08:53pm 22 September 2026
NEWS
കോൺ​ഗ്രസിലെ തർക്കം തീർന്നില്ല; സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും
17/03/2026  06:39 AM IST
nila
കോൺ​ഗ്രസിലെ തർക്കം തീർന്നില്ല; സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും

ന്യൂഡൽഹി: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥിപ്പട്ടിക പ്രഖ്യാപനവുമായി ബന്ധപ്പെട്ട് കോൺഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി ഇന്നു രാവിലെ ഡൽഹിയിൽ യോഗം ചേരും. യോഗത്തിനു പിന്നാലെ സ്ഥാനാർഥിപ്പട്ടിക പുറത്തുവിടുമെന്ന് കെ.പി.സി.സി. അധ്യക്ഷൻ അഡ്വ. സണ്ണി ജോസഫും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും അറിയിച്ചു.

കണ്ണൂർ, കോന്നി മണ്ഡലങ്ങളിൽ മത്സരിക്കണമെന്നാവശ്യപ്പെട്ട് സമ്മർദം ചെലുത്തുന്ന കെ. സുധാകരനെയും അടൂർ പ്രകാശിനെയും ഇത്തവണ മത്സരിപ്പിക്കേണ്ടതില്ലെന്ന നിലപാടിലേക്കാണ് പാർട്ടി നീങ്ങുന്നതെന്നാണ് ലഭിക്കുന്ന സൂചന.

അതേസമയം, സി.പി.എം. വിമതരായ വി. കുഞ്ഞിക്കൃഷ്ണൻ പയ്യന്നൂരിലും ടി.കെ. ഗോവിന്ദൻ തളിപ്പറമ്പിലും മത്സരിക്കുമ്പോൾ ഘടകകക്ഷികളുമായി ആലോചിച്ച് പിന്തുണ നൽകാനും കോൺഗ്രസ് നേതൃത്വം തീരുമാനിച്ചു. അമ്പലപ്പുഴയിൽ മത്സരിക്കുന്ന മുൻമന്ത്രി ജി. സുധാകരന് നേരത്തെ തന്നെ പിന്തുണ പ്രഖ്യാപിച്ചിരുന്നു. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മുൻ പി.എ. എ. സുരേഷിനും സീറ്റ് നൽകാനാണ് തീരുമാനം.

സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച് കോൺ​ഗ്രസ് നേതാക്കൾ തമ്മിൽ തർക്കം രൂക്ഷമാണെന്നാണ് പുറത്തുവരുന്ന വിവരം. പലമണ്ഡലങ്ങളിലും ഭിന്നാഭിപ്രായമുണ്ട്. തീരുമാനമായ പല മണ്ഡലങ്ങളിലും വീണ്ടും ചർച്ച നടത്തും. ആദ്യ ഘട്ട പട്ടിക വൈകാൻ കാരണം ഈ തർക്കമാണെന്നാണ് ലഭിക്കുന്ന വിവരം. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img