
ദോഹ: ഖത്തർ അമീറിന്റെകയ്യിൽ നിന്നുംസ്വർണ്ണമെഡൽവാങ്ങിമിഷാലിന്റെവിജയ തിളക്കം.ഖത്തർസർവ്വകലാശാലബിരുദദാന ചടങ്ങിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽത്താനിയിൽ നിന്ന് സ്വർണ്ണമെഡലുകൾ ഏറ്റുവാങ്ങിയ 153വിദ്യാർത്ഥികളിൽ ഏക സാന്നിധ്യമായി മലപ്പുറം പെരിന്തൽമണ്ണ
സ്വദേശിമിഷാൽഅൻവർ.ഖത്തരിവിദ്യാർത്ഥികൾക്കൊപ്പംവിവിധ രാജ്യക്കാരായ മികച്ച വിജയം കരസ്ഥ മാക്കിയവർക്കൊപ്പം മലയാളി സമൂഹത്തിന്റെ അഭിമാനമായിമിഷാൽഅൻവർ.ഖത്തർഐഡിയൽ ഇന്ത്യൻ സ്കൂളിൽ നിന്നും സെക്കന്ററിയിലും പട്ടി കാട് ജി എച് എസിൽ ഹയർ സെക്കണ്ടറിയിലും ഉന്നത വിജയം നേടിയാണ് ഖത്തർസർവ്വകലാശാലയിലെ ബിരുദപഠനത്തിൽ ഗംഭീരവിജയം നേടിയത്. ഖത്തർ സർവ്വകലാ ശാലയിലെ കോളേജ് ഓഫ് ബിസിനസ് ആൻഡ് എക്കണോ മിക്സിൽ ബി ബി എ ഫിനാൻസിലാണ് മിഷാൽബിരുദം നേടിയത്. സർവ്വ കലാ ശാലയുടെ 48)മത് ബാച്ചിൽ 95ശതമാനം മാർക്കോടെ മികച്ച വിദ്യാർത്ഥിയായ മിഷാൽ ബ്രിട്ടനിലെ സസക്സ് സർവ്വകലാ ശാലയിൽ തുടർ പഠനത്തിനുള്ളപ്രവേശനംനേടിയമിഷാ ലിന്റെ പിതാവ് അൻവർ ഷമീം ഖത്തർ ജല വൈദ്യുതി വിഭാഗമായ കഹ്റാ മയിലെ ഉദ്യോഗസ്ഥനാണ് മാതാവ് ഫമിദ. ഷാർജ അമേരിക്കൻ യൂണി വേഴ് സിറ്റിയിൽ പഠിക്കുന്ന ഷാഹിദ്, റിഹാം എന്നിവരാണ് സഹോദരങ്ങൾ.











