
കൊച്ചി : മലയാളഭാഷയെ ഉദ്ധരിക്കുന്നതിനും, ഭാഷ സ്നേഹികളെ ആദരിക്കുന്നതിനും ആയി രൂപംകൊണ്ട മലയാള പുരസ്കാര സമിതിയുടെ മലയാള പുരസ്കാരം 1201 ന്റെ ആദ്യഘട്ടം കൊച്ചിയിലെ എം കെ സാനു മാസ്റ്റർ നഗറിൽ വെച്ച് നടന്നു.
മുൻ എം പി യും, എം എൽ എയും, ഗ്രന്ഥകാരനും, ലീഡിങ് അഡ്വക്കേറ്റുമായ ശ്രീ. സെബാസ്റ്റ്യൻ പോൾ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ സമിതിയുടെ അധ്യക്ഷനായ ശ്രീ. ജി. കെ പിള്ള തെക്കേടത്ത് അധ്യക്ഷ പ്രസംഗവും, സമിതിയുടെ ഫൗണ്ടറും, ജനറൽ സെക്രട്ടറിയുമായ ശ്രീ. ഇസ്മായിൽ കൊട്ടാരപ്പാട്ട് സ്വാഗത പ്രസംഗവും , ചലച്ചിത്ര നിർമ്മാതാവും, ജീവകാരുണ്യ പ്രവർത്തകനും, ജേസി ഫൗണ്ടേഷന്റെ ചെയർമാനുമായ ശ്രീ. ജെ. ജെ. കുറ്റിക്കാട് ആശംസ പ്രസംഗവും, ചലച്ചിത്ര നിർമ്മാതാവും, വ്യവസായിയും, ചലച്ചിത്ര അക്കാദമി അംഗവുമായ ശ്രീ. മിൻഹാജ് മേദാർ നന്ദി പ്രകാശനവും ചെയ്തു.
ബഹുമുഖ പ്രതിഭയായിരുന്ന ശ്രീ. കലാഭവൻ നവാസിനുള്ള മരണാനന്തര ബഹുമതി അദ്ദേഹത്തിന്റെ മകനും, ഭാര്യ പിതാവും സ്വീകരിച്ചു.
മലയാള ചലച്ചിത്ര മേഖലയിൽ 40 വർഷം പൂർത്തിയാക്കി മികച്ച ചലച്ചിത്രങ്ങൾ സംവിധാനം ചെയ്തു വിജയിപ്പിച്ച ശ്രീ. സിബി മലയിൽ , നാട്യ കലാ മേഖലയിൽ 50 വർഷം പൂർത്തിയാക്കിയ ഗുരു ടി. എസ്. കൃഷ്ണകുമാരി, കഥാപ്രസംഗ മേഖലയിലെ ശ്രീ. വി വസന്തകുമാർ സാംബശിവൻ, സോപാന നൃത്ത മേഖലയിലെ ശ്രീ. രാജീവ് കൃഷ്ണ മങ്കൊമ്പ് എന്നിവർക്ക് സമഗ്ര സംഭാവനക്കുള്ള പുരസ്കാരവും,
ശ്രീ. കോട്ടയം നസീർ മികച്ച സഹനടൻ ( വാഴ, ഡിറ്റക്ടീവ് ഉജ്വലൻ ), ശ്രീ. രഞ്ജിത്ത് രജപുത്ര മികച്ച ജനപ്രിയ സിനിമ ( തുടരും ), ശ്രീ. തോമസ് സെബാസ്റ്റ്യൻ, ശ്രീ . കവിപ്രസാദ് ഗോപിനാഥ് മികച്ച ചലച്ചിത്രം ( അം അഃ ), ശ്രീ. ഷാഹി കബീർ മികച്ച സംവിധായകൻ ( റോന്ത് ), ഹരികൃഷ്ണ ലോഹിതദാസ് മികച്ച ചായാഗ്രാഹകൻ ( ധീരൻ )
ശ്രീ. ബാബു അബ്രഹാം മികച്ച സ്മരണകൾ ( കമ്പിളികണ്ടത്തെ കൽഭരണികൾ ), ശ്രീ. അഭിലാഷ് മോഹനൻ മികച്ച ഡെപ്യൂട്ടി എഡിറ്റർ ( മാതൃഭൂമി ന്യൂസ് )
ശ്രീ. പുളിയനം പൗലോസ് ( മരണമാസ് ),ശ്രീ. കപോതൻ ശ്രീധരൻ നമ്പൂതിരി ( ഹത്തന്നെ ഉദയ ), കൃഷ കുറുപ്പ് ( റോന്ത് ), ശ്രീമതി. റാണി ശരൺ ( തുടരും ), ഉണ്ണിമായ നാലാപാടം ( പരിവാർ, ധീരൻ ), അജിഷ പ്രഭാകരൻ ( പല്ലൊട്ടി, സ്ഥാനാർത്ഥി ശ്രീക്കുട്ടൻ ), ആദിഷ് ( പി ഡി സി അത്ര ചെറിയ ഡിഗ്രി അല്ല ), ഷൗക്കത്തലി ( തെളിവ് സഹിതം ), ദേവിക ജിജീഷ് ( പി ഡി സി അത്ര ചെറിയ ഡിഗ്രി അല്ല ) എ. കെ. കുഞ്ഞിരാമൻ പണിക്കർ ( ഹത്തനെ ഉദയ ), റെജിസ് ആന്റണി ( സ്വർഗം), എന്നിവർക്ക് പ്രത്യേക പുരസ്കാരവും, എൽദോ സെൽവരാജ് മികച്ച തിരക്കഥ രചന ( സരസു )
ആൽവിൻ മുകുന്ദ് ( ഗു ), നീരജ് കൃഷ്ണ ( ഓർമ്മ ചിത്രം), എന്നിവർക്ക് ബാല നടന്മാർക്കുള്ള പുരസ്കാരവും, നീതിക ആൻഡ് നൈനിക ( പവി കെയർ ടേക്കർ, കനൽ പൂവ് ), നിഹാര അഞ്ജു നിജോ , നിഹാര ജോൺ ( അം അഃ ) എന്നിവർക്ക് ബാല നടിമാർക്കുള്ള പുരസ്കാരവും,
മനോജ് ഗണേഷ് മികച്ച സീരിയൽ സംവിധായകൻ ( അകലെ, കാതോട് കാതോരം ) ഖാലിദ് പനങ്ങാവിൽ ( സാമൂഹ്യ സേവന പ്രവർത്തകൻ ) സ്മിത സാമുവൽ മികച്ച സീരിയൽ നടി ( പത്തരമാറ്റ് ) ഗിരീഷ് കൊടുങ്ങല്ലൂർ മികച്ച പ്രൊഡക്ഷൻ കൺട്രോളർ ( സുമതി വളവ് ), അനീഷ് പെരുമ്പിലാവ് മികച്ച പ്രൊഡക്ഷൻ കൺട്രോളർ ( ഡി എൻ എ ) മൈക്കിൾ വർഗീസ് ചെങ്ങാടക്കരി മികച്ച ലേഖകൻ ( കേരള ശബ്ദം )
, പൂർണിമ ആൻഡ് വേദ പൂർണ്ണ, എലിസബത്ത് ആൻഡ് അൽഫോൻസ, അഞ്ജലി കൃഷ്ണ എന്നിവർക്ക് മലയാളമങ്ക പുരസ്കാരവും, സാലിമ ലത്തീഫ് ( ലയ്ഷ റെന്റൽ ജ്വൽ ആൻഡ് മേക്കഓവർ), സെലീന .വി ( സെലീൻസ് ബ്യൂട്ടി ലോഞ്ച് ) അനു സുനിൽ ( തെരേസ ഡിസൈനേഴ്സ്), സ്വപ്ന ബോബി റബേക്കാസ് ബോട്ടിക് ) എന്നിവർക്ക് മലയാളമങ്കമാർക്ക് ആഭരണം,ചമയ കല, വസ്ത്ര രൂപകല്പന എന്നിവ മികച്ച രീതിയിൽ ചെയ്തതിനുള്ള പുരസ്കാരവും, ഡോക്ടർ ജയപ്രകാശ് ശർമ്മ മികച്ച വൈജ്ഞാനിക സാഹിത്യം), സെബു വി.വി. സഞ്ചാരസാഹിത്യം ( എന്റെ യൂറോപ്പ് യാത്ര ), സരിത എൻ. എസ് മികച്ച ഖണ്ഡകാവ്യം ( അവൾ ചന്ദ്രനഖ ), അജ്മൽ ഹനീഫ് മികച്ച സാമൂഹ്യ പ്രതിബദ്ധതയുള്ള വ്ലോഗർ ( അജു സോൺ ഒഫീഷ്യൽ), റിജാസ് അബ്ദുൽ റസാഖ് മികച്ച എന്റർടൈൻമെന്റ് വ്ലോഗ് ( ഡബ്ബർ ഗഡി - ബല്ലാത്ത ജാതി) ,ജെയ്സി ഹരി ( മികച്ച ഗായിക), ധ്രുവ എസ് ( കുട്ടികളുടെ വിഭാഗത്തിലെ മികച്ച ഗായിക ), അശോകൻ മേയ്ക്കാട് ( മികച്ച ഹാസ്യ സാഹിത്യം), ബോണി ഹസനാർ മികച്ച 4കെ റീമാസ്റ്ററിങ് ( ദേവദൂതൻ, ചോട്ടാ മുംബൈ), പ്രതുൽ എൻ.ടി മികച്ച പരസ്യ കല ( മണിച്ചിത്രത്താഴ് ഫോർ കെ ), റിയ തമ്പി ( മികച്ച ചിത്രകല), സദാനന്ദൻ നെടുമ്പാശ്ശേരി മികച്ച ഗാനരചന ( ഗുരുദക്ഷിണ സംഗീത ആൽബം), വി. ടി അശോക് കുമാർ ( മികച്ച ഓടക്കുഴൽ വിദ്വാൻ ) സുബൈർ കോഴിക്കോട് ( മികച്ച സാംസ്കാരിക പ്രവർത്തകൻ ), ഷാൻ ആഷിഫ് മികച്ച കളറിസ്റ്റ് ( ചോട്ടാ മുംബൈ ), ജെൻസി ടീച്ചർ ( മികച്ച മാതൃക അധ്യാപിക), ഹക്കീം പുൽപ്പറ്റ ( മികച്ച മാതൃക അധ്യാപകൻ ), ഐശ്വര്യ രാജ് മികച്ച പി. ആർ. ഒ ( ഒരു വടക്കൻ വീരഗാഥ 4കെ ), അഭിനവ് ഗിരീഷ് ( മികച്ച ഓൺലൈൻ പ്രമോഷൻ), കണ്മണി മികച്ച ഷോർട്ട് ഫിലിം( ആത്മസുഹൃത്ത് ) ഐശ്വര്യ സുജിത്ത് ( മികച്ച ബഹുമുഖ പ്രതിഭ ), മൈസൂ ഹാനി മികച്ച കഥാസമാഹാരം ( ജലാലാബാദിലെ നക്ഷത്രങ്ങൾ ), റോസ്മേരി രേഷ്മ ജോൺസൺ മികച്ച കവിത ( വിശുദ്ധ കൂദാശ ), തസ്നി ഷാൻ മികച്ച ചെറുകഥ ( പൊള്ളിയ കനൽ ), ശ്രീജ കുളപ്പുരക്കൽ ( മികച്ച കരകൗശല വിദ്യ ), രഞ്ജിത്ത് നവൻ മികച്ച സംഗീത ആൽബം ( ഗുരുദക്ഷിണ ), ആൻസി ഫൈസൽ മികച്ച വനിതാ സംരംഭക ( ഉമ്മച്ചി നാച്ചുറൽ കെയർ ), ജ്യോതി ശർമ മികച്ച വനിത സംരംഭക ( സൂത്ര ജ്വല്ലേഴ്സ് ), കെ
കെ എൻ റസിഡൻസ് അസോസിയേഷൻ ( മികച്ച ജീവകാരുണ്യ പ്രവർത്തനങ്ങൾ ), റിയ റോസ് സജി ( മികച്ച മെന്റലിസ്റ്റ് ), ബേബി ഹസ്ന ഫാത്തിമ, ബേബി, ടെസാ ബിജോ, ബേബി ആമി അന്നാ സജി എന്നിവർക്ക് ബാല പ്രതിഭ പുരസ്കാരവും
നൽകി ആദരിച്ചു. ഈ പുരസ്കാര സമർപ്പണത്തിന്റെ അടുത്ത ഘട്ടങ്ങൾ ദുബായ്, കോഴിക്കോട്, ഗുരുവായൂർ എന്നിവിടങ്ങളിൽ വച്ച് നടത്തപ്പെടുന്നതാണ്.
കഴിഞ്ഞ ചിങ്ങം ഒന്നിന് പ്രഖ്യാപിച്ച പുരസ്കാരങ്ങൾ മേൽപ്പറഞ്ഞവരെല്ലാം വേദിയിൽ നേരിട്ട് വന്നു സ്വീകരിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് സമിതിയുടെ അംഗങ്ങളായ നാഷിദ് നൈനാർ, ജോഷി എബ്രഹാം, ശ്രുതി എസ്, ,പ്രതീഷ് സൈമൺ, പ്രൈസി സൂസൻ പ്രസാദ് എന്നിവർ പറഞ്ഞു. ഫെബ്രുവരി അവസാനം വരെ നീണ്ടുനിൽക്കുന്ന മലയാള പുരസ്കാര സമിതിയുടെ ആഘോഷങ്ങളിൽ യഥാർത്ഥ മലയാള ലിപി അക്കങ്ങളുടെ പരിശീലനത്തിനുള്ള ബോധവൽക്കരണവും അതിലെ വിജയികൾക്കുള്ള സമ്മാന സമർപ്പണങ്ങളും നടത്തപ്പെടുന്നതുമാണ്.








