ ശ്രദ്ധേയമാണ്. ബുക്കർ ജ്യൂറി ചെയർമാൻ മാക്‌സ് പോർട്ടർ പറഞ്ഞത് പോലെ, "വിവർത്തനം ഭാഷയെ പുതുമയോടെ അവതരിപ്പിക്കുന്നു."
2022-ൽ ഹിന്ദി എഴുത്തുകാരി ഗീതാഞ്ജലി ശ്രീ Tomb of Sand-നു ബുക്കർ നേടിയതിന് ശേഷം, ഇന്ത്യയിൽ നിന്ന് വീണ്ടും ഒരു എഴുത്തുകാരിക്ക് ഈ ബഹുമതി ലഭിക്കുന്നത് അഭിമാനകരമാണ്.
Photo Courtesy - Google











