
എൻ.ഡി.എ തൃപ്പൂണിത്തുറ നിയമ സഭ മണ്ഡലം കേന്ദ്ര കാര്യാലയത്തിന്റെ കാൽ നാട്ടു കർമ്മം ബി ജെ പി സിറ്റി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.എസ്. ഷൈജു നിർവ്വഹിക്കുന്നു
തൃപ്പൂണിത്തുറ :നിയമസഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ മുന്നോടിയായി എൻ.ഡി.എ തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലം കേന്ദ്ര തെരഞ്ഞെടുപ്പ് കാര്യാലയ നിർമ്മാണത്തിൻ്റെ കാൽനാട്ടുകർമ്മം ബിജെപി സിറ്റി ജില്ലാ പ്രസിഡൻ്റ് അഡ്വ.കെ. എസ് ഷൈജു നിർവ്വഹിച്ചു.
തൃപ്പൂണിത്തുറ നഗരസഭ ചെയർപേഴ്സൺ അഡ്വ. പി. എൽ ബാബു , നിയമസഭാ മണ്ഡലം ഇൻചാർജ് കെവിഎസ് ഹരിദാസ്, നിയമസഭാമണ്ഡലം കൺവീനറും ജില്ലാ ജനറൽ സെക്രട്ടറിയുമായ ശ്രീക്കുട്ടൻ തുണ്ടത്തിൽ, ബിഡിജെഎസ് ഭാരവാഹികളായ സി കെ ദിലീപ്, ഉമേഷ് ഉല്ലാസ്, ശിവസേനയുടെ ജിൻസൺ,ബിജെപി മണ്ഡലം പ്രസിഡൻറ് വി. അജിത്കുമാർ, ഹരീഷ് പളളുരുത്തി, നഗരസഭ വൈസ് ചെയർപേഴ്സൺ രാധിക വർമ്മ, ജില്ലാ കൾച്ചറൽസെൽ കൺവീനർ രഞ്ജിത്തിരവി, പാർലമെൻററി പാർട്ടി ലീഡർ യു മധുസൂദനൻ, എം എസ് വിനോദ് കുമാർ, പി കെ പീതാംബരൻ, അനിത ബിനു, നവീൻ കേശവൻ, കെ എസ് ഉണ്ണി തുടങ്ങിയവർ. പങ്കെടുത്തു.
Photo Courtesy - Google









