
കേരള ഗവർണറും സർവകലാശാലകളുടെ ചാൻസലറുമായ ശ്രീ. രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പ്രത്യേക ലക്കം ഔപചാരികമായി പ്രകാശനം ചെയ്യുന്നു
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിൽ (കുസാറ്റ്) നടന്ന നാഷണൽ കോൺഫറൻസ് ഓൺ മറൈൻ പൊല്യൂഷൻ ആൻഡ് ഇക്കോടോക്സിക്കോളജി 2024 (NCMPE24)-ൽ അവതരിപ്പിച്ച ഗവേഷണ പ്രബന്ധങ്ങളിൽ നിന്ന് തിരഞ്ഞെടുത്തവ ഉൾപ്പെടുത്തി അന്താരാഷ്ട്ര ജേർണലായ ജേർണൽ ഓഫ് ഏർത് സിസ്റ്റം സയൻസിൽ പ്രസിദ്ധീകരിച്ച പ്രത്യേക ലക്കം പ്രകാശനം ചെയ്തു.തിരുവനന്തപുരം ലോക്ഭവനിൽ നടന്ന ചടങ്ങിൽ കേരള ഗവർണറും സർവകലാശാലകളുടെ ചാൻസലറുമായ ശ്രീ. രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പ്രത്യേക ലക്കം ഔപചാരികമായി പ്രകാശനം ചെയ്തു.ചടങ്ങിൽ കുസാറ്റിലെ ഫാക്കൽറ്റി ഓഫ് മറൈൻ സയൻസസിന്റെ ഡീൻ ഡോ. എസ്. ബിജോയ് നന്ദൻ പ്രത്യേക ലക്കത്തിന്റെ ഒരു പകർപ്പ് ബഹുമാനപ്പെട്ട ഗവർണർക്ക് കൈമാറി.നാഷണൽ സെന്റർ ഫോർ എർത്ത് സയൻ സ്റ്റഡീസ് (NCESS) ഡയറക്ടർ പ്രൊഫ. എൻ.വി.ചലപതി റാവു, കുസാറ്റ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. ലതിക സിസിലി തോമസ്, കുസാറ്റ് സീനിയർ ഗവേഷക നീതു കെ.വി.എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. കുസാറ്റിലെ ഡോ.എസ്.ബിജോയ് നന്ദൻ, ഡോ.ലതിക സിസിലി തോമസ്, ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസ് -ലെ ഡോ. ഫ്രാൻസിസ് പി.എ. എന്നിവർ പ്രത്യേക ലക്കത്തിന്റെ എഡിറ്റർമാരായി പ്രവർത്തിച്ചു.2024 സെപ്റ്റംബർ 25 മുതൽ 27 വരെ കുസാറ്റിൽ നടന്ന സമ്മേളനത്തിലെ 200-ലധികം ഗവേഷണ അവതരണങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത16 ഗവേഷണ പ്രബന്ധങ്ങളാണ് പ്രത്യേക ലക്കത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.കുസാറ്റിലെ ഡിപ്പാർട്ട്മെന്റ് ഓഫ് മറൈൻ ബയോളജി, മൈക്രോബയോളജി ആൻഡ് ബയോകെമിസ്ട്രി, മിനിസ്ട്രി ഓഫ് എർത്ത് സയൻസസ്–നാഷണൽ സെന്റർ ഫോർ കോസ്റ്റൽ റിസർച്ച് (MoES–NCCR), CSIR–ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടോക്സിക്കോളജി റിസർച്ച് (CSIR–IITR), കേരളം സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവയുടെ സഹകരണത്തോടെയാണ് സമ്മേളനം സംഘടിപ്പിച്ചത്.ജലം, മണ്ണ്, ജീവജാലങ്ങൾ എന്നിവയിലെ മലിനീകരകങ്ങളുടെ സാന്നിധ്യം, അവജീവികളിലും ആവാസ വ്യവസ്ഥായിലും ഉണ്ടാക്കുന്ന പ്രശ്നങ്ങൾ, സമുദ്രോൽപ്പന്നങ്ങളുടെ സുരക്ഷയും മനുഷ്യാരോഗ്യവുമായി ബന്ധപ്പെട്ട ആശങ്കകളും, ജലഗുണനിലവാര മാനദണ്ഡങ്ങളുടെ വികസനം, പാലിയോ-ഓഷ്യാനോഗ്രാഫിക് പഠനങ്ങൾ, ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് തുടങ്ങിയ സമകാലിക ഗവേഷണ മേഖലകളാണ് പ്രത്യേക ലക്കത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.NCMPE24-നോടനുബന്ധിച്ച് വിവിധ സ്ഥാപനങ്ങളുടെയും ഗവേഷകരുടെയും സഹകരണത്തോടെ നടന്ന ശാസ്ത്രീയ പ്രവർത്തനങ്ങളുടെ പ്രധാന നേട്ടമാണ് എസ് പ്രത്യേക പ്രസിദ്ധീകരണം. സമുദ്ര മലിനീകരണവും വിഷശാസ്‌ത്രവും സംബന്ധിച്ച പുതിയ ഗവേഷണ കണ്ടെത്തലുകളും പുരോഗതികളും ഒരു സമഗ്ര വേദിയിൽ അവതരിപ്പിക്കുന്നതിനും ശാസ്ത്ര സമൂഹത്തിലേക്ക് അവ എത്തിക്കുന്നതിനും ഈ പ്രത്യേക ലക്കം സഹായകമാകും.
കൂടുതൽ വിവരങ്ങൾക്ക് ഡോ. എസ്. ബിജോയ് നന്ദൻ, ഫോൺ: 9446022880 ബന്ധപെടുക
Photo Courtesy - Google






