12:29pm 13 November 2026
NEWS
സംഗീതമണിഞ്ഞ ഹൃദയം മൗനമായി: ഹാർമോണിസ്റ്റ് കുട്ടിക്ക ഇനി ഓർമ്മകളിൽ
06/10/2025  03:37 PM IST
പി വി നാസർ
സംഗീതമണിഞ്ഞ ഹൃദയം മൗനമായി: ഹാർമോണിസ്റ്റ് കുട്ടിക്ക ഇനി ഓർമ്മകളിൽ

ദോഹ:പ്രശസ്ത ഹാർമോണിസ്റ്റും സംഗീതസംവിധായകനുമായ മുഹമ്മദ് കുട്ടി അരീക്കോടി (കുട്ടിക്ക) ന്റെ വിയോഗത്തിന്റെ നടുക്കത്തിലാണ് ഖത്തറിലെ സംഗീത ആസ്വദകർ.ഖത്തറിലടക്കം നൂറിലധികം മെഹ്ഫിലുകൾക്ക് സംഗീതം പകർന്ന അദ്ദേഹം മാപ്പിളപ്പാട്ട് ലോകത്ത് അനന്യമായ സ്ഥാനം നേടിയിരുന്നു.
“സിറിയ കരയുന്നു” എന്ന ശ്രദ്ധേയമായ ഗാനത്തിന് സംഗീതം നൽകിയതും പാടിയതും കുട്ടിക്ക തന്നെയായിരുന്നു. ആ ഗാനം അദ്ദേഹത്തിന്റെ മകൻ പട്ടോത്ത് ജമാൽ രചിച്ചതാണ്. ഗായിക സിത്താര, സംഗീതജ്ഞൻ ഹരിനാരായണൻ തുടങ്ങിയ പ്രമുഖർ ഉൾപ്പെട്ട ഗാനങ്ങൾക്ക് സംഗീതം പകർന്നതും ഇദ്ദേഹമാണ്.


മുന്നൂറിലധികം ഗാനങ്ങൾക്ക് സംഗീതം നൽകിയിട്ടുള്ള കുട്ടിക്കയുടെ സംഗീത ത്തിലാണ് ഗായകൻ എം.ജി. ശ്രീകുമാറിന്റെ ആദ്യ മാപ്പിളപ്പാട്ടിന്റെ ആലാപനം. 
കവിയായ ജിപി കുഞ്ഞബ്ദുല്ല ചാലപ്പുറത്തിന്റെ ഗാനങ്ങൾക്കുള്ള സംഗീതാവിഷ്‌കാരങ്ങൾക്കും കുട്ടിക്കയുടെ പങ്ക് നിർണായകമായിരുന്നു.
“അദ്ദേഹം സുഹൃത്തും പിതാവും ഹൃദയവുമായിരുന്നു. ഒരുമിച്ച് പാചകം ചെയ്തു, ഉറങ്ങി, യാത്ര ചെയ്തു, ചിരിച്ചു. ആ ഓർമ്മകൾ ഇന്നും ഹൃദയത്തിൽ മുഴങ്ങുന്നു.”ഖത്തറിൽ സഹപ്രവർത്തകരോടൊപ്പം സംഗീതയാത്രകൾ പങ്കിട്ടിരുന്ന സുഹൃത്ത് ഫാസിൽ ഷാജഹാൻഅനുസ്മരിക്കുന്നു.
അടുത്തിടെ ഡയാലിസിസിന് വിധേയനായിരുന്ന കുട്ടിക്കയുടെ വേർപാട് സംഗീതലോകത്തിന് വേദനാജനകമാണ്.
“അണയാത്ത ജ്വാല, നിലയ്ക്കാത്ത സംഗീതം — അതായിരുന്നു കുട്ടിക്ക,” സഹപ്രവർത്തകർ ഓർക്കുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img