02:33pm 18 November 2026
NEWS
പൂനരധിവാസ ഭൂമിയിൽ മാലിന്യം നടപടിക്ക് ജില്ലാ കളക്ടർ ഉത്തരവിട്ടു.
17/11/2026  05:22 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
പൂനരധിവാസ ഭൂമിയിൽ മാലിന്യം നടപടിക്ക് ജില്ലാ കളക്ടർ ഉത്തരവിട്ടു.

കൊച്ചി : മൂലംപള്ളി പാക്കേജ് പ്രകാരം കാക്കനാട് ഇന്ദിരാ നഗറിൽ 118 കുടുംബങ്ങൾക്ക് സർക്കാർ അനുവദിച്ചിട്ടുള്ള പുനരധിവാസ സൈറ്റിൽ മാലിന്യം തള്ളിയത് അന്വേഷിച്ചു നടപടിയെടുക്കുവാൻ ജില്ലാ കളക്ടർ സിറ്റി പോലീസ് കമ്മീഷണർക്ക് നിർദ്ദേശം നൽകി. ഒരുകോടി 48 ലക്ഷം രൂപയാണ് ഇന്ദിരാ നഗറിൽ മണ്ണടിച്ച് ബലപ്പെടുത്തുവാനായി ജില്ലാ കളക്ടർ കൊച്ചിൻ പോർട്ട് അതോറിറ്റി നിക്ഷേപിച്ചിരിക്കുന്ന ഫണ്ടിൽ നിന്ന് പിഡബ്ല്യുഡിക്ക്  05/11/2026-ൽ ഇതിനകം അനുവദിചിട്ടുണ്ട്. ഇതിൻ്റെ ടെൻഡറിങ് പ്രക്രിയ പുരോഗമിക്കുമ്പോളാണ്  സൈറ്റിലെ  പ്ലോട്ടുകളിൽ  റോഡുകളും കെട്ടിടങ്ങളും പൊളിച്ച മാലിന്യങ്ങൾ രാത്രിയുടെ മറവിൽ കൊണ്ടുവന്നു തള്ളുന്നത്. ഈ വിഷയത്തിൽ നടപടി ഉണ്ടാകണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് പാക്കേജ് മോണിറ്ററിംഗ്  സമിതി അംഗങ്ങളും വസ്തു ഉടമകളും പരാതി നൽകിയിരുന്നു. ഇതേ തുടർന്നാണ് ജില്ലാ കളക്ടർ സിറ്റി പോലീസ് കമ്മീഷണർ മുഖാന്തരം അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് നിർദ്ദേശിച്ചത്. ഏറെ പ്രതീക്ഷയോടെയാണ് സൈറ്റിൽ പ്ലോട്ടുകൾ ലഭിച്ചിട്ടുള്ള കുടുംബങ്ങൾ നിലവിലെ സർക്കാരിൻ്റെ നടപടിയെ സ്വീകരിച്ചിരിക്കുന്നത്. ഇതിന് കരിനിഴൽ വീഴ്ത്തി കൊണ്ടാണ് സാമൂഹ്യ വിരുദ്ധർ സൈറ്റുകളിൽ മാലിന്യം തള്ളിയിരിക്കുന്നത്. ഹീനമായ ഈ  നടപടിയെ പ്രൊഫസർ കെ അരവിന്ദാക്ഷൻ, അഡ്വക്കേറ്റ് സി ആർ നീലകണ്ഠൻ,  ഫ്രാൻസിസ് കളത്തുങ്കൽ, വി.പി വിൽസൻ, കെ റെജികുമാർ, കുരുവിള മാത്യൂസ്, ഏലൂർ ഗോപിനാഥ്, വരാപ്പുഴ അതിരൂപതാ രാഷ്ട്രീയകാര്യ സമിതി ചെയർമാൻ ഫാദർ ഫ്രാൻസിസ് സേവ്യർ താന്നിക്കപ്പറമ്പിൽ എന്നിവർ ശക്തമായി അപലപിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img